നടൻ ശ്രീനിവാസന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ആരാധകർക്ക് വേണ്ടി നടി സ്മിനു സിജോ സന്തോഷ വാർത്തയും ചിത്രവും പങ്കുവയ്ക്കുകയാണ്. ശ്രീനിവാസനെ വീട്ടിൽ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു താരം.മുൻ കേരള ജൂനിയർ ഹാൻഡ് ബോള്‍ താരമാണ് ചങ്ങനാശേരിക്കാരിയായ സ്മിനു സിജോ. ഓപ്പറേഷൻ ജാവ, കെട്ട്യോളാണെന്റെ മാലാഖ, പ്രകാശൻ പറക്കട്ടെ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. സ്മിനു സിജോ കുറിക്കുന്നത്

“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്,

ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും ,കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാൻൻ്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും , ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ് , പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം അത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന്”.

 

View this post on Instagram

 

A post shared by Sminu Sijo (@sminusijo)

 

View this post on Instagram

 

A post shared by Sminu Sijo (@sminusijo)

Leave a Reply
You May Also Like

ലൂക്കിൻറെ പ്രണയം, സുജാതയുടെ പ്രണയം, ലൂക്കും സുജാതയും, റോഷാക് ഒരു ഫീൽ ഗുഡ് മൂവി ആയിരുന്നെങ്കിലോ..? 

പ്രണയം.. പ്രണയമാണഖിലസാരമൂഴിയിൽ..ലൂക്കിൻറെ പ്രണയം, സുജാതയുടെ പ്രണയം, ലൂക്കും സുജാതയും .റോഷാക് ഒരു ഫീൽ ഗുഡ് മൂവി…

പ്രിയതമന്റെ പേര് മൈലാഞ്ചി കൊണ്ട് കുറിച്ചു സുപ്രിയ മേനോൻ

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. ബിബിസിയിലെ മുൻ റിപ്പോർട്ടർ കൂടിയായ സുപ്രിയ…

മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി..ഉൾപ്പെടെ ഏഴു ഓസ്കാർ അടിച്ച ‘എവെരി തിങ് എവെരി വെയർ ആൾ അറ്റ് വൺസ്’ റിവ്യൂ

Everything Everywhere All at Once 2022/English 95-മത്തെ അക്കാഡമി അവാർഡിന് ഏഴു ഓസ്കാർ അടിച്ച…

രമേശ് പിഷാരടിയുടെ ശരീരത്തിലെ ചതഞ്ഞ പാടുകൾ തേടി സിനിമാസ്വാദകർ

രമേശ് പിഷാരടിയുടെ ശരീരത്തിലെ ചതഞ്ഞ പാടുകൾ തേടി സിനിമാസ്വാദകർ. രമേശ് പിഷാരടി എന്നത് മലയാളികളെ ചിരിപ്പിക്കുന്ന…