ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല

0
117

Smitha Xavier

ഗ്രേറ്റ് ഫിൽറ്റർ തിയറിയെ നിലവിലെ പകർച്ചവ്യാധിയുമായി ചേർത്തുവച്ച് വായിക്കുന്ന ഒരു പോസ്റ്റ് കാണാനിടയായി. (വായിക്കുക പോസ്റ്റ് > ഗ്രേറ്റ് ഫിൽറ്റർ) അതിനുള്ള മറുപടിയാണ്. എല്ലാവരും വായിച്ച് വെറുതേ തല കളയണമെന്നില്ല.

പ്രിയ സുഹൃത്തേ,
ഒരു വൈറസ് വിചാരിച്ചാലൊന്നും മനുഷ്യകുലത്തെ ഒടുക്കാനാവില്ല. നിലവിലെ സാഹചര്യത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ സുഖപ്പെടുന്നത് കാണാതെയാണോ ഈ പോസ്റ്റ്.

  1. ഹോമോ വിഭാഗത്തിലെ ഓരോ സ്പീഷീസും കൂട്ടത്തോടെ വംശനാശം സംഭവിച്ചതുകൊണ്ടല്ല അവരെ പിന്നീട് കാണാതായത്. നൂറ്റാണ്ടുകളിലൂടെ അവർ Next Level of Species ആയി പരിണമിച്ചതുകൊണ്ടാണ്. നമുക്ക് തൊട്ടുമുമ്പ് ഉണ്ടായിരുന്ന മനുഷ്യവംശമാണ് ഹോമോ ഇറക്റ്റസ്, ഏകദേശം 20 ലക്ഷം വർഷങ്ങൾക്കുമുമ്പ്. മനുഷ്യകുലത്തിലെ ആദ്യത്തെ കൂട്ടംകൂടി വേട്ടയാടിയിരുന്ന, തീ ഉപയോഗിച്ചിരുന്ന വിഭാഗമാണിവർ. പത്തു ലക്ഷത്തിലധികം വർഷം ഇവർ ഹോമോ ഇറക്റ്റസായി തന്നെ നിലനിന്നു. ശേഷം 5 ലക്ഷം വർഷങ്ങൾ കൊണ്ട് ബൌദ്ധികമായും ശാരീരികമായും പരിണമിച്ചാണ് ഇന്നത്തെ ഹോമോ സാപിയൻസ് ആയിരിക്കുന്നത്. (പിന്നെങ്ങനെ നമുക്കുചുറ്റും നമുക്ക് മുമ്പുള്ളവരെ കാണാനാവും. ശലഭം തിരിഞ്ഞ് എന്റെ പുഴുവിനെ കാണുന്നില്ലെന്ന് സങ്കടപ്പെടും പോലെ ആണത്. ഇനി ഹോമോ ഇറക്ടസിന്റെ ഫോസിൽ മാത്രേ കാണാനാവൂ)
  2. ആഫ്രിക്കയിൽ ഹോമോ സാപിയൻസെങ്കിൽ അതേ കാലഘട്ടത്തിൽ യൂറോപ്പിൽ ഉണ്ടായിരുന്ന മറ്റൊരു മനുഷ്യ വിഭാഗമാണ് നിയാണ്ടർത്താൽ. അവർക്ക് എന്തു സംഭവിച്ചു? പല തിയറികളും നിലവിലുണ്ടെങ്കിലും, ബൌദ്ധികമായി ഉയർന്ന നിലവാരം പുലർത്തിയിരുന്ന ഹോമോ സാപിയൻസിനാൽ ആക്രമിക്കപ്പെടുകയും ക്രമേണ നശിപ്പിക്കപ്പെടുകയും ചെയ്തു എന്ന ഊഹത്തിനാണ് കൂടുതൽ സ്വീകാര്യത. (The replacement of Neanderthal by modern human is comparable to patterns of behavior that occur whenever people with advanced technology clash with less advanced people and Neanderthal declined on a timescale of thousands of years)
  3. ഇനി മറ്റൊരു പഠനം – കൂടുതൽ വാസ്തവത്തോട് അടുക്കുന്നത് (Neanderthal Genome Sequencing) പറയുന്നത്, നിയാണ്ടർത്താൽ മനുഷ്യർ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടില്ലെന്നും അവർ ആധുനിക മനുഷ്യരുമായി കലർന്ന് ഇന്നു കാണുന്ന മനുഷ്യകുലം രൂപപ്പെട്ടു എന്നുമാണ്. ആധുനിക മനുഷ്യരുടെ DNA യുടെ 2 ശതമാനം നിയാണ്ടർത്താലിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയിരിക്കുന്നു.
  4. Great Filter Theory എന്നത് ഒരു ജീവിവംശത്തെ കൂട്ടത്തോടെ നശിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, ഒരു പരിധിക്കപ്പുറത്തുള്ള ബുദ്ധി പ്രപഞ്ചത്തിൽ തുടരാൻ അനുവദിക്കാത്ത പ്രാപഞ്ചിക പ്രതിഭാസമാണ്. “Where is Everybody?” എന്ന് Fermi Paradox എന്ന ശാസ്ത്രജ്ഞൻ നക്ഷത്രങ്ങളെ നോക്കി ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണത്.
    അതായത്, ഭൂമിയിലല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരിടത്തും ജീവന്റെ ഒരു ലക്ഷണംപോലും കണ്ടെത്താൻ കഴിയാത്തതിനുള്ള ഉത്തരം.
    ഇനി, ഹോമോ സാപിയൻസിനെ അതായത് നമ്മളെ കാണാതാവണമെങ്കിൽ ഒന്നുകിൽ നാം Next Level of Species ആയി പരിണമിക്കണം. അല്ലെങ്കിൽ നമ്മൾ തന്നെ വികസിപ്പിക്കുന്ന Next level of Intelligent നമ്മെ കൂട്ടത്തോടെ നശിപ്പിക്കണം. അതുമല്ലെങ്കിൽ Gamma Ray Burst പോലെ something അഭൌമമായത് സംഭവിക്കണം.
    Artificial Intelligent ന്റെ ഓരോ Advanced Step ഉം ഇന്നത്തെ മനുഷ്യവംശത്തിന് ആശങ്കാജനകമാണ്.

സുഹൃത്തേ സാഹിത്യം പോലെയല്ല സയൻസ്. സാഹിത്യത്തിൽ ഭാവനയിൽ വിരിയുന്ന എന്തും പറയാം. സയൻസ് എന്നത് അനേക വർഷത്തെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉരിത്തിരിയുന്ന സത്യങ്ങളോ ഊഹാപോഹങ്ങളോ ആണ്. അതിനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിദൂരസ്ഥമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നിരിക്കും (Butterfly effect theory – ഒരു നേർത്ത ശലഭച്ചിറകടിക്ക് വിദൂരസ്ഥമായ വൻ കൊടുങ്കാറ്റുകളെ അഴിച്ചുവിടാൻ കഴിഞ്ഞേക്കും). ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതുമാത്രമാണ് – നിലവിലെ സാമൂഹികാന്തരീക്ഷത്തിൽ ഭീതി പടർത്തുന്നതൊന്നും ഊഹിക്കാതിരിക്കുക.