മോദിയെ വീണ്ടും ജയിപ്പിച്ചാൽ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ

650

Siyar Manuraj എഴുതുന്നു

പാക്കിസ്ഥാനിൽ ബോംബിട്ടാൽ ഇന്ത്യക്കാരുടെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്ന് നാടൊട്ടുക്കും പറന്നു പറഞ്ഞ ഒരാളെ വീണ്ടും ജയിപ്പിച്ചാൽ ഉറപ്പിച്ചോളൂ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ കൈമുതൽ.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും മോശം ഭരണമായിരുന്നു നരേന്ദ്ര മോദിയുടേത് .വിവേകമുള്ള ഒരാളും ആഗ്രഹിക്കില്ല ശ്രീമാൻ മോദി വീണ്ടും ജയിച്ചുവരണമെന്ന് .വീണ്ടും ടിയാൻ ജയിച്ചുവന്നാൽ ഉറപ്പിച്ചോളൂ ഇന്ത്യയുടെ വിദ്യാഭ്യാസം നമ്മെ അണുബോംബുണ്ടാക്കാൻ പഠിപ്പിച്ചുവെങ്കിലും വിവേകമു ള്ളവരാകാൻ പഠിപ്പിച്ചില്ല എന്ന്. പാക്കിസ്ഥാനിൽ ബോംബിട്ടാൽ ഇന്ത്യ ക്കാരുടെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്ന് നാടൊട്ടുക്കും പറന്നു പറഞ്ഞ ഒരാളെ വീണ്ടും ജയിപ്പിച്ചാൽ ഉറപ്പിച്ചോളൂ രാഷ്ട്രീയ അജ്ഞത മാത്രമാണ് നമ്മുടെ രാജ്യം ഇക്കണ്ടകാലം മുഴുവൻ ഉണ്ടാക്കിയത് .ലോംഗ് മാർച്ച് നടത്തിയ കർഷകർ ഹിന്ദുത്വ ഏകാധിപത്യം തങ്ങളുടെ പട്ടിണി മാറ്റും എന്ന് കരുതിയെങ്കിൽ അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു .

എന്താണ് കഴിഞ്ഞ അഞ്ചുവർഷം മോദി ചെയ്തത് എന്ന് നോക്കാം .
ഇന്ത്യയുടെ സ്ഥാപക നേതൃത്വം വളരെ അവധാനതയോടെ ഉണ്ടാക്കുകയും പരിപാലിക്കുകയും ചെയ്ത ആസൂത്രണകമ്മീഷൻ ,ഫിനാൻസ് കമ്മീഷൻ ,റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ,സിബിഐ തുടങ്ങിയ എല്ലാ സ്ഥാപനങ്ങ ളേയും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടങ്ങളാക്കി മാറ്റി .നിയമവ്യവസ്ഥയ്ക്ക് വിധേയമായി പ്രവർത്തിക്കേണ്ട ഇത്തരം സ്ഥാപനങ്ങൾ ആരുടെയൊക്കെയോ താൽപ്പര്യങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തി ക്കാൻ കഴിയുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ മാറ്റി .നോട്ട് നിരോധന ത്തിലൂടെ തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ കളളപ്പണം വെളുപ്പിച്ചു കൊടുത്തു എന്നതിനപ്പുറം മറ്റൊരു ഗുണവും ഉണ്ടായിട്ടില്ല .GST നടപ്പിലാക്കിയതിലൂടെ സംസ്ഥാന സർക്കാരുകളെ പിച്ചപാത്രവുമായി കേന്ദ്രത്തിന്റെ മുൻപിൽ നിൽക്കേണ്ട ഗതികേടിലാക്കി എന്നതിനപ്പുറം യാതൊരു ഗുണവും ഉണ്ടായിട്ടില്ല .കൊട്ടിഘോഷിച്ച GST യിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ചേർത്തില്ല എന്നതും നാം കാണണം .

സവർണ്ണരിലെ പാവപ്പെട്ടവർക്ക് സംവരണം ,ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച പൗരത്വ രജിസ്റ്റർ ,ചരിത്രപരമായി ഇന്ത്യക്കും പാകിസ്താനെയും ബംഗ്ളാദേശിനും ഇടയിലായി പോയ ജനങ്ങളെ അവരുടെ ജാതിയും മതവും നോക്കിമാത്രം ഇന്ത്യക്കാരാക്കി മാമോദീസ മുക്കുന്ന ഹീനത ,എല്ലാത്തരത്തി ലുമുള്ള രാഷ്ട്രീയ ചർച്ചകളും റദ്ദ് ചെയ്തുകൊണ്ട് പശു ചാണകം ഹിന്ദുത്വം രാമക്ഷേത്രം പട്ടാളം ദേശീയത മുതലായവ മാത്രം സംസാരിച്ചാൽ മതിയെന്ന മട്ടിലുള്ള വിനിമയങ്ങൾ ,ദലിത് ആദിവാസി മുസ്‌ലിം ജനതകളോടുള്ള പരസ്യമായ മനുഷ്യാവകാശ ലംഘനങ്ങൾ ,ജാതീയവും മതപരവുമായ പീഡനങ്ങൾ ,ആൾക്കൂട്ട കൊലകൾ ,ജീവനോടെയുള്ള തൊലിയുരിക്കൽ ,അധ്യാപകരെ സംഘിതത്വശാസ്ത്രത്തിലേക്ക് ബലമായി എത്തിക്കുന്നതിനായുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ,ചരിത്രത്തിന്റെ വളച്ചൊടിക്കൽ ,കൂട്ടി ചേർക്കൽ ,നീക്കം ചെയ്യലുകൾ ഒക്കെയുമാണ് കഴിഞ്ഞ അഞ്ചുവർഷമായി മോഡിയും കൂട്ടരും ചെയ്തുകൊണ്ടിരുന്നത് .

എല്ലാ തരത്തിലുമുള്ള രാഷ്ട്രീയ സംവാദങ്ങളും ഇല്ലാതാക്കുകയും ഹിന്ദുത്വ ഏകാധിപത്യത്തിന്റെ തിട്ടൂരങ്ങൾക്ക് വഴങ്ങി കൊടുക്കുക എന്നത് മാത്രമാണ് നമ്മുടെ ആത്യന്തിക വിധിയെന്ന ദുസ്ഥിതിയിലേക്ക് രാജ്യത്തെ മോദിഎത്തിച്ചു .ജാതിയും അയിത്തവും അസ്‌പൃശ്യതയും ദലിത് ആദിവാസി മുസ്‌ലിം പീഡനവും ജീവിതചര്യകളായി മാറ്റാൻ പറ്റുന്ന മഹത്തായ ഒരു സവർണ്ണ ഹൈന്ദവ / ബ്രാഹ്മണ ആധിപത്യ സാമൂഹ്യ ജീവിതത്തെ വാഗ്ദാനം ചെയ്യുന്നതിലൂടെ വടക്കേയിന്ത്യൻ സമൂഹങ്ങളെ ജാതീയമായും മതപരമായും വിഘടിപ്പിച്ചതിലൂടെ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും പൂർണ്ണമായി മോദി ഇല്ലാതാക്കി.