Featured
രാത്രി സമയം ഏറെ നേരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമായിരുന്ന യുവതി അന്ധയായി !
കിടക്കാന്‍ നേരത്ത് ലൈറ്റെല്ലാം ഓഫ് ചെയ്ത് സ്മാര്‍ട്ട് ഫോണും എടുത്തു കൊണ്ട് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും കയറി കുത്തിയിരിക്കുന്നവരാണോ നിങ്ങള്‍ ?
201 total views, 1 views today

കിടക്കാന്‍ നേരത്ത് ലൈറ്റെല്ലാം ഓഫ് ചെയ്ത് സ്മാര്‍ട്ട് ഫോണും എടുത്തു കൊണ്ട് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും കയറി കുത്തിയിരിക്കുന്നവരാണോ നിങ്ങള്‍ ? അങ്ങിനെ രാത്രി സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന് അഡിക്റ്റായ ആളാണ് നിങ്ങളെങ്കില്‍ നിങ്ങളെ വന്‍ അപകടം കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നുമുള്ള ഒരു യുവതി പാടെ അന്ധയായതാണ് റിപ്പോര്‍ട്ട്.
ഇരുട്ടില്‍ ഫോണ്‍ ദീര്‍ഘസമയം ഉപയോഗിച്ചതാണ് ചൈനയിലെ സീജിയാങ് മേഖലയിലെ ലിയുവിന്റെ വലതുകണ്ണിന്റെ കാഴ്ച്ച ഇല്ലാതാക്കിയത്. എന്നും ലൈറ്റ് എല്ലാം ഓഫ് ചെയ്ത് മൂന്ന് നാല് മണിക്കൂര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു ലിയുവിന്. ഒരാഴ്ച്ചയായി കക്ഷിക്ക് വലതുകണ്ണിന്റെ കാഴ്ച്ച കുറഞ്ഞതോടെഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.
ഡോക്ടര്‍ പറഞ്ഞത് രാത്രിസമയത്ത് ദീര്‍ഘസമയം സ്മാര്‍ട്ട് ഫോണില്‍ നിന്നുമുള്ള വെളിച്ചം റെറ്റിനയില്‍ അടിച്ചതാണ് കാഴ്ചയെ ബാധിച്ചതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഇങ്ങനെ ഏറെ നേരം ഇരുട്ടില്‍ ലേസര്‍ രശ്മികള്‍ നമ്മുടെ റെറ്റിനയിലേക്ക് വരുന്നത് റെറ്റിനയ്ക്ക് തകരാര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മിക്കവരും കാമുകികാമുകന്മാരുമായി സൊള്ളാനും മറ്റുമാണ് ഈ സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുക. വീട്ടിലെ മാതാപിതാക്കളും മറ്റും അറിയാതിരിക്കുവാന്‍ ലൈറ്റ് ഓഫ് ചെയ്തു സൊള്ളുന്നത് യഥാര്‍ത്ഥത്തില്‍ ഇവരെ ചെറുപ്പത്തില്‍ തന്നെ അന്ധതയിലേക്കാണ് നയിക്കുക.
202 total views, 2 views today