സ്മാർട്ട് ഫോൺ ഉപയോഗം ഐ.ക്യൂ കുറയ്ക്കും

സ്മാർട്ട് ഫോണുകളുടെ അനന്ത സാധ്യതകൾ നമുക്ക് മുന്നിൽ തുറക്കുമ്പോഴും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അവ മാനസികവും സാമൂഹികവുമായ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. സ്മാർട്ട് ഫോണുകളുടെ അമിതോപയോഗം നമ്മുടെ ഐ.ക്യു ലവലിനെ പോലും പരിമിതപ്പെടുത്തുന്നുണ്ട്.

ജീവജാലങ്ങളുടെ ദിനചര്യകൾ പ്രധാനമായും ഉറക്കത്തെയും ഉണരുന്നതിനെയും ബന്ധപ്പെട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിനു വേണ്ടി നമ്മുടെ ബയോളജിക്കൽ ക്ലോക്കായി പ്രവർത്തിക്കുന്ന പീനിയൽ ഗ്രന്ഥി മെലാടോണിൻ, സെറാടോണിൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഈ ഹോർമോണുകളാണ് പകലുകളിലെ ആകാശത്തിന്റെ നീല നിറം, സന്ധ്യകളിലെ ചുവപ്പു വെളിച്ചം എന്നിവയെ പറ്റി തലച്ചോറിന് അറിവു കൊടുക്കാനും അതനുസരിച്ച് പകൽ – രാത്രി എന്നിങ്ങനെ വേർതിരിച്ച് മനസിലാക്കാനും സഹായിക്കുന്നത്.

എന്നാൽ സ്മാർട്ട് ഫോൺ സ്ക്രീനുകൾ പുറത്തു വിടുന്ന നീല വെളിച്ചം അന്നേരം പകലാണെന്ന് തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത് ഉറക്കത്തിന് കാരണമാവുന്ന മെലാ ടോണിന്റെ ഉത്പാദനം കുറയാനും അതുവഴി ഉറക്കമില്ലായ്മയ്ക്കും വഴിയൊരുക്കും. ഉറക്കത്തിനിടെ കോളുകൾ അറ്റൻഡ് ചെയ്യുന്നതും ഇടയ്ക്കുണർന്ന് മെസേജുകൾക്ക് മറുപടി കൊടുക്കുന്നതും നിരന്തരം ഉറക്കമിളക്കുന്നതും ഐ.ക്യൂ പതിനഞ്ചോളം പോയിന്റ് താഴാൻ കാരണമാകുന്നു. കൂടാതെ ഇത് നമ്മുടെ ഇമോഷണൽ ഇൻറലിജൻസ് ദുർബലമാകാനും ഹൃദ്രോഗത്തിനും വഴിയൊരുക്കും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.