fbpx
Connect with us

Featured

ഒരു ‘സ്മാർട്ട്’ രക്ഷിതാവ് ആവാൻ ആറ് വഴികൾ…

കുട്ടി കുസൃതി കാണിക്കുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് അവർക്ക് സമാധാനപൂർവ്വം മനസ്സിലാക്കിക്കൊടുക്കുകയുമാണ് രക്ഷിതാവ് ചെയ്യേണ്ടത്.

 141 total views

Published

on

കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾ സ്വീകരിക്കുന്ന സമീപനങ്ങൾക്ക് അവരുടെ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും ജീവിത കാഴ്ചപ്പാടിനെയും വലിയ രീതിയിൽ സ്വാധീനിക്കാൻ സാധിക്കും. അൽപം ക്ഷമയുണ്ടെങ്കിൽ ഓരോ ഘട്ടത്തിലും അവർക്ക് ലഭിക്കുന്ന ജീവിതപാഠങ്ങൾ ഏറ്റവും ഉത്തമമാണെന്ന് ഉറപ്പുവരുത്താം.

1. സമ്മാനത്തിന്റെയും ശിക്ഷയുടെയും വഴികൾ ഒഴിവാക്കുക

ചെറിയ കുട്ടികളെ അനുസരണയും അച്ചടക്കവും പഠിപ്പിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കൾ സാധാരണ രണ്ട് വഴികളിലൊന്നാണ് സ്വീകരിക്കുക- സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുക. രണ്ടിനും അതിന്റേതായ പ്രശ്നങ്ങളുണ്ട്.

ശിക്ഷ കിട്ടുമെന്നു ഭയക്കുന്ന കുട്ടിയിൽ പല തരത്തിലുള്ള പ്രതികരണങ്ങളുണ്ടാകാം. ഭയം പലപ്പോഴും നേരെ ചിന്തിക്കാനുള്ള കഴിവിനെ ദുർബ്ബലപ്പെടുത്തുകയും പകരം കുട്ടിക്ക് ദേഷ്യവും സ്വന്തത്തോടു തന്നെ നാണവും തോന്നുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് കാരണം എല്ലാ സമയത്തും തന്റെ വികാരങ്ങൾ അടക്കിപ്പിടിക്കാനാണ് ചില കുട്ടികൾ ശ്രമിക്കുകയെങ്കിൽ മറ്റു ചില കുട്ടികൾ അടുത്ത പ്രാവശ്യം പിടിക്കപ്പെടാതിരിക്കാനുള്ള വഴികളെക്കുറിച്ചായിരിക്കും ചിന്തിക്കുക. നമ്മൾ ഉദ്ദേശിച്ച തരത്തിലുള്ള മാറ്റം വളരെ വിരളമായി മാത്രമേ കുട്ടിയിൽ ഉണ്ടാകുന്നുള്ളൂ.

Advertisementനല്ല കാര്യങ്ങൾ ചെയ്താൽ സമ്മാനങ്ങൾ കൊടുക്കുന്ന ‘പ്രലോഭന’ത്തിന്റെ മാർഗം കേൾക്കുമ്പോൾ നല്ലതായി തോന്നാമെങ്കിലും അതിലുമുണ്ട് പ്രശ്നങ്ങൾ. എന്തു ചെയ്താലും അതിൽ തനിക്കുള്ള നേട്ടമെന്താണെന്ന് ചിന്തിക്കുന്ന പ്രവണത ഇത് കുട്ടികളിൽ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സ്വയം ആസ്വദിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്നതിനു പകരം നേട്ടവും നഷ്ടവും നോക്കി മാത്രം പ്രവർത്തിക്കാൻ കുട്ടി പഠിക്കുന്നു. സമ്മാനങ്ങൾ കിട്ടി വളരുന്ന കുട്ടികളിൽ ആവിഷ്കാര പ്രവണതകൾ കുറവാണെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നല്ല കാര്യങ്ങൾ ചെയ്താൽ സമ്മാനങ്ങൾ കൊടുക്കുന്ന ‘പ്രലോഭന’ത്തിന്റെ മാർഗം കേൾക്കുമ്പോൾ നല്ലതായി തോന്നാമെങ്കിലും അതിലുമുണ്ട് പ്രശ്നങ്ങൾ.

കുട്ടി കുസൃതി കാണിക്കുന്നതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി അവ പരിഹരിക്കാൻ ശ്രമിക്കുകയും നല്ല രീതിയിൽ പെരുമാറേണ്ടതിന്റെ കാരണങ്ങളെക്കുറിച്ച് അവർക്ക് സമാധാനപൂർവ്വം മനസ്സിലാക്കിക്കൊടുക്കുകയുമാണ് രക്ഷിതാവ് ചെയ്യേണ്ടത്. സമ്മാനങ്ങൾ ഇല്ലാതെ തന്നെ കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയും അവരുടെ കാര്യങ്ങളിൽ അവരെ സഹായിക്കുകയും ചെയ്യുക. എന്തു സംഭവിച്ചാലും തങ്ങൾ കൂടെയുണ്ടാകുമെന്ന ചിന്ത കുട്ടിയിലുണ്ടാക്കുന്ന സുരക്ഷാബോധമാണ് ഒരു രക്ഷിതാവിന് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം.

2. കുട്ടിയോട് കയർക്കാതിരിക്കുക

Advertisementകുട്ടിയെ അടിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലെന്ന് ആധുനിക കുടുംബപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരോട് ബഹളം വെക്കുന്നതും അതു പോലെ തന്നെയാണ്. രക്ഷിതാവിന് സ്വന്തം അമർഷത്തിൽ കുറച്ച് അയവ് വരുത്താമെന്നല്ലാതെ കുട്ടിയുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കിക്കൊണ്ടുവരാൻ ദേഷ്യപ്പെട്ട വാക്കുകൾക്ക് സാധിക്കില്ല. മാത്രമല്ല, സ്ഥിരമായി മാതാപിതാക്കൾ കയർത്തു സംസാരിക്കുന്ന വീടുകളിലെ കുട്ടികളിൽ അമിത ഉത്കണ്ഠയും പിരിമുറുക്കവും വിഷാദവും കൂടുകയും പെരുമാറ്റത്തിലെ പ്രശ്നങ്ങൾ വഷളാവുകയും ചെയ്യുന്നുണ്ടെന്ന് 2014ൽ പുറത്തിറങ്ങിയ ഒരു പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

മറിച്ച് എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത ഘട്ടങ്ങളിലാണ് പലപ്പോഴും രക്ഷിതാക്കൾ കുട്ടിയോട് കയർത്തു സംസാരിക്കുന്നത്. കുറച്ച് ശ്രദ്ധിച്ചാൽ ബഹളം വെക്കാതെ തന്നെ കുട്ടിയെ അനുസരണ ശീലിപ്പിക്കാം. യേൽ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോക്ടർ അലൻ കാസ്ദിൻ മുന്നോട്ടു വെക്കുന്ന ഒരു തന്ത്രമുണ്ട്. ‘ABC’ (Antecedents, Behaviours, Consequences) എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്. മൂന്നു പടികളിലായാണ് ഈ തന്ത്രം ഉപയോഗിക്കേണ്ടത്. ചെയ്യേണ്ടത് എന്താണെന്ന് കുട്ടിയോട് ആദ്യം തന്നെ പറഞ്ഞുകൊടുക്കുകയാണ് ഒന്നാമത്തെ പടി. വീട്ടിൽ വന്നാൽ ചെരുപ്പ് ശരിയായി എടുത്തുവെക്കാൻ പറയുന്നതാണ് ഒരു ഉദാഹരണം. സ്വന്തം പ്രവൃത്തികളിലൂടെ കുട്ടിയുടെ പെരുമാറ്റം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ് പിന്നീട് വേണ്ടത്. നിങ്ങളുടെ ചെരുപ്പ് ആദ്യം കുട്ടിയുടെ മുന്നിൽ നിന്ന് ശരിയായി വെക്കുക. കുട്ടി അഥവാ നിങ്ങളെ അനുസരിച്ചാൽ പ്രകടമായ രീതിയിൽ അവരെ അഭിനന്ദിക്കുന്നതാണ് മൂന്നാമത്തെ പടി. കൈകൊടുത്തോ കെട്ടിപ്പിടിച്ചോ അഭിനന്ദനം അറിയിക്കാം.

യേൽ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം പ്രൊഫസറായ ഡോക്ടർ അലൻ കാസ്ദിൻ മുന്നോട്ടു വെക്കുന്ന ഒരു തന്ത്രമുണ്ട്. ‘ABC’ (Antecedents, Behaviours, Consequences) എന്നാണ് അദ്ദേഹം അതിനെ വിളിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നത് തലച്ചോറിന്റെ സംവിധാനത്തെ തന്നെ മാറ്റിമറിക്കുകയും കുട്ടിയുടെ വാശിയും പെരുമാറ്റ പ്രശ്നങ്ങളുമടക്കം ഇതിനോടനുബന്ധിച്ചു വരുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ഡോ. കസ്ദിൻ നിരീക്ഷിക്കുന്നത്. രക്ഷിതാവിന്റെ മനഃസ്സമാധനത്തിനും ഇത് കാരണമാകുന്നു. അതായത് രണ്ടു പേരുടെയും ദേഷ്യം മാറ്റിനിർത്താനുള്ള എളുപ്പവഴി.

Advertisement3. കൗമാരക്കാരിലെ പിരിമുറുക്കം അത്ര പേടിക്കണ്ട

ചെറിയ അളവിലുള്ള പിരിമുറുക്കമൊക്കെ മനുഷ്യന്റെ മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. പിരിമുറുക്കം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ മനുഷ്യർ പ്രതികരിക്കുന്ന രീതി ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ കൂടുതൽ കാര്യക്ഷമമാക്കും. നിരന്തരവും കഠിനവുമായ പിരിമുറുക്കത്തിലേക്ക് കാര്യങ്ങൾ കടക്കരുതെന്ന് മാത്രം.

മക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്ന ചില മാതാപിതാക്കൾ അവരെ പിരിമുറുക്കം സൃഷ്ടിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിക്കാറുണ്ട്. പഠനത്തിന്റെയും പരീക്ഷയുടെയും ലോകത്ത് അൽപമൊക്കെ പിരിമുറുക്കം ഒഴിവാക്കാനാവാത്തതാണ്. ഭാവിയിൽ പുറംലോകവുമായി ബന്ധപ്പെടുന്ന സമയത്ത് സ്കൂൾകാലത്തെ ഇത്തരം പരീക്ഷണങ്ങളാണ് കുട്ടിക്ക് ഊർജ്ജവും ആത്മവിശ്വാസവും പകരുന്നത്.

കുട്ടിയിലെ പിരിമുറുക്കത്തെ കുറിച്ച് രക്ഷിതാവ് അമിതമായി ആശങ്കപ്പെടുന്നത് ഒടുവിൽ കുട്ടിയുടെ മനഃക്ലേശം വർദ്ധിപ്പിക്കുന്ന വിരോധാഭാസത്തിലാണ് ചെന്നെത്തുന്നത്. ഒരളവു വരെ മാനസിക സമ്മർദ്ദം നല്ലതാണെന്നും അത് അവർക്ക് ശക്തി പകരുമെന്നുമുള്ള കാഴ്ചപ്പാട് കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ രക്ഷിതാക്കൾക്ക് സാധിക്കണം. പേശികൾക്ക് ശക്തി കൂട്ടാൻ കഠിന വ്യായാമം ചെയ്യുന്നതു പോലെയാണിത്. അൽപം ക്ലേശം സഹിച്ചേ പറ്റൂ.

Advertisementമക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്ന ചില മാതാപിതാക്കൾ അവരെ പിരിമുറുക്കം സൃഷ്ടിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവണത കാണിക്കാറുണ്ട്.

അമിതമായ പഠനഭാരം ചുമക്കുന്ന കുട്ടികളാണെങ്കിൽ അവർ മുഴുവനായി പഠനത്തിൽ മുങ്ങിപ്പോവാതെ കളികളടക്കമുള്ള മറ്റു കാര്യങ്ങളിൽ കൂടി മുഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തങ്ങളുടെ മേൽ എന്തോ അമിതമായ ഭാരം കെട്ടിക്കിടക്കുകയാണെന്ന തോന്നൽ കുട്ടിയിൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

4. നിങ്ങളുടെ ക്ഷമ അവരുടെ ശക്തി

മനസ്സുറപ്പുള്ള കുട്ടികളെ വളർത്തണമെന്നത് ഏതു രക്ഷിതാവും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ വളരെ നേരത്തെ തന്നെ കുട്ടി പക്വതയോടെ പെരുമാറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാവും. ഓരോ ഘട്ടത്തിലും അവർ കാണിക്കുന്ന സ്വഭാവമാറ്റങ്ങളെ ക്ഷമയോടെയും സ്നേഹത്തോടെയും മനസ്സിലാക്കാൻ ശ്രമിക്കുന്നതിലൂടെയാണ് സത്യത്തിൽ ഒരു രക്ഷിതാവിന് തന്റെ കുഞ്ഞിൽ മാനസികബലം വളർത്തിയെടുക്കാൻ സാധിക്കുക.

Advertisementഒരു കുഞ്ഞിനെ വളർത്തുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു ജോലിയല്ല. അവരുടെ ദേഷ്യവും വാശിയും കണ്ണീരുമൊക്കെ മിക്കപ്പോഴും ഓരോ വളർച്ചാഘട്ടത്തിന്റെ ഭാഗമാണ്. അതിനെ ഉടൻ ചികിത്സിച്ചു മാറ്റേണ്ട ഒരു പ്രശ്നമായി വീക്ഷിക്കുന്നത് കാര്യങ്ങൾ വഷളാക്കുകയേ ചെയ്യൂ.

കുട്ടിയോട് ‘വേണ്ട’ എന്നു പറയുമ്പോഴും സ്നേഹത്തോടെ പറയുക. ‘വേണ്ട’ എന്നു പറയേണ്ട സ്ഥലത്ത് ‘വേണ്ട’ എന്നു തന്നെ പറയണം. അവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കേണ്ടതും ഒരു പ്രധാനപ്പെട്ട ആവശ്യമാണ്.

പല രക്ഷിതാക്കളും കുഞ്ഞുങ്ങളെ കളിയാക്കിയോ കുറ്റം പറഞ്ഞോ പഴി ചാരിയോ ആണ് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതെന്ന് മനഃശാസ്ത്രജ്ഞയായ ലോറ മർഖാം ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഷമവും നിരാശവും ദേഷ്യവുമൊക്കെ എന്തോ വലിയ തെറ്റാണെന്ന സന്ദേശമാണ് ഇതിലൂടെ രക്ഷിതാവ് അറിയാതെ നൽകുന്നത്. മനസ്സുറപ്പുള്ള ഒരു കുട്ടിയെ സൃഷ്ടിക്കാൻ ഇങ്ങനെ ഒരിക്കലും സാധിക്കില്ല.

കുട്ടി വാശിപിടിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ പ്രതികരിക്കുന്നതിന് മുൻപ് ഒന്ന് നിർത്തി ചിന്തിക്കുക. ഒരു ദീർഘനിശ്വാസമെടുക്കുക. കുറച്ചു നേരത്തേക്കെങ്കിലും അവരുടെ വികാരങ്ങൾ- അത് ഏതു തരത്തിലുള്ളതാണെങ്കിലും- പുറത്തേക്കു വിടാൻ അവരെ സമ്മതിക്കുക. ദേഷ്യവും സങ്കടവുമൊക്കെ മനുഷ്യസഹജമാണെന്ന് മനസ്സിലാക്കുകയും അവർക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക. നിങ്ങളുടെ പ്രതികരണങ്ങളെ വിശകലനം ചെയ്യുക.

Advertisementകുട്ടിയോട് ‘വേണ്ട’ എന്നു പറയുമ്പോഴും സ്നേഹത്തോടെ പറയുക. ‘വേണ്ട’ എന്നു പറയേണ്ട സ്ഥലത്ത് ‘വേണ്ട’ എന്നു തന്നെ പറയണം. അവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കേണ്ടതും ഒരു പ്രധാനപ്പെട്ട ആവശ്യമാണ്. കുട്ടി വളരുന്ന രീതിയിൽ സ്വന്തം അഹങ്കാരം കയറി വരാതിരിക്കാൻ ശ്രദ്ധിക്കുക. അവർക്ക് അവരുടേതായ ജീവിതവും സ്വഭാവസവിശേഷതകളുമുണ്ടെന്ന് തിരിച്ചറിയുക.

5. കൗമാരക്കാരായ പെൺകുട്ടികളിലെ ആത്മവിശ്വാസക്കുറവ് പരിഹരിക്കാം

കൗമാരപ്രായത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ആത്മവിശ്വാസക്കുറവെന്ന പ്രശ്നം നേരിടാറുണ്ടെങ്കിലും പലപ്പോഴും പെൺകുട്ടികളിലാണ് ഇത് കൂടുതൽ കാണുന്നത്. മകൾ ക്ലാസിൽ സംസാരിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും പുതിയ ആളുകളെ പരിചയപ്പെടാനും വല്ലാതെ മടിക്കുന്നുണ്ടെങ്കിൽ അവൾക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് സംശയിക്കണം. മറ്റുള്ളവരെന്തു വിചാരിക്കും എന്ന ചിന്ത അമിതമായി അലട്ടുന്നതിനാൽ ഏതു കാര്യത്തിലും തോൽക്കാനോ നാണം കെടാനോ ഉള്ള സാധ്യത അവരെ ഭയപ്പെടുത്തുന്നു.

തോൽക്കുന്നതിൽ പ്രശ്നമൊന്നുമില്ല എന്ന് അവരെ വിശ്വാസപ്പെടുത്തുകയാണ് ആത്മാവിശ്വാസം കൂട്ടുന്നതിലെ ആദ്യ പടി. അവർ സാധാരണ ചെയ്യാൻ മടിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് ആരംഭിക്കാം. പുതിയ കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കുക, ആളുകളുമായി ഇടപഴകേണ്ടി വരുന്ന വിനോദങ്ങൾ തെരഞ്ഞെടുക്കുക, ഒറ്റക്ക് സ്കൂളിൽ പോവുക- ഇങ്ങനെ ധൈര്യവും ആത്മവിശ്വാസവും കൂട്ടുന്ന കാര്യങ്ങൾ ചെയ്യാൻ അവരെ പ്രചോദിപ്പിക്കാം. ‘കൂടിപ്പോയാൽ ഇത്രയല്ലേ സംഭവിക്കൂ’ എന്ന തരത്തിൽ ഓരോ പ്രവർത്തനത്തിലെയും തോൽവിയിലെ സാധ്യതകളെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുക. മുൻപ് ഇത്തരം പരീക്ഷണങ്ങൾ നടത്തിയതിൻറെ നല്ല ഫലങ്ങൾ അവരെ ഓർമ്മപ്പെടുത്തുക.

Advertisementതോൽവിയുടെ ഭയം അവരിൽ നിന്ന് മാറ്റിയെടുക്കുകയാണ് അടുത്ത പടി. തോൽവി നേരിടുന്ന ഘട്ടങ്ങൾ അവരുടെ വികാരങ്ങളെ അമിതമായി സ്വാധീനിക്കാൻ സമ്മതിക്കരുതെന്ന് അവരെ ബോധ്യപ്പെടുത്തുക. ജീവിതത്തിൽ ഇനി വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് അവരിൽ ഉത്സാഹം കൂട്ടുക.

‘കൂടിപ്പോയാൽ ഇത്രയല്ലേ സംഭവിക്കൂ’ എന്ന തരത്തിൽ ഓരോ പ്രവർത്തനത്തിലെയും തോൽവിയിലെ സാധ്യതകളെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുക. മുൻപ് ഇത്തരം പരീക്ഷണങ്ങൾ നടത്തിയതിൻറെ നല്ല ഫലങ്ങൾ അവരെ ഓർമ്മപ്പെടുത്തുക

വളർച്ചയുടെ ഭാഗമായി തലച്ചോറിൽ വരുന്ന ചില മാറ്റങ്ങളും കുട്ടിയുടെ പെരുമാറ്റത്തെയും വികാരങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് രക്ഷിതാവും തിരിച്ചറിയേണ്ടതുണ്ട്. എന്തെങ്കിലും കാര്യം വിചാരിച്ചതു പോലെ സംഭവിച്ചില്ലെങ്കിൽ അതിനെക്കുറിച്ച് അമിതമായി ചിന്തിച്ച് ഉത്കണ്ഠപ്പെടാനുള്ള പ്രവണത ഈ പ്രായത്തിലുള്ള പെൺകുട്ടികളിൽ കൂടുതലാണ്. അത്രയൊന്നും കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അവർക്ക്- വേണമെങ്കിൽ തമാശ രൂപേണ- മനസ്സിലാക്കിക്കൊടുക്കണം. എന്നാൽ തങ്ങളുടെ വികാരങ്ങളെ രക്ഷിതാക്കൾ വിലകുറച്ചു കാണുകയാണ് എന്ന് പ്രതീതി ഉണ്ടാക്കുകയും അരുത്. അവരുടെ പ്രായത്തിൽ നിങ്ങൾ നേരിട്ട തോൽവികളെയും ആശങ്കകളെയും കുറിച്ച് സംസാരിക്കുന്നത് അവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകരും.

6. ഹോസ്റ്റലിലേക്കുള്ള മാറ്റത്തിന് തയ്യാറെടുക്കാം

Advertisementവീട് വിട്ട് ഹോസ്റ്റൽ ജീവിതത്തിലേക്ക് കുടിയേറുന്ന കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ആശങ്കയുണ്ടാകുന്നത് പതിവാണ്. യഥാർത്ഥത്തിൽ ഹോസ്റ്റൽ ജീവിതം ആരംഭിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങേണ്ടത് പോവുന്നതിൻറെ രണ്ടു മാസം മുൻപ് അല്ല. വീടിന്റെയും രക്ഷിതാക്കളുടെയും സംരക്ഷണത്തിൽ നിന്ന് അകന്ന് സ്വന്തമായി ജീവിക്കാൻ മക്കൾ പ്രാപ്തരായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്ന ജോലി ആദ്യമേ തുടങ്ങണം- കുറഞ്ഞത് ഒരു വർഷം മുൻപെങ്കിലും. സ്വന്തം കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ കുട്ടിക്ക് കഴിവുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നേരത്തിന് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യാൻ സാധിക്കാതിരിക്കുക, ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ നീട്ടിവെക്കുക, മദ്യവും മയക്കുമരുന്നുമടക്കം അപകടകരമായ ശീലങ്ങളിലേക്ക് വഴുതിപ്പോവുക, ആരോഗ്യ കാര്യങ്ങൾ ശരിയായി നോക്കാതിരിക്കാൻ സാധിക്കുക തുടങ്ങിയ അനാരോഗ്യകരമായ സ്വഭാവങ്ങളിൽ നിന്ന് മാറിനിൽക്കാനുള്ള പ്രാപ്തിയും പ്രായോഗിക ബുദ്ധിയും കുട്ടിയിൽ ഉണ്ടാക്കിയെടുക്കണം.

കോളേജ് ഹോസ്റ്റലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾ സ്കൂൾ കാലത്ത് തന്നെ പഠന കാര്യങ്ങൾ സ്വയം ചിട്ടപ്പെടുത്താൻ പഠിക്കുന്നത് ഒറ്റക്കാവുമ്പോഴും അവർക്ക് ഉപകാരപ്പെടും. ഒരു പ്രായം കഴിഞ്ഞാൽ അവരുടെ പഠനകാര്യങ്ങളിലും പ്രകടനത്തിലും രക്ഷിതാക്കൾ അമിതമായി ഇടപെടുന്നത് അവർക്ക് ദോഷം മാത്രമേ ചെയ്യൂ.

ഇങ്ങനെ ചെയ്യാതിരിക്കുന്നത് അവരുടെ ആരോഗ്യത്തെ മാത്രമല്ല, പഠനത്തെയും ഭാവിയെയും അപകടത്തിലാക്കാൻ സാധ്യതയുണ്ട്. കോളേജ് ഹോസ്റ്റലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടികൾ സ്കൂൾ കാലത്ത് തന്നെ പഠന കാര്യങ്ങൾ സ്വയം ചിട്ടപ്പെടുത്താൻ പഠിക്കുന്നത് ഒറ്റക്കാവുമ്പോഴും അവർക്ക് ഉപകാരപ്പെടും. ഒരു പ്രായം കഴിഞ്ഞാൽ അവരുടെ പഠനകാര്യങ്ങളിലും പ്രകടനത്തിലും രക്ഷിതാക്കൾ അമിതമായി ഇടപെടുന്നത് അവർക്ക് ദോഷം മാത്രമേ ചെയ്യൂ. സ്വതന്ത്രമായി പഠനകാര്യങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് കുട്ടിക്ക് അതോടെ നഷ്ടപ്പെടുന്നു.

അപേക്ഷാ ഫോറം പൂരിപ്പിക്കുക, ബിൽ അടയ്ക്കുക, ബുക്കിങ് എടുക്കുക തുടങ്ങി ‘മുതിർന്നവർ’ ചെയ്യുന്ന പല കാര്യങ്ങളും കുട്ടികൾ ഒരു ഘട്ടത്തിൽ പഠിക്കേണ്ടത് അത്യാവശ്യമാണ് എന്ന് നമ്മൾ ചിന്തിക്കാറില്ല. ഒരു ഉന്നത കോഴ്സും ഇത്തരം കാര്യങ്ങൾ പഠിപ്പിക്കുന്നില്ല. നിത്യ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഇത്തരം കഴിവുകൾ കുട്ടി പഠിക്കേണ്ടത് തീർച്ചയായും രക്ഷിതാക്കളിൽ നിന്നാണ്.

Advertisementകടപ്പാട്: ദി ന്യൂ യോർക്ക് ടൈംസ്.

 142 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International7 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment7 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching7 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment7 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment9 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment9 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment9 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment10 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football11 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment11 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment17 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment18 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement