മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സ്മൃതി ഇറാനി കഴിഞ്ഞയാഴ്ച തന്റെ 47-ാം ജന്മദിനം ആഘോഷിച്ചു. ഈ അവസരത്തിൽ അവർ തന്റെ ജീവിതത്തിലെ ഉദ്വേഗജനകമായ പല സംഭവങ്ങളും ഒന്നൊന്നായി വെളിപ്പെടുത്തി . ക്യൂംകി സാസ് ഭീ കഭി ബഹു ഥീ എന്ന സീരിയലിൽ തുളസിയായി അഭിനയിച്ച് എട്ട് വർഷത്തോളം പേരെടുത്ത സ്മൃതി ഇപ്പോൾ രാജ്യത്തിനാകെ അഭിമാനിക്കുന്ന രാഷ്ട്രീയക്കാരിയായി വളർന്നിരിക്കുന്നു.

സീ ടിവി സീരിയലായ രാമായണത്തിൽ സീതയായി സ്മൃതി ഇറാനി അഭിനയിച്ചിരുന്നു. വിധ്, മേരെ അപ്‌നെ, ടീൻ ബഹുരയാൻ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിക്കുന്നതിനു പുറമേ, ടിവി ഷോകളുടെ അവതാരകയായും നിർമ്മാതാവായും അവർ അംഗീകരിക്കപ്പെട്ടു. കൂടാതെ ചില നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിജെപിയുടെ വനിതാ വിഭാഗത്തിൽ പ്രവർത്തിച്ച അവർ പിന്നീട് ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2016 വരെ കേന്ദ്ര മാനവശേഷി വികസന മന്ത്രിയായി സേവനമനുഷ്ഠിച്ചു. നിലവിൽ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയാണ്.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും സ്മൃതി ഓർത്തെടുത്തിരിക്കുകയാണ്. ക്യൂൻകി സെറ്റിൽ ഒരു ദിവസം 18 മുതൽ 20 മണിക്കൂർ വരെ അഭിനയിച്ചിരുന്ന കാലം. ഒരുദിവസം തീരെ വയ്യാതായതു പോലെ തോന്നി സ്മൃതിക്ക്‌. ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. തീരെ സുഖമില്ലാതിരുന്നതിനാൽ, തന്റെ ഷോട്ടുകൾ ആദ്യം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. ഡോക്‌ടറെ വിളിച്ചതും എത്രയും വേഗം ആശുപത്രിയിൽ പോയി സോണോഗ്രാം എടുക്കാൻ നിർദ്ദേശിക്കപ്പെട്ടു. ഭർത്താവ് സുബിൻ അന്ന് വിദേശത്തായിരുന്നു. മകൻ സൊഹർ വീട്ടിൽ തനിച്ചും. നല്ല മഴയുള്ള സമയം. ഓട്ടോയിൽ യാത്ര ചെയ്യവേ രക്തസ്രാവമുണ്ടായി. ലോഖണ്ഡ്വാലയിലെ ക്ലിനിക്കിൽ കൊണ്ടുവിടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവിടെ ചെന്നതും ഒരു നേഴ്സ് ഓട്ടോഗ്രാഫിനായി ഓടിയെത്തി. അതൊപ്പിട്ടു കൊടുത്ത ശേഷം, തനിക്ക് ഗർഭം അലസിയതായി തോന്നുന്നു എന്നും അഡ്മിറ്റ് ചെയ്യണമെന്നും സ്‌മൃതി ആവശ്യപ്പെട്ടു. മകനെ നോക്കാൻ ഒരാളെ വിളിച്ചേൽപ്പിച്ചു

അതേ രാത്രിയിൽ തന്നെ അടുത്ത ദിവസം ഷൂട്ടിങ്ങിനു വരണമെന്ന് പറഞ്ഞ് സ്‌മൃതിക്ക് ഫോൺകോൾ വന്നു. ഗർഭം അലസിയെന്ന് പറഞ്ഞിട്ടും, പിറ്റേന്ന് ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ കയറിയാൽ മതിയെന്ന ‘സൗജന്യം’ മാത്രമാണ് സ്‌മൃതിക്ക്‌ ലഭിച്ചത്. അന്ന് പകൽ ഷിഫ്റ്റിൽ രവി ചോപ്രയുടെ രാമായണത്തിലും, ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഏക്താ കപൂറിന്റെ ക്യൂൻകി സീരിയലിലും അഭിനയിക്കണമായിരുന്നു. തന്റെ അവസ്ഥ പറഞ്ഞതും, രാമായണത്തിൽ സീതയുടെ വേഷമായിട്ടു പോലും നിർമാതാവ് രവി ചോപ്ര ഷൂട്ടിംഗ് മാറ്റിവച്ചു.

എന്നാൽ മറ്റ് 50 അഭിനേതാക്കൾ ഉണ്ടായിട്ടും, ഏക്താ കപൂറിന്റെ ഷൂട്ടിങ്ങിനു എത്തിയേ മതിയാകുമായിരുന്നുള്ളൂ. സ്‌മൃതി ഗർഭം അലസി എന്ന് നുണ പറയുന്നു എന്ന് ഒരു സഹപ്രവർത്തകൻ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. അന്ന് വീടിന്റെ ലോൺ അടയ്ക്കാൻ ഉൾപ്പെടെ പണം വേണമായിരുന്നു. അതാണ് സീരിയലിൽ അടിയുറച്ചു നിന്നത്. പിറ്റേ ദിവസം ആശുപത്രിയിലെ പേപ്പറുകളുമായി സ്മൃതി ഏക്താ കപൂറിനെ കണ്ടു. ‘ഭ്രൂണം ഉണ്ടായിരുന്നെങ്കിൽ അതും കാട്ടിത്തരാമായിരുന്നു’ എന്നാണ് അന്ന് സ്‌മൃതി രോഷത്തോടെ പ്രതികരിച്ചത്

ഇപ്പോൾ അദ്ദേഹം അത്തരമൊരു വേദനാജനകമായ ദിവസത്തെക്കുറിച്ച് സംസാരിക്കുന്നു. ഒരു സീരിയലിന്റെ ഷൂട്ടിംഗിനിടെ മേക്കപ്പ്മാൻ തന്നെ അപമാനിച്ചത് സ്മൃതി ഇറാനി ഓർക്കുന്നു.കാർ വാങ്ങാൻ വേണ്ടത്ര പണമില്ലാതിരുന്നതിനാൽ ഓട്ടോ വിളിച്ചാണ് സെറ്റിലെത്തിയിരുന്നതെന്ന് സ്മൃതി പറഞ്ഞു. 1800 രൂപയാണ് ആദ്യ വർഷത്തിൽ പ്രതിഫലമായി ലഭിച്ചിരുന്നത്. സഞ്ചരിക്കാൻ കാറുണ്ടായിരുന്നില്ല. നാണക്കേട് തോന്നുന്നുവെന്ന് പറഞ്ഞ് തന്റെ മേക്കപ്പ്മാനാണ് ഒരു കാർ വാങ്ങാനാവശ്യപ്പെട്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു.നിർമാതാവ് ശോഭാ കപൂറിന്റെ നിർബന്ധങ്ങളേക്കുറിച്ചും സ്മൃതി മനസുതുറന്നു. സെറ്റിൽ ഭക്ഷണവും വെള്ളവും നിർമാതാവ് അനുവദിച്ചിരുന്നില്ല. സെറ്റിലെ ഫർണിച്ചറുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അവർ വിശദീകരിച്ചു. അഭിനേതാക്കൾക്ക് ചായ കുടിക്കാമെങ്കിലും സാങ്കേതിക വിദഗ്‌ദ്ധർക്ക് അതിന് അനുമതിയുണ്ടായിരുന്നില്ല. അതിനാൽ തന്റെ ചില ടെക്‌നീഷ്യൻ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കാൻ സെറ്റിൽ നിന്ന് പോകാറുണ്ടായിരുന്നെന്നും സ്മൃതി കൂട്ടിച്ചേർത്തു. സീരിയൽ രംഗത്തേക്ക് വരുന്നതിന് മുൻപ് മുംബൈയിലെ ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് സ്മൃതി ഇറാനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്

 

Leave a Reply
You May Also Like

ഇന്ത്യയിൽ ക്രിക്കറ്റിന്റെ ഉദ്ഭവം എവിടെയായിരുന്നു ?

ഇന്ത്യയിൽ ക്രിക്കറ്റിന്റെ ഉദ്ഭവം എവിടെയായിരുന്നു ? അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിൽ ക്രിക്കറ്റിന്റെ ഉദ്ഭവം…

‘പതിമൂന്നാം രാത്രി’ക്കു വേണ്ടി ഷൈൻ ടോം ചാക്കോ ആദ്യമായി പാടിയ ഗാനത്തിന്റെ വീഡിയോ

ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു…

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Job Lonappan (Job Master) സംവിധാനം ചെയ്ത ഷോർട്ട് മൂവിയാണ് ‘CHATHRA the student’ .CHATHRA…

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധത്തിന്റെ ചില അറിയാക്കഥകൾ

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധം ഇനി രഹസ്യമല്ല. നിരവധി ക്രിക്കറ്റ് താരങ്ങൾ ബോളിവുഡ്…