സംഭവം നടന്നയുടനെ ശ്രീനാഥ്‌ ഭാസിയുടെ രക്തം പരിശോധിക്കണമായിരുന്നെന്ന് സിയാദ് കോക്കർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
459 VIEWS

ശ്രീനാഥ്‌ ഭാസിയുടെ ആദ്യ സോളോ ഹീറോ ചിത്രമാണ് ചട്ടമ്പി. ചിത്രം ഇന്നലെ റിലീസ് ആയിരുന്നു. എന്നാൽ താരമിപ്പോൾ വിവാദക്കുരുക്കുകളിൽ പെട്ടിരിക്കുകയാണ്. ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു ഓൺലൈൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നതിന്റെ പേരിൽ താരത്തിനെതിരെ പോലീസ് കേസെടുത്തിരിക്കുയാണ് . ശ്രീനാഥ്‌ ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ചെയ്തു എന്നാണു മാധ്യമപ്രവർത്തകയുടെ ആരോപണം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു. പരാതി സ്വീകരിച്ച കൊച്ചി മരട് പൊലീസ് ശ്രീനാഥ് ഭാസിക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എന്നാലിപ്പോൾ താരത്തിനെതിരെ കേസെടുത്തതിന് പിന്നാലെ നിർമ്മാതാവ് സിയാദ് കോക്കർ ശ്രീനാഥിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സംഭവം നടന്നയുടനെ ശ്രീനാഥ്‌ ഭാസിയുടെ രക്തസാമ്പിൾ എടുത്തു പരിശോധിക്കണമായിരുന്നു എന്നാണു സിയാദ് കോക്കർ പറഞ്ഞത്. നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ശ്രീനാഥ്‌ ഭാസിക്കെതിരെ രംഗത്തുവന്നിരുന്നു. താരം ലൊക്കേഷനിൽ തോന്നുന്ന സമയത്തൊക്കെയാണ് വരുന്നതെന്നും ഒരു യൂണിറ്റ് മുഴുവൻ ശ്രീനാഥിനെ കാത്തിരിക്കേണ്ട അവസ്ഥയെണെന്നും ശ്രീനാഥിനെതിരെ നടപടി എടുക്കുമെന്നും സംഘടന പറഞ്ഞിരുന്നു. ശ്രീനാഥ്‌ ‘അമ്മ’യിൽ അംഗമല്ല എന്നതും ശ്രദ്ധേയമാണ്. സിയാദ് കോക്കറിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

സിയാദ് കോക്കറിന്‍റെ വാക്കുകള്‍:

“ശ്രീനാഥ് ഭാസിക്കെതിരെ പുതിയ തലമുറയിലുള്ള നിര്‍മാതാക്കളില്‍ ആരും തന്നെ റിട്ടണ്‍ (written) പരാതികള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഞങ്ങള്‍ക്കൊക്കെ ശരിക്കും നാണക്കേടാണിത്. ഇത്രയും ഗട്ട്സ് ഇല്ലാത്തവരാണോ സിനിമയെടുക്കുന്നതെന്ന് തോന്നി പോവും. നമ്മള്‍ക്ക് പരാതി നല്‍കിയാല്‍ ഇനി പടം നിന്നുപോവുമോ ഇവന്‍ സഹകരിക്കാതിരിക്കുമോ എന്നതൊക്കെ ശരിക്കും പരിശോധിക്കണം. എഴുതി തന്ന പരാതിയില്ലെങ്കില്‍ ഒന്നും പറയാന്‍ പറ്റില്ല.രണ്ടാമത്തെ കാര്യം, ഇതൊക്കെ ഒരു അബ്നോര്‍മാലിറ്റിയാണ്. എന്‍റെ അഭിപ്രായം പറയുകയാണെങ്കില്‍ ഈ സംഭവം നടന്നയുടനെ ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് രക്തസാമ്പിളുകള്‍ എടുക്കണം. എന്നാലേ എന്തിന്‍റെ അടിമയാണെന്ന് കണ്ടെത്താന്‍ പറ്റു. എന്നാലേ പലരും ഇതില്‍ മര്യാദ പഠിക്കൂ. തീര്‍ച്ചയായിട്ടും അത് പ്രൂവ് ചെയ്യാനുള്ള മെറ്റീരിയല്‍ വേണ്ടേ. ആ മെറ്റീരിയല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നാണുണ്ടാവേണ്ടത്. അവന്‍റെ ബ്ലഡ് ചെക്ക് ചെയ്താല്‍ അറിയാന്‍ പറ്റും. രണ്ട് ദിവസം ഉപയോഗിക്കാതിരുന്നാല്‍, എങ്ങനെയാണ് അതിന്‍റെ ടെക്നിക്ക് എന്ന് അറിയില്ല. ഇങ്ങനെ പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഒരു നിയമമുണ്ടാവണം.”

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.