കുളിക്കാനും ,അലക്കാനും മാത്രമല്ലാതെ സോപ്പ് കൊണ്ട് മറ്റ് ഉപയോഗങ്ങള്‍ വല്ലതും ഉണ്ടോ?⭐

അറിവ് തേടുന്ന പാവം പ്രവാസി

????സോപ്പ് കുളിക്കാൻ അല്ലെങ്കിൽ തുണി കഴുകാൻ മാത്രം അല്ല വേറെയുമുണ്ട് ഉപകാരങ്ങൾ. ചില ടിപ്പുകൾ നോക്കാം.

✨ഇഷ്ടപ്പെട്ട ഡ്രെസ്സുകൾ, ബാഗ്, ജീൻസ്.. ഇവയുടെ സിപ്പർ ഇടുമ്പോൾ ഇടയ്ക്കൊരു പിടുത്തം തോന്നുന്നുണ്ടോ. സിപ്പർ കേടായി എന്നോർത്ത് നിരാശപ്പെടാൻ വരട്ടെ. സോപ്പ് ബാർ സിപ്പർ ചെയിന് മുകളിൽ ഒന്ന് ഉരസാം. സിപ്പർ പാത്ത് സ്മൂത്താവാൻ ഇത് സഹായിക്കും.

✨കാല് വിയർത്താലും നനഞ്ഞാലും ചിലർക്ക് ചെരുപ്പിൽ ദുർഗന്ധമുണ്ടാവാറുണ്ട്. ഓഫീസിലും, ആൾക്കൂട്ടത്തിലുമൊക്കെ ആളുകൾ മുഖം ചുളിക്കാൻ ഇത് മതി. ഇതൊഴിവാക്കാൻ ഷൂസിനുള്ളിൽ ഉണങ്ങിയ സോപ്പിന്റെ കഷണം വയ്ക്കാം. ധരിക്കുന്ന സമയത്ത് ഇത് മാറ്റാം. ദുർഗന്ധം അകലും.

✨ ഉപയോഗിക്കാതെ ദിവസങ്ങളോളം വയ്ക്കുന്ന വസ്ത്രങ്ങൾക്ക് പഴകിയ ഗന്ധം വരുന്നത് മിക്കവർക്കും തലവേദനയാണ്. ഇത് ഒഴിവാക്കാൻ ഒരു സോപ്പ് ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് തുണികൾക്കിടയിൽ വയ്ക്കാം. തുണികൾക്ക് നല്ല മണമുണ്ടാകാൻ ഇത് മതി.

✨ഗ്ലാസോ ,കണ്ണാടിയോ വീണുപൊട്ടിയാൽ തുടച്ചുകളഞ്ഞാലും നിലത്ത് ചെറിയ ഗ്ലാസിന്റെ കഷണങ്ങൾ അവശേഷിക്കും. ഇത് ഒഴിവാക്കാൻ ബാർ സോപ്പ് എടുത്ത് ഗ്ലാസ് വീണ പ്രതലത്തിൽ ഉരയ്ക്കാം. ചില്ലു കഷണങ്ങൾ ഇതിൽ പറ്റിപ്പിടിച്ചോളും. ഈ സോപ്പ് കളയാൻ മറക്കേണ്ട.

✨കതകുകളുടെ വിജാഗിരി(hingse) തിരിയുമ്പോഴുള്ള കിരുകിര ശബ്ദം പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത് ഒഴിവാക്കാൻ ശബ്ദമുണ്ടാക്കുന്ന വിജാഗിരിയിൽ സോപ്പ് പുരട്ടാം. കതക് തുറക്കുമ്പോഴും അടക്കുമ്പോഴുമുള്ള ശബ്ദം ഉണ്ടാവില്ല.

 

Leave a Reply
You May Also Like

ഹൈ ഹീല്‍ ചെരുപ്പുകള്‍ പുരുഷന്മാർക്ക് വേണ്ടിയാണ് ആദ്യമായി നിർമ്മിച്ചതെന്ന് അറിയാമോ ? കാരണം ഇതാണ്…

പുരുഷന്‍മാര്‍ക്കായി കണ്ടെത്തിയതും എന്നാൽ ഇന്ന് സ്ത്രീകൾ ഉപയോഗിക്കുന്നതുമായ വസ്തുക്കൾ ഏതെല്ലാം?⭐ അറിവ് തേടുന്ന പാവം പ്രവാസി…

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭൂമി സംബന്ധമായ അറിവുകൾ

ഭൂമി സംബന്ധമായ അറിവുകൾ 📌 കടപ്പാട്: റവന്യൂ വകുപ്പ് വെബ്ബ്സൈറ്റ് ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

എന്താണ് സ്ലാഷ്‌കിനി ?

എന്താണ് സ്ലാഷ്‌കിനി ? അറിവ് തേടുന്ന പാവം പ്രവാസി സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരുന്നു ബിക്കിനി.…

ഇണചേരുന്ന സമയത്തു നായകൾക്ക് വേർപിരിയാൻ കഴിയാത്തതെന്ത് കൊണ്ട് ?

ഇണചേരുന്ന സമയത്തു നായകൾക്ക് വേർപിരിയാൻ കഴിയാത്തതെന്ത് കൊണ്ട് ? ഇതൊരു “ചുരുളഴിയാത്ത”തല്ല “ചുരുളഴിഞ്ഞ രഹസ്യം” തന്നെയാണ്.…