ഒരുപാട് ഇന്റര്‍നെറ്റ് ചലഞ്ചുകള്‍ക്കു നമ്മള് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐസ് ബക്കറ്റ് ചലഞ്ച്, മൈ ട്രീ ചലഞ്ച് അങ്ങനെ പലതും. അമേരിക്കയില്‍ ഇപ്പോള്‍ തരംഗം ആയിക്കൊണ്ടിരിക്കുന്ന പുതിയ ചലഞ്ച് ആണ് ‘സോ ഗോണ് ചലഞ്ച്’. ചാന്‍സ് ദി റാപ്പര്‍ എന്ന അമേരിക്കന്‍ ഗായകനാണ് ഇതിനു തുടക്കം കുറിച്ചത്.
സംഭവം ഇത്രേം ഉള്ളു.. മോനിക്കാ എന്നാ പോപ് ഗായിക 2003’ല്‍ പാടി ഹിറ്റ് ആക്കിയ ‘സോ ഗോണ്’ എന്ന പാട്ടിന്റെ കരോകെ എടുക്കുക, അത് ഉപയോഗിച്ച്, ഇഷ്ടമുള്ള ആശയങ്ങള്‍ ചേര്‍ത്ത്, റാപ്പ് സോങ്ങ് സൃഷ്ട്ടിക്കുക. #SoGoneChallenge എന്ന ഹാഷ്ടാഗില് ചാന്‍സ് ദി റാപ്പര്‍ ഇത്തരത്തില്‍
ഒരു റാപ്പ് സോങ്ങ് ഉണ്ടാക്കുകയും ചെയ്തു.
“സംഭവം കേറി അങ്ങ് കൊളുത്തി” എന്നു പറയാം. അമേരിക്കന്‍ നിവാസികള്‍ വ്യത്യസ്ത ആശയങ്ങള്‍ ചേര്‍ത്ത് ഓരോ റാപ്പ് സോങ്ങ് സൃഷ്ട്ടിക്കുകയും, സംഭവം വൈറല്‍ ആകുകയും ചെയ്തു. ഈ ‘സോ ഗോണ് ചലഞ്ച്’ നെ ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ഫെജോ എന്ന മലയാളി. നമ്മള് മലയാളികള്‍ക്കും റാപ്പ് വഴങ്ങും എന്നു തെളിയിക്കാന്‍ മലയാളത്തില്‍ ഒരു റാപ്പ് സോങ്ങ് ഒരുക്കിയിരിക്കുകയാണ് ഫെജോ. #SoGoneChallenge ന്റെ ഭാഗമായി ഒരുക്കിയ റാപ്പിനു
‘അരാജകത്വവാദിയുടെ യാത്ര’ എന്നാണ് പേര്.
ഇപ്പോഴത്തെ ചില യുവാക്കളുടെ ജീവിതത്തെ പറ്റിയുള്ള കാഴ്ച്ചപ്പടുകളെ കുറിച്ചാണ് പാട്ട്….
വീഡിയോ കാണാം…