ഉറക്കമില്ലായ്മ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കും..

0
804

_70365806_harry175006407thinkstock

ചെറുപ്പകാലം മുതലേ നാം കേട്ടുവരുന്നതാണ്, അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ, രാത്രി അധികം സമയം ഉറങ്ങാതെ ടിവിയുടെയോ, കമ്പ്യൂട്ടറിന്റെയോ മുന്‍പില്‍ ഇരുന്നാല്‍ ” പോയി കിടന്നുറങ്ങടാ..” എന്ന സ്ഥിരം വാചകം. ഈ വാചകം നമ്മളെ ചിലപ്പോള്‍ ദേഷ്യം പിടിപ്പിചെന്നുവരാം. കാരണം അത്രയും താല്‍പര്യത്തോടുകൂടിയാകും നാം ടിവിയുടെ മുന്‍പില്‍ ഇരിക്കുന്നത്. എന്നാല്‍ ഈ വാചകം അന്വര്‍ത്ഥമാകുന്ന വിധം ഈയടുത്തകാലത്ത് ചില ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുകയുണ്ടായി, ആവശ്യത്തിന് ഉറക്കം ഒരു മനുഷ്യന് കിട്ടിയില്ലെങ്കില്‍, അത് പല വിധ രോഗങ്ങളിലെക്കും വഴി തെളിക്കാം.

ഒരു മനുഷ്യന്‍ ശരാശരി 8 മണിക്കൂര്‍ ഉറങ്ങേനമെന്നാണ് ശാസ്ത്രം പറയുന്നത്. അത്രയും ഉറങ്ങിയില്ലെങ്കില്‍ നമ്മുടെ ബ്രയിന്‍ ഫങ്ങ്ഷനുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ഉദാഹരണമായി അടുപ്പിച്ച് ഉറക്കമിളക്കുന്നവരുടെ ശരീരത്തില്‍ 0.1 ശതമാനം ബ്ലഡ്‌ ആല്‍ക്കഹോള്‍ ലെവല്‍ കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അമിതവണ്ണം എന്നെ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ഈ വീഡിയോ നിങ്ങളോട് പറയും..