അന്യരുടെ തോളില്‍ കിടന്നുറങ്ങുന്ന വീഡിയോ വൈറലായപ്പോള്‍ !

198

01

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവാവ് സബ് വെ ട്രെയിനില്‍ മറ്റൊരാളുടെ തോളില്‍ കിടന്നുറങ്ങുന്ന ഫോട്ടോ റെഡിറ്റ് യൂസര്‍ നെറ്റില്‍ പോസ്റ്റ്‌ ചെയ്യുന്നത്. അടുത്തിരിക്കുന്ന ഐസക് എന്നയാളുടെ നല്ല മനസ്സിനെ ചൂണ്ടി കാണിക്കുന്ന ആ ചിത്രം വൈറലായി മാറുവാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. അര മണിക്കൂര്‍ നേരം അപരിചിതനെ അദ്ദേഹം തന്റെ തോളില്‍ കിടന്നുറങ്ങാന്‍ അനുവദിച്ചത്രേ. ലോകത്തെ ഒട്ടുമിക്ക മാധ്യമങ്ങളില്‍ എല്ലാം തന്നെ ആ ചിത്രവും വാര്‍ത്തയും ചൂടപ്പം പോലെ വന്നു. ആ ചിത്രം കണ്ടു അതില്‍ ആകൃഷ്ടനായ ചിലരാണ് ഈ വീഡിയോ നിര്‍മ്മിച്ചത്.

ലോകത്ത് ഇനിയും അത്തരം ആളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അവരീ വീഡിയോയിലൂടെ ചെയ്യുന്നത്. അത്ഭുതകരമെന്ന് പറയട്ടെ ലോകത്ത് ഇനിയും നല്ല മനസ്സുള്ളവര്‍ ഉണ്ടെന്നു നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ടാല്‍ പിടികിട്ടും. അപ്‌ലോഡ്‌ ചെയ്ത് രണ്ടു ദിവസത്തിനകം ഒന്നര ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നത്.