രാത്രി ഉറങ്ങുന്നതിനിടയിൽ ബോധം വരുക..പക്ഷെ ചലന ശേഷി ഇല്ല..സംസാര ശേഷി ഇല്ല പക്ഷെ ചുറ്റും നടക്കുന്ന കാര്യങ്ങൾ വ്യക്തമായി അറിയാൻ കഴിയും.റൂമിന്റെ ഒരു ഭാഗത്ത്‌ നിന്നും നിങ്ങൾ ഒന്ന് ചിന്തിച്ചാൽ തന്നെ പേടിപ്പെടുത്തുന്ന രൂപം നിങ്ങളുടെ അടുത്തേക്ക്‌ വന്ന് ദേഹത്ത്‌ കയറി ഇരുന്ന് നിങ്ങളുടെ കഴുത്ത്‌ ഞെരിക്കുന്നു..പക്ഷെ നിങ്ങൾക്ക്‌ എഴുന്നേൽക്കാനോ, അനങ്ങാനോ, ഒച്ച വെക്കാനോ കഴിയുന്നില്ല..ശ്വാസം മുട്ടുന്നു..30 സെക്കന്റിൽ കൂടുതൽ ഇങ്ങനെ കടന്ന് പോകുന്നു..പെട്ടെന്ന് ചലന ശേഷി കിട്ടുന്നു..മുന്നിലുള്ള രൂപം അപ്രത്യക്ഷമാകുന്നു ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ടൊ ?

ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെയാണ്‌ സ്ലീപ് പാരലൈസിസ് (Sleep Paralysis) എന്ന് വിളിക്കുന്നത്‌..10 ൽ 4 പേർക്കും സ്ലീപ് പാരലൈസിസ് അനുഭവപ്പെടും എന്ന് സൈക്യാട്രിസ്റ്റുകൾ പറയുന്നു..
ശരിക്കും സ്ലീപ് പാരലൈസിസ് ഉണ്ടാവുന്നത്‌ നിങ്ങൾ ഉറക്കത്തിലോ പൂർണ്ണ ബോധത്തിലോ ഉള്ളപ്പോൾ അല്ല…അതിന്റെ ഇടക്കുള്ള ഒരു സ്റ്റേജിലാണ്‌.ബോധം കുറച്ച്‌ ഉണ്ടെങ്കിലും ശരീരം പാരലൈസ്‌ ആയ അവസ്ഥ..ആ സമയത്താണ്‌ നിങ്ങളെ പേടിപെടുത്തുന്ന മേൽ പറഞ്ഞ പോലത്തെ സംഭവങ്ങൾ ഉണ്ടാവുക. ചിലപ്പോൾ ആ രൂപം ഒന്നും ചെയ്യാതെ നിങ്ങളുടെ അടുത്ത്‌ വന്ന് വെറുതേ ഇരിക്കും ചിലപ്പൊ ആക്രമിക്കും..നിങ്ങൾക്ക്‌ ഇതെല്ലാം കാണാനും അനുഭവപ്പെടാനും പറ്റുന്നുണ്ടെങ്കിലും പ്രതികരിക്കാൻ കഴിയില്ല..

ചില ആളുകൾക്ക്‌ ഈ രൂപങ്ങൾ ഒന്നും കാണാതെ തന്നെ സ്ലീപ് പാരലൈസിസ് ഉണ്ടാകാറുണ്ട്‌.. ഇത്‌ അനുഭവപ്പെടുമ്പോൾ ആരായാലും ഒന്ന് വിറച്ച്‌ പോകും.കുറച്ച്‌ പേടി കൂടി ഉള്ള ആളാണെങ്കിൽ പറയണ്ട.
ഇത്‌ വായിക്കുന്ന ഭൂരിഭാഗം ആളുകൾക്കും സ്ലീപ് പാരലൈസിസ് അനുഭവപ്പെട്ടിരിക്കണം.നിങ്ങളെ പേടിപ്പെടുത്തിയതും നിങ്ങൾ സ്വപ്നം ആണെന്ന് വിചാരിച്ചതും ചിലപ്പൊൾ ഇതായിരിക്കാം.ഇതൊരു തോന്നൽ മാത്രമാണോ…!?

[ഇങ്ങനെ ഉണ്ടാക്കുന്നത്തിന്റെ ശാസ്ത്രീയ വശം റൂമിൽ ശ്വസിക്കാൻ ആവശ്യമായ ഒക്സിജൻ ഇല്ലാത്തതിനാൽ ആണ് ഇങ്ങനെ വരുന്ന അവസരത്തിൽ തലച്ചോർ നമ്മളെ ഉണർത്താൻ ഉപയോഗിക്കുക ഒരു തന്ത്രം ആണ്… അടച്ചു മൂടിയ വായു സഞ്ചാരം ഇല്ലാത്ത മുറികൾ, പാചകവും, ഉറക്കവും,ഒന്നിച്ച് ഉള്ള റൂമുകൾ ഇവയിൽ ഉറങ്ങുന്നവർക്ക് സാധാരണ ഉണ്ടാകും.

You May Also Like

ഇരുമ്പിന്റെ കവചമുള്ള ഒച്ച്

ഇതിന്റെ പുറംതോട് ഇരുമ്പിന്റെ പാളിയാൽ മൂടപ്പെട്ടിരിക്കുന്നു, ഷെല്ലിനടിയിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന മൃദുവായ മാംസളമായകാൽ ഇരുമ്പ് സൾഫൈഡുകളാൽ നിർമ്മിതമായ ധാതുവൽക്കരിച്ച ചെതുമ്പൽ ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. ഇരുമ്പിനെ ഈ രീതിയിൽ ഉപയോഗിക്കാൻ അറിയപ്പെടുന്ന ഒരേയൊരു ജീവിയാണ് സ്കേലി-ഫൂട്ട് ഗ്യാസ്ട്രോപോഡ്.

ലോകത്ത് ഏറ്റവും കൂടുതൽ വിരലുകളുള്ള വ്യക്തി , പക്ഷെ അതുകൊണ്ടു അനുഭവിച്ച ദുരിതങ്ങൾ ചില്ലറയല്ല

ഒരു ​ഗ്രാമം മുഴുവൻ ദുർമന്ത്രവാദിനിയെന്ന് വിളിച്ച് ഒറ്റപ്പെടുത്തിയപ്പോൾ‌ കുമാരി നായക് എന്ന അറുപത്തിമൂന്ന് വയസ്സുകാരി ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ല.തന്നെത്തേടിയൊരു ലോകോത്തര അം​ഗീകാരം എത്തുമെന്ന്.

വൈഫൈ മോഡം ഉള്ളവരുടെ ധാരണ ഒരു പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്തുകഴിഞ്ഞാൽ എല്ലാമായി എന്നല്ലേ ? സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടുമേ …

വൈഫൈ സുരക്ഷാമാർഗ്ഗങ്ങൾ അറിവ് തേടുന്ന പാവം പ്രവാസി സ്വന്തമായി ഒരു വൈഫൈ മോഡം ഉള്ള പല…

ശത്രുക്കളെ തുപ്പി ഓടിക്കുന്ന പക്ഷി ഏത് ?

പ്രകൃതി എന്നു പറയുന്നത് വളരെ കൗതുകകരമാണ്. പല ജീവികളും ശത്രുക്കളില്‍ നിന്ന് രക്ഷനേടാനായി പല പല സൂത്രങ്ങളാണ് ഉപയോഗിക്കുന്നത്.