ഉറങ്ങാതിരുന്നാല്‍ ബുദ്ധി ശക്തി കുറയും: പുതിയ പഠനം

559

m2yndamy3cwc6djiikvu

ഓര്‍മ്മ ശക്തിക്കും പുതിയ കാര്യങ്ങളും മറ്റും പഠിക്കുവാനുള്ള കഴിവ് കൂടുവാനും ഉറക്കം അത്യന്താപേക്ഷിതം ആണെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങള്‍ കണ്ടെത്തുകയുണ്ടായി. ചൈനയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞന്മാര്‍ തലച്ചോറില്‍ ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന പുതിയ കണക്ഷനുകളെ പഠന വിധേയമാക്കി. ഇത്തരത്തില്‍ ഉറക്കത്തില്‍ രൂപപ്പെടുന്ന തലച്ചോറിലെ കണക്ഷനുകള്‍ ഓര്‍മ്മ ശക്തിക്ക് അത്യന്താപേക്ഷിതമാണ് എന്നാണ് വിദഗ്ദാഭിപ്രായം.

കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും അടക്കി വാഴുന്ന ഇക്കാലത്ത് മനുഷ്യന്റെ ഉറക്കം കുറഞ്ഞു വരുന്നു. കുട്ടികളുടെ ഉറക്കം ഫോണുകളും കമ്പ്യൂട്ടറുകളും വന്നതോടെ കുറഞ്ഞിരിക്കുന്നു. ഉറക്കം കുറയുന്ന കുട്ടികളില്‍ പഠിക്കുവാനുള്ള കഴിവും കുറയാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കുക.