സ്മാഷ് എന്ന സാങ്കേതിക വിദ്യ യുദ്ധ രംഗത്ത് കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തെല്ലാം ?
അറിവ് തേടുന്ന പാവം പ്രവാസി
👉സായുധപോരാട്ടങ്ങൾക്കിടെ തോക്കിലെ വെടിയുണ്ടകൾ കാലിയാവുന്ന അവസ്ഥ വരാറുണ്ട്. യന്ത്രത്തോക്കുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടകൾ ചറപറാ വേസ്റ്റാവാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ വെടിയുണ്ടകൾ അനാവശ്യമായി ഇനിമുതൽ നഷ്ടമാവില്ല.ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തിൽ പതിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വെടിയുതിർക്കുകയും ചെയ്യുന്ന സ്മാർട് റൈഫിൾ അമേരിക്കൻ സേനയ്ക്കുവേണ്ടി രംഗത്തിറ ക്കിയിരിക്കുകയാണ് ഒരുകൂട്ടം ആയുധ സാങ്കേതിക വിദഗ്ദർ.
ആയുധ നിർമാതാക്കളായ എസ്ഐജി സോവറും, സ്മാർട് ഷൂട്ടറും ചേർന്നാണ് ഈ സ്മാർട് റൈഫിൾ നിർമിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ അമേരിക്കൻ സേനയിൽ 2023 മുതൽ ഉപയോഗത്തിൽ വന്നേക്കും. ഇപ്പോൾ പരീക്ഷണ ഘട്ടത്തിൽ ആണ് .’സ്മാഷ്’ എന്നാണ് ഈ പുതിയ സ്മാർട്ട് റൈഫിൾ സാങ്കേതികവിദ്യയുടെ പേര്. നിർമിതബുദ്ധി അടിസ്ഥാനമാക്കിയാണ് ഈ തോക്ക് ലക്ഷ്യം തീരുമാനിക്കുന്നത്. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ സൈനികന് റൈഫിളിന്റെ കാഞ്ചി വലിക്കാം. എന്നാൽ കാഞ്ചി വലിച്ച ഉടൻ തന്നെ വെടിയുതിർക്കപ്പെടില്ല. എന്നാൽ നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് പതിക്കുമെന്ന് ഉറപ്പുള്ള നിമിഷം അത് സംഭവിക്കും.ഈ സാങ്കേതികവിദ്യ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും അത് പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.