മോഡലായി കരിയർ ആരംഭിച്ച ശോഭിത ധൂളിപാല 2016ൽ ബോളിവുഡിൽ പുറത്തിറങ്ങിയ രമൺ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയാണ് നടിയായി അരങ്ങേറ്റം കുറിച്ചത്. അനുരാജ് കശ്യപാണ് ചിത്രം സംവിധാനം ചെയ്തത്. അതിന് ശേഷം തെലുങ്ക്, മലയാളം സിനിമകളിൽ അഭിനയിച്ച് തുടങ്ങിയ ശോഭിത കഴിഞ്ഞ വർഷം തമിഴ് സിനിമയിലും ചുവടു വെച്ചിരുന്നു. കുറുപ്പ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ താരം വരവറിയിച്ചിരുന്നു. കുറുപ്പിന്റെ കാമുകിയും ഭാര്യയുമായി ശോഭിത നല്ല പ്രകടനമാണ് കാഴ്ചവച്ചത്.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ശോഭിത കോളിവുഡിലേക്ക് രംഗപ്രവേശം ചെയ്തത്. ഇതിൽ അരുൾമൊഴി വർമ്മനെ അവതരിപ്പിക്കുന്ന ജയം രവിയുടെ കാമുകി വനതി എന്ന കഥാപാത്രത്തെയാണ് ശോഭിത അവതരിപ്പിച്ചത്. ആദ്യ ഭാഗത്തിൽ കാര്യമായ സ്കോപ്പ് ഇല്ലെങ്കിലും രണ്ടാം ഭാഗത്തിൽ ഉടനീളം താരത്തിന്റെ രംഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
ശോഭിത ഇപ്പോൾ ബോളിവുഡ് വെബ് സീരീസായ ദി നൈറ്റ് മാനേജറിലാണ് അഭിനയിക്കുന്നത് . ബിക്കിനി രംഗങ്ങൾ, ലിപ് ലോക്ക് ചുംബന രംഗങ്ങൾ തുടങ്ങി പരിധിയില്ലാത്ത ഗ്ളാമർ കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . ഈ വെബ് സീരീസിൽ മുതിർന്ന ബോളിവുഡ് നടൻ അനിൽ കപൂറിനൊപ്പം 30 ലധികം ചുംബന രംഗങ്ങളിൽ അവർ അഭിനയിച്ചു എന്നതാണ് വിവാദമായത്. 66 കാരനായ അനിൽ കപൂറിനൊപ്പം ലിപ് ലോക്ക് രംഗങ്ങളിൽ ശോഭിത അഭിനയിക്കുന്നത് കണ്ട് പലരും അത്ഭുതപ്പെടുകയാണ് .
ഈ പ്രകടനം ഉടൻ പുറത്തിറങ്ങുന്ന പൊന്നിയിൻ സെൽവൻ 2 ൽ താരത്തിന്റെ ജനസമ്മിതിയെ ബാധിക്കും എന്നുപോലും പറയപ്പെടുന്നു. കുടുംബത്തോടൊപ്പം കാണാൻ സാധിക്കുന്നതല്ല വെബ് സീരീസ് എന്ന് നെറ്റിസൺസ് വിമർശിക്കുന്നു. ഒടിടിയിൽ സെൻസർ ഇല്ലാത്തതിനാൽ ഇത്തരം രംഗങ്ങൾ വെക്കണോ എന്ന ചോദ്യമാണ് ഇവർക്കുള്ളത്.