സ്നേക്ക് മിൽക്കറെ പോലെ ലോകത്തിലെ മറ്റ് ചില വിചിത്രമായ ജോലികൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
503 VIEWS

പാമ്പിനെ കറക്കുന്ന ജോലിയായലോ ?

👉പശു, ആട് തുടങ്ങിയവയാണ് സാധാരണയായി പാല് കറക്കാനുള്ള മൃഗങ്ങളെന്ന് ഭൂരിഭാഗവും വിചാരിക്കുന്നത് . പക്ഷേ പാമ്പിനെ കറക്കുന്ന ജോലിയും ഉണ്ട്. ആദ്യമെ പറയട്ടെ ഈ ജോലി ലോലഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല. വീമ്പിളക്കുന്നവർക്കും ഇത് ചെയ്യാൻ കഴിയില്ല. ഒന്നാംതരം വിഷമുള്ളയിനം പാമ്പുകളെ പിടിച്ച് അവയുടെ പല്ലിൽ നിന്നും വിഷം ചീറ്റിച്ച് കുപ്പിയിലാക്കുന്ന ഒരു ജോലിയുണ്ട് – അതാണ് സ്നേക്ക് മിൽക്കിങ് ( snake milking weird ).

പേരുകേട്ടാൽ പാമ്പിനെ കറക്കുന്ന ജോലിയാണെന്ന് തോന്നുമെങ്കിലും ലോകത്തിലെ സാഹസികമായ ജോലികളിൽ ഒന്നാണിത്. ഒന്ന് കൈ തെന്നിയാൽ മൂർച്ചയേറിയ പല്ലുകൾ വഴി കൊടിയ വിഷം ദേഹത്തേക്കു കയറി മരണം വരെ സംഭവിച്ചേക്കാം.അതിന് മുൻപ് പാമ്പിൻ വിഷത്തെ കുറിച്ച് ചിലത് പറയാം. പാമ്പുകൾക്ക് ഇരയെ ചവച്ച് തിന്നാൻ കഴിയാത്തതിനാല്‍ പ്രകൃതി നൽകിയിരിക്കുന്ന സാങ്കേതികവിദ്യയാണ് വിഷം. വിഷം ഇരയുടെ ദേഹത്ത് പ്രവേശിക്കുമ്പോൾ രക്ത സമ്മർദ്ദം കുറയുകയും , പേശികൾ തളരുകയും, ആന്തരിക രക്തസ്രാവമുണ്ടാകുകയും ഹൃദയം സ്തംഭിക്കുകയും ചെയ്യും. ഇതെല്ലാം കൂടി ഒരുമിച്ചായിരിക്കും സംഭവിക്കുക. അപ്പോൾ ഇരയെ ഒരു മല്പിടിത്തം ഒഴിവാക്കി സ്വസ്ഥമായി വിഴുങ്ങാൻ പാമ്പിന് കഴിയുന്നു.
വിഷത്തിൽ നിന്നു രക്ഷപെടാൻ ഒരു വഴിയേയുള്ളൂ – വിഷഹാരി (ആന്റിവെനം) . നല്ല വിഷമുള്ള പാമ്പുകളിൽ നിന്നും ഈ കൊടിയവിഷം ചീറ്റിച്ചെടുത്ത് അത് കൊണ്ട് വിഷഹാരി നിർമാണത്തിനായി ആശുപത്രികളിലും , ലബോറട്ടറികളിലും നൽകുകയാണ് ഒരു സ്നേക്ക് മിൽക്കർ ചെയ്യുന്നത്. വട്ടാണെന്ന് പറയാൻ വരട്ടെ. ഇന്ത്യയിൽ മാത്രം ഓരോവർഷവും പാമ്പു കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം 45,900ത്തോളമാണ്. ലോകത്തിലെ കണക്ക് അപ്പോൾ ഊഹിക്കാമല്ലോ. ഇതിൽ നിന്നും കുറച്ച് പേരുടെ ജീവനെങ്കിലും രക്ഷിക്കാനുള്ള വിഷഹാരി വേണമെങ്കിൽ വൈദ്യ ശാസ്‌ത്രത്തിൽ ഇതേയുള്ളു മാർഗം. പാമ്പിൻ വിഷം ഉപയോഗിച്ച് സ്ട്രോക്ക്, ട്യൂമർ തുടങ്ങിയവയ്ക്കും മരുന്ന് നിർമ്മിക്കുന്നുണ്ട്.

മൃഗശാലകൾ, പാമ്പുവളർത്തൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം സ്നേക്ക് മിൽക്കിങ്ങും നടക്കുന്നത്. പാമ്പുകളെ ഇതിനായി പരിപാലിച്ചു വളർത്താൻ ചില രാജ്യങ്ങളിൽ സ്നേക്ക് ഫാമുകളുമുണ്ട്. ഗ്ലാസിന് സമാനമായ ഒരു കളക്ഷൻ ജാറിനു മുകളിൽ ലാറ്റക്സ് കൊണ്ട് ഒരു പ്രതലം കെട്ടും. പാമ്പിന്റെ തലയിൽ പിടിച്ച് ഈ പ്രതലത്തിൽ കടിപ്പിക്കും. അപ്പോൾ ചീറ്റുന്ന വിഷം അങ്ങനെ ശേഖരിച്ച് സൂക്ഷിക്കും.
പാമ്പിന്റെ തല പിടിച്ച് പ്രതലത്തിൽ കടിപ്പിക്കുമ്പോൾ ഒരു ഇലക്ട്രോഡ് കൊണ്ട് അതിന്റെ തലയിൽ സ്പർശ്ശിക്കുകയും വിഷ ഗ്രന്ഥികൾക്ക് ചുറ്റുമുള്ള പേശികൾ മുറുകി വിഷം സ്രവിപ്പിക്കുന്നതാണ് മറ്റൊരു രീതി. ഇങ്ങനെ ശേഖരിക്കുന്ന വിഷം ഉടൻ തന്നെ തണുപ്പിച്ച് സൂക്ഷിക്കും.

സ്നേക്ക് മിൽക്കിങ് തീർത്തും ശാസ്ത്രീയമായി ചെയ്യേണ്ട ജോലിയാണ്. ഒരു ക്രമമനുസരിച്ച് മാത്രമേ മിൽക്കിങ് പാടുള്ളൂ. അമിതമായി ചെയ്‌താൽ അത് പാമ്പിന്റെ ആരോഗ്യം നശിപ്പിക്കും. പാമ്പു വളർത്തൽ കേന്ദ്രങ്ങളിൽ ഒരുപാട് പാമ്പുകളുള്ളത് കൊണ്ട് മിൽക്കിങ് ദിവസേനെ നടക്കുമെങ്കിലും ഓരോ പാമ്പിനും നിശ്ചിത ഇടവേള ഓരോ മിൽക്കിങ്ങിനു ശേഷവും ഉണ്ടാകും. അതായത് എന്നും പാമ്പിനെ കറക്കേണ്ടി വരുമെന്ന് അർത്ഥം!

ജീവശാസ്ത്രം, ബയോകെമിസ്ട്രി, ഹെർപെറ്റോളോജി എന്നിവയിലെത്തതെങ്കിലും ഒരു ബിരുദമാണ് യോഗ്യത. പാമ്പുകളെ കുറിച്ചുള്ള അറിവും പ്രധാനമാണ്. പിന്നെ പാമ്പിനെ കറക്കാൻ നല്ല ധൈര്യവും വേണം. സർവ്വകലാശാലകൾ, ലബോറട്ടറികൾ, മരുന്ന് നിർമാണ കമ്പനികൾ എന്നിവയിൽ ജോലി ലഭിക്കും. ഒന്നര ലക്ഷത്തിലധികം രൂപ ($2500) വരെയാണ് പുറം രാജ്യങ്ങളിൽ സ്നേക്ക് മിൽക്കറിന് പ്രതിമാസ ശമ്പളം.
എന്താ ട്രൈ ചെയ്യുന്നോ? സ്നേക്ക് മിൽക്കറെ പോലെ ലോകത്തിൽ ഉള്ള മറ്റ് ചില വിചിത്രമായ ജോലികൾ കൂടി അറിയാം.

⚡പ്രഫഷണല്‍ സ്ലീപ്പര്‍ :
നന്നായി ഉറങ്ങിയാലും വരുമാനം ലഭിക്കും. ഇന്ന് ഏറെ സാധ്യതകള്‍ ഉള്ളതും ജോലിക്കാരെ കിട്ടാനുമില്ലാത്ത മേഖലകളില്‍ ഒന്നാണിത്. വിദേശത്താണ് ഈ ജോലിക്ക് ആവശ്യക്കാര്‍ ഏറെ. കിടക്ക നിര്‍മാണ കമ്പനികളാണ് മേഖലയിലെ പ്രധാന താരങ്ങള്‍.എന്നാല്‍ ഇന്ന് റിസര്‍ച്ച് സ്ഥാപനങ്ങളും, മരുന്ന നിര്‍മാതാക്കളും പ്രഫഷണല്‍ സ്ലീപര്‍മാര്‍ക്കായി രംഗത്തുണ്ട്. അടുത്തിടെ ഫിന്‍ലന്‍ഡിലുള്ള ഒരു ഹോട്ടല്‍ പ്രഫഷണല്‍ സ്ലീപ്പറിനെ നിയമിച്ചിരുന്നു. ഹോട്ടലിലെ വിവിധ മുറികളില്‍ ഉറങ്ങി റിവ്യു എഴുതുകയായിരുന്നു ജോലി.

⚡​ഡ്രയിങ് പെയിന്റ് വാച്ചര്‍ :
അടിച്ച പെയിന്റ് ഉണങ്ങുന്നത് നോക്കുന്നതും ഒരു പണി തന്നെ. കമ്പനികള്‍ നിര്‍മിക്കുന്ന പുതിയ പെയിന്റുകള്‍ ഷീറ്റുകളിലും, കാര്‍ഡ് ബോര്‍ഡുകളിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഉണങ്ങാന്‍ എന്ത് സമയമെടുക്കുന്നു, ഉണങ്ങുമ്പോള്‍ നിറങ്ങളില്‍ മാറ്റം വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്.

⚡​നെറ്റ്ഫ്‌ളിക്‌സ് വ്യൂവര്‍ :
പബ്ലിഷ് ചെയ്യുന്നതിനു മുമ്പ് എല്ലാ വിഡിയോകളും കണ്ട് അതില്‍ ചട്ടവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ഈ പ്രഫഷണലിന്റെ ജോലി. വീഡിയോകളുടെ റിവ്യൂ, കൃത്യമായ സെക്ഷനുകള്‍ നിര്‍ദേശിക്കുക എന്നിവയെല്ലാം ഇദേഹത്തിന്റെ ഉത്തരവാദിത്തമാണ്.

⚡​ട്രെയിന്‍ പുഷർ :
ട്രെയിന്‍ പുഷറുടെ ജോലി ട്രെയിന്‍ തള്ളല്‍ അല്ല, യാത്രക്കാരെ തള്ളല്‍ ആണ്. ജപ്പാനില്‍ ആണ് ഇങ്ങനെ ഒരു പോസ്റ്റുള്ളത്. ട്രെയിനുകള്‍ സ്‌റ്റേഷന്‍ വിടുന്നതിനു മുമ്പ് യാത്രക്കാരെ അതില്‍ ഉള്‍ക്കൊള്ളിക്കുക, വാതിലുകള്‍ കൃത്യമായ അടഞ്ഞെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇവരുടെ ജോലി. ഒഷിയ എന്നാണ് ഈ ജോലി ചെയ്യുന്നവർ അ‌റിയപ്പെടുന്നത്.

⚡പ്രഫഷണല്‍ മോണര്‍ :
നല്ല രീതിയില്‍ വികാരങ്ങള്‍, പ്രത്യേകിച്ച് സങ്കടം പ്രകടിക്കാന്‍ കഴിവുള്ള വ്യക്തികൾക്ക് അനുയോജ്യമായ ജോലിയാണിത് .ദക്ഷിണ പൂര്‍വ്വ ഏഷ്യയില്‍ ആളുകളുടെ ശവസംസ്‌കാര ചടങ്ങില്‍ ഇത്തരം വ്യക്തികളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. വിലാപയാത്രയില്‍ ഉടനീളം നല്ലരീതിയില്‍ ദുഖം രേഖപ്പെടുത്തുകയാണ് ജോലി. ചിലപ്പോള്‍ ചെറുതായി കരയേണ്ടി വരും മറ്റു ചിലപ്പോള്‍ പൊട്ടിക്കരയേണ്ടി വരും.

⚡​ഡോഗ് ഫുഡ് ടേസ്റ്റര്‍ :
പലരും അവരുടെ ജീവിതത്തിന്റെ ഭാഗവും, ആഢംബരവുമായി കാ ണുന്ന ജീവികളില്‍ ഒന്നാണ് നായകള്‍. അവയ്ക്ക് ഏറ്റവും മികച്ച ഭക്ഷണം നല്‍കാന്‍ ഉടമകള്‍ ശ്രമിക്കുന്നു. ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മേഖലകളില്‍ ഒന്നു കൂടിയാണ് ഡോഗ് ഫുഡ്. പേരുപോലെ നായകള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം രുചിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ജോലി.

⚡​ഓഡര്‍ ജഡ്ജ് :
മറ്റുള്ളവരുടെ വിയര്‍പ്പിന്റെയും മറ്റും ഗന്ധം അറിഞ്ഞ് പ്രതിവിധികള്‍ കണ്ടെത്തുകയാണ് ജോലി. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ശ്വാസം, കാല്‍പ്പാദം, കക്ഷം എന്നിവയുടെ എല്ലാം ഗന്ധം പരിശോധിക്കേണ്ടി വരും. വന്‍കിട ക്ലിനിക്കുകള്‍, സ്‌പ്രേ നിര്‍മാണ കമ്പനികള്‍ എന്നിവിടങ്ങളിലൊക്കെയാണ് ഈ ജോലിയുള്ളത്. നല്ല ഘ്രാണശക്തി വേണം.

⚡​മാര്‍മൈറ്റ് ടേസ്റ്റര്‍ :
ലോക പ്രമുഖ ബ്രാന്‍ഡായ മാര്‍മൈറ്റിന്റെ ഉല്‍പ്പന്നങ്ങളുടെ രുചി നിങ്ങള്‍ക്കു വേണ്ടി പരിശോധിക്കുന്ന തിരക്കിലാണ് സെന്റ് ജോണ്‍ സ്‌കെല്‍ട്ടണ്‍. മാര്‍മൈറ്റ് ടേസ്‌റ്റേഴ്സിന്റെ ഭാഗമായി ഇദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിടുന്നു. ഓരോ ബാച്ച് മാര്‍മൈറ്റും ശരിയായ ഘടനയാണോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഇദ്ദേഹത്തിനാണ്. ഉല്‍പ്പന്നത്തിന്റെ സ്ഥിരത, സ്വാദ്, ഘടന എന്നിവ പരിശോധിക്കുന്നു. 30 വര്‍ഷത്തിനിടയില്‍ ഏകദേശം 3000 ജാറുകള്‍ അദ്ദേഹം പരിശോധിച്ചു കഴിഞ്ഞു.

⚡സ്‌കൂബ ഡൈവിങ് പിസ ഡെലിവറി :
പിസ ഡെലിവറി എന്നത് ഇപ്പോൾ നിരവധി ആളുകളുടെ വരുമാനം മാര്‍ഗമാണ്. എന്നാല്‍ സ്‌കൂബ ഡൈവിങ് പിസ ഡെലിവറി അതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ഫ്‌ളോറിഡയിലെ വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിലാണ് ഇത്തരമൊരു പോസ്റ്റുള്ളത്.
ഉപയോക്താക്കള്‍ക്കു വെള്ളത്തിനടിയില്‍ തയാറാക്കുന്ന പിസ വെള്ളം കയറാത്ത കണ്ടെയ്‌നറില്‍ അടച്ചു എത്തിക്കുകയാണ് ജോലി. അപകടം നിറഞ്ഞ ഈ ജോലിക്കു നിങ്ങള്‍ ഒരു മികച്ച മുങ്ങല്‍ വിദഗ്ധന്‍ കൂടിയായിരിക്കണം.

⚡ചിക്കൻ Sexer :
മുട്ടവിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങൾ ആണോ പെണ്ണോ എന്നു പരിശോധിക്കലാണ് പ്രധാന ഡ്യൂട്ടി. ഈ പണിയൊക്കെ വല്ല വിദേശ രാജ്യങ്ങളിൽ എന്നായിരിക്കും അല്ലേ ചിന്ത. എന്നാൽ കേരള സർക്കാർ അനിമൽ ഹസ്ബൻഡറി വകുപ്പിലേക്ക് പിഎസ് സി വഴി ഈ ജോലിയിലേക്ക് ആളുകളെ എടുക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്