നിങ്ങളുടെ ചര്‍മത്തിന്റെ പ്രായം കൂട്ടുന്ന 5 ഭക്ഷണപാനീയങ്ങള്‍..

0
586

foods-for-healthy-skin

ചര്‍മ്മത്തെ കുറിച്ചും സൌന്ദര്യത്തെ കുറിച്ചും ഇപ്പോഴും വേവലാതി ഉള്ളവരാണ് നമ്മള്‍. ചര്‍മ്മ കാന്തി കൂട്ടാനായി പല മാര്‍ഗ്ഗങ്ങളും നാം പരീക്ഷിക്കുന്നു. സൌന്ദര്യം നില നിര്‍ത്താനും കാത്തു സൂക്ഷിക്കാനും ഇനി മുതല്‍ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു .

നിങ്ങളുടെ ചര്‍മ്മത്തിനെ വരണ്ടാതാക്കുന്നതും, നിങ്ങള്‍ക്ക് കൂടുതല്‍ പ്രായം തോന്നിക്കാന്‍ കാരണങ്ങളായ ചില ഭക്ഷണ പാനീയങ്ങല്‍ താഴെ കൊടുക്കുന്നു.

1. മധുരപലഹാരങ്ങള്‍ 

മധുരം അധികമായാല്‍ നമ്മുടെ ശരീരത്തിന് ദോഷമാണെന്നുള്ള കാര്യം നിങ്ങള്‍ക്കറിയാമല്ലോ.. അതുപോലെ നിങ്ങള്‍ കഴിക്കുന്ന മധുരം അധികമായാല്‍ അത് ഗ്ലുക്കോസ് തന്മാത്രകളായി മാറുന്നു. ഈ ഗ്ലൂക്കോസ് തന്മാത്രകളും പ്രോട്ടീന്‍ തന്മാത്രകളും കൂടിച്ചേര്‍ന്നാല്‍, നിങ്ങളുടെ ചര്‍മ്മത്തിന് പ്രായം കൂടുതല്‍ തോന്നിക്കാം.

2. ആള്‍ക്കഹോള്‍ 

ആള്‍ക്കഹോള്‍ ശരീരത്തില്‍ ആദ്യം നശിപ്പിക്കുന്നത് നമ്മുടെ കരളിനെ ആണ്. നിങ്ങളുടെ കരള്‍ ആരോഗ്യവാനാണെങ്കില്‍, ഒരു പരിധി വരെയുള്ള വിഷാംശങ്ങള്‍ എല്ലാം ഇല്ലാതാക്കും. അതിനാല്‍ കരള്‍ ദുര്‍ബലനാകുമ്പോള്‍ അത് ഏറ്റവും അധികം ബാധിക്കുക നിങ്ങളുടെ ചര്‍മ്മത്തിനെയാണ്.

3. വറുത്ത മാംസാഹാരങ്ങള്‍ 

മാംസാഹാരങ്ങളും, എണ്ണയും കൊഴുപ്പുമെല്ലാം അധികമായാല്‍ ശരീരത്തിന് കേടാണ്. ഇത് കഴിക്കുന്നത്‌ മൂലം നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചര്‍മ്മകാന്തി നഷ്ട്ടപ്പെടുകയും ചെയ്യും.

4. ഉപ്പ് കൂടിയ ഭക്ഷണങ്ങള്‍

ഉപ്പില്‍ അടങ്ങിയിരിക്കുന്നത് സോഡിയം ആണ്. പാക്ക്ഡ് ഫുഡില്‍ അവ കേടുവരതിരിക്കാനായി ചേര്‍ക്കുന്നത് സോഡിയം ആണ്. സോഡിയം അധികമായി ശരീരത്തില്‍ എത്തിയാല്‍ അത് നിങ്ങളുടെ ശരീരത്തിലെ ജലാംശത്തെ വലിച്ചെടുക്കുന്നു. അങ്ങിനെ നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുന്നു.

5. പ്രോസ്സസ് ചെയ്ത മാംസാഹാരങ്ങള്‍

ഇത്തരം ആഹാര സാധനങ്ങള്‍ കേടാകാതിരിക്കാന്‍ അവയില്‍ ചേര്‍ക്കുന്ന അസംസ്കൃതപദാര്‍ഥങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷകരമാണ്.