ഇതു ഒരു രോഗമേയല്ല, സാധരണ ഒരു ജലദോഷം വന്നാൽ പോലും എനിക്ക്‌ ഇതിനേക്കാൾ കൂടുതൽ അസ്വസ്ഥത ഉണ്ടാകാറുണ്ട്

116

കോവിഡ് വിമുക്തയായ Sneha Rajinന്റെ കുറിപ്പ്

അങ്ങനെ 10 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആശുപത്രി എന്നൊന്നും പറയാൻ പറ്റില്ല ഒരു get together നു ശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി. മനസുകൊണ്ട് കൂടെ നിന്നവർക്കും വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചവർക്കും വിളിക്കാത്തവർക്കും കുറ്റം പറഞ്ഞവർക്കും നികൃഷ്ട ജീവിയെ പോലെ കണ്ടവർക്കും എന്റെ വീട്ടുകാരെ അധിക്ഷേപിച്ചവർക്കും എല്ലാം നന്ദി. കാരണം ഓരോരുത്തരെയും മനസിലാക്കാൻ ദൈവം തന്ന അവസരമായെ ഞാൻ ഇതിനെ കാണുന്നുള്ളൂ. മണിച്ചിത്രത്താഴിൽ ശോഭന പറയും പോലെ തീർത്താൽ തീരാത്ത നന്ദി ഉള്ളത് നമ്മുടെ government നോടും health department നോടും പ്രതേകിച്ചു Doctor, nurse, ambulance driver,cleaning staff. അവരുടെ എല്ലാം കഷ്ടപ്പാട് സഹനം ഇതൊക്കെ ശരിക്കും മനസിലാകാണെങ്കിൽ നിങ്ങൾ ഒരുവട്ടമെങ്കിലും കൊറോണ വാർഡിൽ പോണം. അത്രക്കും strong and helpful ആണ് നമ്മുടെ health department. അവരെയെല്ലാം ഇത്രെയും നന്നായി നയിച്ചു കൊണ്ടുപോകുന്ന ഷൈലജ ടീച്ചേർക്കും എന്റെ നന്ദി അറിയിക്കുന്നു. ഇന്ത്യയിൽ വേറെ എവിടെ യും ഒരു government ഉം ഇങ്ങനെ ഒരു സൗകര്യങ്ങൾ രോഗികൾക്കു നല്കുന്നുണ്ടാവില്ല. സ്വകാര്യ ആശുപത്രികൾ ഒരു കോവിഡ് രോഗിയിൽ നിന്നും ലക്ഷങ്ങൾ വാങ്ങുമ്പോൾ നമ്മുടെ government പത്തുപൈസ പോലും വാങ്ങാതെയാണ് ഓരോ കോവിഡ് രോഗിയെയും ചികിത്സിക്കുന്നത് .ആഗസ്റ്റ് 18 നു ആണ് ഞാൻ കോവിഡ് ടെസ്റ്റ് നടത്തിയത്. 20 ന് കോവിദ് പോസിറ്റീവ് ആണെന്നു സ്ഥിരീകരിച്ചു. ആഗസ്റ്റ് 18 മുതൽ ഇന്നലെ ആഗസ്റ്റ് 27 വരെ എനിക്ക് ഒരു രൂപ പോലും ചിലവായിട്ടില്ല.ഇതു നമ്മുടെ കേരള ത്തിന്റെ മാത്രം പ്രത്യേകത ആണ്. നമ്മുടെ നാടിനെ നയിക്കുന്ന നമ്മുടെ പിണറായി ഗവർണമെന്റിന് എന്റെ ഒരു Big salute. എനിക് കൊറോണ പഠിപ്പിച്ചു തന്ന കുറെ പാഠങ്ങൾ ഉണ്ട്.ഇതു ഒരു രോഗമേ അല്ലെന്നാണ് എനിക്കി തോന്നിയത്. സാധരണ ഒരു ജലദോഷം വന്നാൽ പോലും എനിക്ക്‌ ഇതിനേക്കാൾ കൂടുതൽ അസ്വസ്ഥത ഉണ്ടാകാറുണ്ട്. അത്രപോലും ബുദ്ധിമുട്ട് എനിക്കു ഉണ്ടായിട്ടില്ല. ഞങ്ങൾ രോഗികൾ അവിടെ ശരിക്കും enjoy ചെയ്യുകയായിരുന്നു. ആർക്കും ഒരു കുഴപ്പവും ഇല്ല. 1മാസം പ്രായമുള്ള കുട്ടികൾ തുടങ്ങിഎത്രയോ ചെറിയ കുട്ടികൾ അവിടെ ഉണ്ടായിരുന്നു. അവരുടെ നിഷ്കളങ്കമായ കളിയും ചിരിയും എല്ലാം അവിടത്തെ 10 ദിവസത്തെ 10 മണിക്കൂർ പോലെ കടന്നു പോകാൻ സഹായിച്ചു. പിന്നെ ആർക്കും എപ്പോ വേണമെങ്കിലും ഈ രോഗം വരാം. അതുകൊണ്ടു ഒരു രോഗിയെ സഹായിചിലെങ്കിലും അവരെ വാക്കുകൾകൊണ്ട് ഉപദ്രവിക്കാതിരിക്കുക. മനസുകൊണ്ട് അവരുടെ കൂടെ നിൽക്കുക. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി അറിയിച്ചു നിർത്തുന്നു. Stay healthy and be safe.