സൂര്യനിൽ പാമ്പ് ഇഴയുന്നു, സത്യം എന്താണ് ?
Vidya Vishwambharan (നമ്മുടെ പ്രപഞ്ചം)
സൂര്യന്‍റെ ഉപരിതലത്തിനു കുറുകെ പായുന്ന പാമ്പ് എന്ന രീതിയില്‍ ചിത്രങ്ങള്‍ പുറത്ത്.യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ഓർബിറ്ററാണ് ഈ വ്യത്യസ്തമായ ചിത്രം പകര്‍ത്തിയത്.ഒക്‌ടോബർ 12-ന് സൂര്യന്‍റെ അടുത്തേക്ക് നീങ്ങുന്ന പെരിഹെലിയൻ എന്ന ഭ്രമണത്തിനിടെ സെപ്റ്റംബർ 5-നാണ് സര്‍പ്പത്തിന്‍റെ രൂപത്തിലുള്ള പ്രതിഭാസം സോളാർ ഓർബിറ്റര്‍ പകര്‍ത്തിയത്. സോളാർ ഓർബിറ്റർ അടുത്തെത്തിയപ്പോൾ അത് സൂര്യനു കുറുകെ ഒരു നീണ്ട പാമ്പ് പോലുള്ള രൂപം ചലിക്കുന്നതായി ഓര്‍ബിറ്റര്‍ കണ്ടു. സൂര്യനിൽ നിന്ന് 4.2 കോടി കിലോമീറ്റർ അകലെയാണ് ഓര്‍ബിറ്റര്‍ സ്ഥിതി ചെയ്യുന്നത്. മറ്റേതൊരു ബഹിരാകാശപേടകം എടുക്കുന്നതിനേക്കാൾ അടുത്തുനിന്നുള്ള ചിത്രങ്ങൾ ഓര്‍ബിറ്റര്‍ എടുക്കും. എന്താണു സംഭവം?
പ്ലാസ്മയാണു കാരണം. സൂര്യനിലെ പ്ലാസ്മ ഒരു ട്യൂബുപോലെ ഉപരിതലത്തിൽ നീങ്ങുന്നതാണ് സൂര്യനെ അനുസ്മരിപ്പിക്കുന്ന ഘടനയ്ക്ക് കാരണമായത്. സൂര്യനിലെ കാന്തിക മണ്ഡലത്തിന്റെ പിന്തുണയിലാണ് ഈ പ്ലാസ്മ ട്യൂബിന്റെ ഇഴച്ചിൽ. പദാർഥത്തിന്റെ ഒരു അവസ്ഥയായ പ്ലാസ്മ, വാതകങ്ങൾ അതീവമായ താപനിലകൾ കടക്കുന്നതോടെയാണു സൃഷ്ടിക്കപ്പെടുന്നത്. പ്ലാസ്മയ്ക്ക് ഇലക്ട്രിക് ചാർജുണ്ടാകും. കാന്തികമണ്ഡലങ്ങളോട് ഇതു പ്രതികരിക്കുകയും ചെയ്യും.
സെക്കൻഡിൽ 170 കിലോമീറ്റർ എന്ന അതിവേഗത്തിലാണു പ്ലാസ്മ സൂര്യോപരിതലത്തിൽ സഞ്ചരിച്ചതെന്ന് ഗവേഷകർ പറയുന്നു. എന്നിട്ടും സൂര്യബിംബത്തിന്റെ ഒരറ്റത്തു നിന്ന് മറ്റൊരു അറ്റത്തേക്ക് ഇഴഞ്ഞുനീങ്ങാൻ 3 മണിക്കൂർ സമയമെടുത്തു. സൂര്യനെ നിരീക്ഷിക്കുന്ന സോളർ ഓർബിറ്റർ എന്ന ഉപഗ്രഹത്തിലെ അൾട്രാ വയലറ്റ് ഇമേജർ പകർത്തിയ ദൃശ്യങ്ങൾ വച്ചാണ് ഏജൻസി ടൈം ലാപ്സ് വിഡിയോ തയാർ ചെയ്തത്. സൂര്യനു സമീപത്ത് ഒക്ടോബർ 12ന് സോളർ ഓർബിറ്റർ എത്തിയപ്പോഴായിരുന്നു ഈ ദൃശ്യങ്ങൾ കിട്ടിയത്.