തമാശയെന്ന പേരിൽ ഓരോന്ന് പറയുന്നവന്മാരുടെ കരണക്കുറ്റി അടിച്ചു പൊളിക്കുക തന്നെ വേണം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
189 VIEWS

അവതാരകനായ ക്രിസ് റോക്ക് തന്റെ ഭാര്യ ജേഡാ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് നടത്തിയ തമാശയിൽ പ്രകോപിതനായ വിൽ സ്മിത്ത് സ്റ്റേജിൽ വെച്ച് റോക്കിനെ അടിക്കുകയും തുടർന്ന് തന്റെ ഇരിപ്പിടത്തിൽ നിന്ന് ആക്രോശിക്കുകയും ചെയ്തതോടെ ഞായറാഴ്ചത്തെ 94-ാമത് അക്കാദമി അവാർഡ് ഞെട്ടിക്കുന്ന വഴിത്തിരിവായി. ക്രിസ് റോക്കിന്റെ പരാമർശത്തെ തുടർന്ന് വിൽസ്മിത്ത് വേദിയിൽ കയറി ആക്രമിക്കുകയായിരുന്നു. തള്ളിയ ശേഷം കസേരയിൽ വന്നിരുന്ന വിൽ സ്മിത്ത് ക്രിസ് റോക്കിനെതിരെ വീണ്ടും ആക്രോശിക്കുകയായിരുന്നു. മികച്ച നടനുള്ള പുരസ്‌കാരം വിൽ സ്മിത്തിനാണ് ലഭിച്ചത്. എന്നാൽ അപ്രതീക്ഷിതമായ ഈ സംഭവത്തിൽ അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ട്. കിംഗ് റിച്ചാർഡ് എന്ന സിനിമയിൽ റിച്ചാർഡ് എന്ന കഥാപാത്രം കുടുംബത്തിന്റെ സംരക്ഷകനായത് പോലെ താനും തന്റെ കുടുംബത്തിന്റെ സംരക്ഷകനാണെന്ന വാചകത്തോടെയാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.വിൽസ്മിത്തിന്റെ ഭാര്യ ജേഡാ പിക്കറ്റ് സ്മിത്തിന്റെ ഹെയർ സ്‌റ്റൈലിനെ കളിയാക്കിയതായിരുന്നു വിൽസ്മിത്തിനെ പ്രകോപിപ്പിച്ചത്.

ഈ വിഷയത്തെ കുറിച്ച് സനൂജ് സുശീലൻ എഴുതിയ ഹ്രസ്വമായ കുറിപ്പാണിത്.

“ഓസ്കാർ നേടിയതിനേക്കാൾ അദ്ദേഹത്തെ അഭിനന്ദിക്കുന്നത് ഇങ്ങനെ രണ്ടെണ്ണം പൊട്ടിച്ചതിനാണ്. തമാശയെന്ന പേരിൽ ഇതുപോലെ ഓരോന്ന് പറയുന്നവന്മാരുടെ കരണക്കുറ്റി അടിച്ചു പൊളിക്കുക തന്നെ വേണം. അതിൽ ഒരു ശരികേടും ഞാൻ കാണുന്നില്ല. അടി കിട്ടിയത് ഒരാൾക്ക് മാത്രമല്ല, ഇതുപോലുള്ള മാനസിക നില കൊണ്ട് നടക്കുന്ന വേറെയും ലക്ഷക്കണക്കിന് ഊളന്മാർക്കു കൂടിയാണ്. കുറച്ചു വർഷങ്ങളായി ഞാൻ ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഒരാളാണ് ജേഡാ പിങ്കാറ്റ് സ്മിത്ത്. അവർ ഒരു സാധാരണ സ്ത്രീയല്ല എന്ന് അവരുടെ ട്വീറ്റുകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്. സാധാരണ ഹോളിവുഡ് സെലിബ്രിറ്റികളിൽ നിന്ന് വ്യത്യസ്തമായി യാഥാർഥ്യബോധത്തോടെയും യുക്തിബോധത്തോടെയും സംസാരിക്കുന്ന ഒരാളാണ് അവർ. ഹോളിവുഡിലെ സിനിമക്കാരെപ്പറ്റി വലിയ ധാരണയൊന്നുമില്ലാത്തയാളാണ് ഞാൻ. ആകെപ്പാടെ ഫോളോ ചെയ്യാൻ തോന്നിയിട്ടുള്ളതും ട്വീറ്റുകൾ ഷെയർ ചെയ്യാൻ തോന്നിയിട്ടുള്ളതും ജേഡയുടേത് മാത്രമാണ്. ജീവിതവുമായി വളരെ നന്നായി കണക്ട് ചെയ്യുന്നു എന്ന് തോന്നിയതുകൊണ്ടാണത്. ലവനെ വിൽ സ്മിത്ത് തന്ന രണ്ടെണ്ണം പൊട്ടിച്ചത് ഇത്രയും സന്തോഷമുണ്ടാക്കുന്നത് അതുകൊണ്ടുകൂടിയാണ്.”

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി