നിറം ജന്മസിദ്ധമാണ്. അത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയില്ലങ്കിലും കുറച്ച് കാലം പ്രതീക്ഷയോടെ കാത്തിരുന്നാല്‍ ചെറിയ മാറ്റം എങ്കിലും വരുത്താന്‍ സാധിക്കും. അത് ഓരോരുത്തരുടെ ചര്‍മ്മ പ്രകൃതിയെ ആശ്രയിച്ചിരിക്കും. ചിലരില്‍ നല്ല മാറ്റം കാണാം, മറ്റു ചിലരില്‍ വലുതായി മാറ്റം ഒന്നും കാണില്ല. ഇക്കാര്യം ആദ്യമേ മനസ്സിലാക്കണം.
ക്ഷമയോടെ പ്രാര്തനയോടെ കുറച്ചു സമയം ഇനി സൌന്ദര്യ സംരക്ഷണത്തിന് വേണ്ടി മാത്രം മാറ്റിവെക്കാം.
1. എലാദി തൈലം – എലാദി ഗണത്തില്‍ ഉള്ള ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഈ തൈലം നിറം വര്‍ദ്ധിപ്പിക്കുന്നു. കുളിക്കുന്നതിനു മുന്‍പ് അര മണിക്കൂര്‍ മേലാസകലം തേച്ചു പിടിപ്പിച് ഇരിക്കുകയോ നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യാം. മെഴുക്ക് ഇളക്കാന്‍ പയര്‍ പൊടി, കടലപ്പൊടി, വാകപ്പൊടി മുതലായ സ്നാന ചൂര്‍ണങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാം. ഇനി അഥവാ സോപ്പ് തെച്ചേ മതിയാകു എന്നാണെങ്കില്‍ വളരെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കാം.
2. എലാദി ചൂര്‍ണം – ഇതും എലാദി ഗണ ത്തില്‍ ഉള്ള ഔഷധങ്ങള്‍ കൊണ്ടുള്ളതാണ്. എണ്ണ ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്കും മുഖക്കുരു വരുന്നവര്‍ക്കും മുഖലേപം ആയിട്ട് ഉപയോഗിക്കാം.
3. കുങ്കുമാദി ലേപം
4. കുങ്കുമാദി തൈലം – മറ്റുള്ളവയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വില അല്പം കൂടുതല്‍ ആണെങ്കിലും ഗുണത്തിലും വളരെ മെച്ചമാണ്.
മുഖക്കുരു വരാന്‍ സാധ്യത ഉള്ളവര്‍ ഈ പറഞ്ഞവയില്‍ എലാദി ചൂര്‍ണം മാത്രം ഉപയോഗിക്കുക.
ഇനി നമുക്ക് നമ്മുടെ അടുക്കളകളിലെക്ക് പോകാം.
ലാക്ടിക് ആസിഡ്: തൈര്, പാല്
ഒലിയിക് ആസിഡ്: തക്കാളി
സിട്രിക് ആസിഡ്: ചെറുനാരങ്ങ, ഓറഞ്ച്
ഈ പറഞ്ഞ സാധനങ്ങള്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ആസിഡുകളുടെ സാന്നിധ്യം കാരണം സ്വാഭാവികമായി നിറം വര്‍ദ്ധിപ്പിക്കുന്നു. വെള്ളരിക്ക, മഞ്ഞള്‍ തുടങ്ങിയവ എല്ലാവര്ക്കും അറിയാവുന്നതാണല്ലോ !
നല്ല ഭക്ഷണം, ആരോഗ്യം, മനസ്സമാധാനം ഇവയൊക്കെ ഉണ്ടെങ്കിലെ ഉദ്ദേശിച്ച രീതിയില്‍ ഫലം ചെയ്യ് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. പാര്‍ശ്വഫലങ്ങള്‍ ഒട്ടും ഇല്ലാതെ നിറം വര്‍ധിപ്പിക്കാനുള്ള വഴികലാണീ പറഞ്ഞത്. എളുപ്പവഴി തേടി കെമികല്‍സ് ഉപയോഗിച്ച് ഉള്ള നിറം കൂടി കളയാതിരിക്കുക