ഈ ജാപ്പനീസ് സ്ലോമോഷന്‍ഡാന്‍സ് നിങ്ങളെപലതും ഓര്‍മ്മപ്പെടുത്തും…

0
434

Untitled-1

തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്നവരാണ് നമ്മളില്‍ ഏറിയപങ്കും. മറ്റൊരാള്‍ക്ക് വേണ്ടി കളയാന്‍ നമുക്ക് സമയമില്ല, ഉണ്ടെങ്കില്‍ തന്നെ എന്തെങ്കിലും ലാഭം കിട്ടുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ നാം മറ്റൊരുത്തന്റെ പ്രശ്‌നങ്ങളില്‍ ചെന്ന് തലവയ്ക്കുകയുളളു. ഇങ്ങനെ തിരക്കില്‍ നിന്നും തിരക്കിലേക്ക് തിരക്കിട്ട് പായുന്ന മനുഷ്യന്‍ ഇടയ്ക്ക് ജീവിക്കാന്‍ മറന്നുപോകാറുണ്ടോ??? അവന്റെ ജീവിതം ഒരു മെഷീനിനെപ്പോലെ ‘വര്‍ക്ക്’ ചെയ്തു മാത്രം അവസാനിക്കുകയാണോ ??? ഇടയ്ക്ക് എവിടെയെങ്കിലും നാം ഒന്ന് ‘സ്ലോ’ ചെയ്യേണ്ടേ??? എന്താണ് സംഭവിക്കുന്നത്,എങ്ങിനെയാണ് സംഭവിക്കുന്നത് എന്നൊക്കെ ഒന്ന് മനസിലാക്കാന്‍ ശ്രമിക്കണ്ടേ???

ചോദ്യങ്ങള്‍ ഇങ്ങനെ ഒരുപാട് ഉണ്ട്, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് ഒരു ജാപ്പനീസ് സംഘം ഈ നൃത്തം ഒരുക്കിയിരിക്കുന്നത്, തിരക്കിട്ട് പായുന്ന മനുഷ്യര്‍ക്ക് ഇടയില്‍ നിന്നും ഇവര്‍ ഈ സ്ലോ മോഷന്‍ നൃത്തം തുടങ്ങുന്നു, ഇന്നത്തെ ഏറ്റുവും വലിയ കണ്ടുപ്പിടിത്തങ്ങളില്‍ ഒന്നായ എയര്‍ പോര്‍ട്ടില്‍ നിന്നും അവര്‍ ചോദിച്ചു തുടങ്ങുന്നു, ‘ഒന്ന് സ്ലോ ചെയ്യാന്‍ ടൈം ആയില്ലേ, ചേട്ടാ ???’

മുബൈയില്‍ നിന്ന് കാപ്പികുടിച്ചു, ഉച്ചയ്ക്ക് ലണ്ടനില്‍ എത്തി ലഞ്ച് കഴിച്ചു, രാത്രി തിരിച്ചു മുംബൈയിലെ വീട്ടിലെത്തി റസ്റ്റ് എടുക്കുന്ന ഇന്ത്യന്‍ ‘ന്യൂജനറേഷന്‍’ ഈ ഡാന്‍സ് ഒന്ന്! കാണണം, എന്നിട്ട് സ്വയം ചോദിക്കണം, ഒന്ന്! സ്ലോ ചെയ്യാറായോ???