Connect with us

Featured

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരെങ്കിൽ ഇത് വായിച്ചിരിക്കണം.

അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു.  ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു.

 101 total views

Published

on

ഭൂമിയുടെ ഏതൊക്കെയോ കോണുകളിൽ അന്യരായി വസിച്ചിരുന്ന ജനങ്ങൾ ഒരു വിരൽദൂരത്തിൽ മാത്രം തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു ഏതൊരു അകലത്തെയും ഇല്ലാതാക്കുന്ന വർത്തമാനകാലം വിവരണാതീതമായ സാദ്ധ്യതകൾ തുറന്നിടുന്നു. പത്രത്തിൽ നിന്നും റേഡിയോയും അതിൽനിന്നും ടെലിവിഷൻ വിപ്ലവവും നടന്ന കാലത്തിൽ നിന്നും മുന്നോട്ടുപോയപ്പോൾ അതിനൂതനമായ ഒരു വല (WEB)കൊണ്ട് ഭൂമിയെ മൂടപ്പെട്ടു, അതെ ഇന്റർനെറ്റ്. ലോകത്തെ ഇന്റെർനെറ്റിന് മുമ്പെന്നും ശേഷമെന്നും തരംതിരിക്കാൻ മാത്രം പ്രാധാന്യമുള്ള ഒരു കണ്ടുപിടുത്തമായിരുന്നു അത്. ഇന്റർനെറ്റിന്റെ സൗകര്യങ്ങളെ ചൂഷണം ചെയ്തുകൊണ്ട് രൂപകൊണ്ട സാമൂഹികമാധ്യമങ്ങൾ അഥവാ നവമാധ്യമങ്ങൾ പിന്നെയും പിന്നെയും വിപ്ലവങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. തത്ഫലമായി ലോകം ഒരൊറ്റസമൂഹമായി ചുരുങ്ങി.

ലോകത്തെ ആദ്യത്തെ സോഷ്യൽ നെറ്റ്‌വർക്ക് 1997-ൽ രൂപകൊണ്ട സിക്സ് ഡിഗ്രീസ്(Six Degrees) ആണ്. ഏതാണ്ട് അക്കാലത്തുതന്നെ രൂപംകൊണ്ട ക്ലാസ് മേറ്റ്സ്.കോം(classmates.com) ഉപഭോക്താക്കളുടെ സഹപാഠികളെ ഉൾപ്പെടുത്താൻ തക്കതരത്തിലുള്ളൊരു പ്ലാറ്റ്ഫോം ആയിരുന്നു ആ സൈറ്റ്. ഈ മേഖലയിലൊരു വിപ്ലവം ഉണ്ടായതു ഓർക്കുട്ടിന്റെ വരവോടെയായിരുന്നു. ഗൂഗിളിന്റെ നിയന്ത്രണത്തിലും ഉടമസ്ഥാവകാശത്തിലും ഉള്ള ഈ സോഷ്യൽ നെറ്റ്‌വർക്ക് വികസിപ്പിച്ചത് ഓർക്കുട്ട് ബയൂക്കോട്ടനാണ്. അതുകൊണ്ടാണ് ഓർക്കുട്ടിന് ആ പേരുവന്നതും. 2004 ജനുവരിയിലാണ് ഇതിന്റെ സേവനം ആരംഭിക്കുന്നത്. ഇന്ത്യയും ബ്രസീലുമായിരുന്നു ഓർക്കുട്ട് ഉപഭോക്താക്കൾ കൂടുതലുള്ള രാജ്യങ്ങൾ. ഓർക്കുട്ടിന്റെ സുവർണ്ണകലത്തു പല ഗൾഫ് രാജ്യങ്ങളും ഇതിന്റെ സേവനം നിരോധിച്ചിരുന്നു. പത്തുവർഷത്തെ സേവനത്തിനുശേഷം 2014 സെപ്തംബർ 30 മുതൽ ഇതിന്റെ സേവനം ഗൂഗിൾ അവസാനിപ്പിച്ചു.

ഓർക്കുട്ട് തുടങ്ങിയ അതേവർഷം തന്നെ ഉദയംചെയ്ത ഫേസ് ബുക്ക് ആണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യമാധ്യമം. ഹാർവാർഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളായ മാർക്ക് സക്കർബർഗും ക്രിസ് ഹ്യുസും ദസ്ടിൻ മോസ്കൊവിത്സും ചേർന്നാണ്‌ ഈ വെബ്സൈറ്റാരംഭിച്ചത്‌. 120 കോടിയിലേറെ യൂസർമാരുള്ള അതിബൃഹത്തായൊരു സൗഹൃദശൃംഖല. ഓർക്കുട്ടിന്റെ പതനത്തിനുശേഷം ഫേസ് ബുക്കിനെ അനുകരിച്ചുകൊണ്ട് ഗൂഗിൾ പ്ലസ് (28 June 2011) എന്ന സാമൂഹികമാധ്യമത്തിനു ഗൂഗിൾ തുടക്കം കുറിച്ചു. മൈക്രോപോസ്റ്റുകൾക്കായുള്ള സൈറ്റായ ട്വിറ്റർ (21 March 2006), പ്രൊഫഷണൽ സോഷ്യൽ നെറ്റ്‌വർക്ക് ആയ ലിങ്ക്ഡ് ഇൻ(December 28, 2002) എന്നിവ ഫേസ് ബുക്ക് കഴിഞ്ഞുള്ള സ്ഥാനങ്ങൾ പങ്കിടുന്നു. ഫോട്ടോകൾക്കും വീഡിയോകൾക്കും മാത്രമുള്ള ഇൻസ്റ്റാഗ്രാം(6 October 2010) ഇന്ന് പ്രചാരംനേടിയ മറ്റൊരു സാമൂഹികമാധ്യമമാണ്. ഫേസ് ബുക്കിന്റെ നിയന്ത്രണത്തിലുള്ളതും ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ പ്രവർത്തിക്കുന്നതുമായ മറ്റൊരു മാധ്യമം ആണ് വാട്സാപ്പ്.  യുട്യൂബ്, ബ്ലോഗ്..തുടങ്ങിയ സൈറ്റുകളെയും സാമൂഹികമാധ്യമായിത്തന്നെയാണ് പരിഗണിക്കുന്നത്.

സാമൂഹികമാധ്യമങ്ങൾ കടന്നുവന്നതിനുശേഷം മനുഷ്യജീവിതം വലിയ മാറ്റത്തിനു വിധേയമായി. അതെന്തുകൊണ്ടെന്നു അറിയുന്നത് കൗതുകകരമായിരിക്കും

നല്ല സൗഹൃദങ്ങൾ ലഭിക്കുന്നു 

അതിർത്തി രേഖകളെയും സമുദ്രങ്ങളെയും നിഷ്പ്രഭമാക്കികൊണ്ടു സൗഹൃദങ്ങൾ പരസ്പരം കൈകൊടുത്തു.  ഞാൻ മുകളിൽ പറഞ്ഞപോലെ, എവിടെയൊക്കെയോ അജ്ഞാതരായി ജീവിച്ച മനുഷ്യർ തങ്ങളുടെ ആശകളെയും അഭിലാഷങ്ങളെയും കഴിവുകളെയും പരസ്പരം പങ്കുവച്ചു. എന്നെയൊന്നു കേൾക്കൂ എന്നെയൊന്നറിയൂ എന്നുള്ള കൈകൊട്ടി വിളികൾക്കു ചെവികൊടുക്കാൻ ഒരു ലോകംമുഴുവൻ കൂടെയുള്ളപ്പോൾ ആത്മവിശ്വാസത്തിന്റെ തോതും ഇരട്ടിയായി. നമ്മൾ ഒറ്റയ്ക്കല്ല എന്ന ബോധം ലോകത്തെയാകമാനം സനാഥത്വത്തിന്റെ സന്തോഷത്തിലാഴ്ത്തി. ദുഃഖങ്ങൾ  പങ്കുവയ്ക്കുമ്പോൾ സാന്ത്വനങ്ങളുടെ കമന്റുകൾ ഒഴുകിയിറങ്ങുന്നു ലൈക്കുകൾ കൊണ്ട് ഐക്യദാർഢ്യം പറയുന്നു. സൗഹൃദക്കൂട്ടായ്മകൾ രൂപപ്പെടുകയും ഒത്തുകൂടുകയും ചെയ്യുന്നു. നല്ലൊരു ശതമാനംപേർക്കും വിരസമായ പകലുകൾ കർമ്മനിരതമാക്കാനും അങ്ങനെ വ്യക്തിത്വവികസനത്തിന്റെ ഉന്നതിയിലേക്ക് നടന്നുകയറാനും സാധിക്കുന്നു. സൗഹൃദങ്ങളുടെ എണ്ണത്തിലുള്ള ഈ കുതിച്ചുചാട്ടം ഓരോ വ്യക്തിയെയും യാത്രകൾ ചെയ്യാനും ഓരോ നാടുകളുടെ സൗന്ദര്യവും സംസ്കാരവും ആസ്വദിക്കാനും പ്രേരണ നൽകുന്നു.

കഴിവുകളെ സ്വയം പബ്ലിഷ് ചെയ്യാൻ സാധിക്കുന്നു 

Advertisement

സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്യുന്ന സൃഷ്ടികൾക്കു ആസ്വാദകരുണ്ടായപ്പോൾ ഓരോരുത്തരുടെയും കഴിവുകൾ വർദ്ധിച്ചു. പ്രോത്സാഹനങ്ങളും വിമർശനങ്ങളും അവരെ വളർത്തി. വീടിനടുത്തുള്ള ആളുകളിൽ മാത്രം അറിയപ്പെട്ടവർ ഒരു നാടിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രങ്ങളായി. അടുക്കളക്കരി പിടിച്ചു വീടിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കൂടിയ സ്ത്രീജന്മങ്ങൾ തങ്ങളുടെ കഴിവുകൾ പുറത്തെടുത്തു ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു. ആരുമറിയാതെ മരിച്ചുപോകുമായിരുന്ന എത്രയോ ‘അജ്ഞാതർ’ പ്രശസ്തിയുടെ നെറുകയിലെത്തി. ഒരു പബ്ലിഷിംഗ് സ്ഥാപനങ്ങളുടെയും ഔദാര്യമില്ലാതെ തങ്ങളുടെ സാഹിത്യത്തെയും കലയെയും ഫേസ് ബുക്കിലും ബ്ലോഗിലും പ്രസിദ്ധീകരിക്കാൻ ഏവർക്കും സാധ്യമായപ്പോൾ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് മുരടിച്ചുപോയ പലരും ഉയർന്നുവന്നു. അവരെ പിന്നീട് മുഖ്യധാരക്കാരും ഏറ്റെടുക്കുകയുണ്ടായി. വായനയുടെയൊരു സമാന്തരലോകം സൃഷ്ടിക്കപ്പെട്ടപ്പോൾ മുഖ്യധാരാമാധ്യമങ്ങൾ പോലും സോഷ്യൽമീഡിയയ്ക്കു ചുറ്റുംവലംവച്ചു. ഒരു വാചകം പോലും സാഹിത്യപരമായി എഴുതാൻ അറിയാത്തവർ ഭാഷയെ അമ്മാനമാടാൻ തുടങ്ങി.

എന്നാൽ സോഷ്യൽമാധ്യമങ്ങൾ സജീവമായപ്പോൾ എഴുത്തുകാരുടെ എണ്ണം വർദ്ധിച്ചതിനെ ഫലമായി പ്രസാധകസ്ഥാപങ്ങളും കൂണുകൾപോലെ മുളച്ചുപൊങ്ങി. ആർക്കും പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന അവസ്ഥയും സംജാതമായി. എന്നാൽ അത്തരം സംഭവങ്ങൾ സാഹിത്യത്തിന്റെയും കലയുടെയും മൂല്യച്യുതിക്കും നിലവാരത്തകർച്ചയ്ക്കും കാരണമായി ചിലർ വ്യാഖ്യാനിക്കുന്നതിൽ ഒരർത്ഥത്തിൽ ശരിയുമുണ്ട്.

എല്ലാവരുടെയും പ്രതികരണങ്ങൾ ശ്രദ്ധിക്കപ്പെടുന്നു 

കുറേക്കാലം മുമ്പായിരുന്നെങ്കിൽ ഓരോ പൗരനും എന്തുകേട്ടാലും പഞ്ചപുച്ഛം അടക്കി മിണ്ടാതെയിരിക്കേണ്ട ഗതികേടായിരുന്നു. ഭരണകൂടത്തോടോ മറ്റു സർക്കാർ സംവിധാനങ്ങളോടോ അല്ലെങ്കിൽ തെറ്റുകളോടോ ഉള്ള പ്രതിഷേധങ്ങളും വിയോജിപ്പുകളും അവനവന്റെ ഉള്ളിൽ പുകഞ്ഞുപുകഞ്ഞു അണഞ്ഞുപോകുന്നു. ചായക്കടകളിലും കവലകളിലും ഉള്ള രാഷ്ട്രീയസംസാരങ്ങളിൽ അല്ലാതെ അവന്റെ മനസിന്റെ ഒടുങ്ങാത്ത പ്രതിഷേധദാഹം ആരും അറിഞ്ഞിരുന്നില്ല. ഇന്ന് ആ അവസ്ഥ മാറി. ഓരോരുത്തരും പറയുന്നത് സമൂഹം അറിയുന്നു. ജനപക്ഷത്തുനിന്നുള്ള തങ്ങളുടെ വിയോജിപ്പികളും ട്രോളുകളും ഒരു നയത്തെ തന്നെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ശക്തികളായിമാറുന്നു. അപ്പപ്പോൾ തുറന്നുപറയാൻ സാധിക്കുന്നതിലൂടെ ജനങ്ങളുടെ മനഃസംഘര്ഷങ്ങൾ ലഘൂകരിക്കപ്പെട്ടു. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും എന്ന് പറഞ്ഞ ലെനിന്റെ കാഴ്ചപ്പാട് സോഷ്യൽമാധ്യമങ്ങൾ പ്രവർത്തികമാക്കുകയായിരുന്നു. തങ്ങൾ രാഷ്ട്രത്തിന്റെ പുനർനിർമ്മാണപ്രക്രിയയിലും നേർവഴിയുള്ളയാത്രയിലും പങ്കുവഹിക്കുന്നു എന്ന ബോധം പൗരന്മാരെ കൂടുതൽ ഉത്സാഹമുള്ളവരാക്കി. മാധ്യമങ്ങളും മറ്റും വരിവരിയായി നിന്ന് വാക്കുകൾ പകർത്തിയിട്ടും ഭരണകർത്താക്കൾ സാധാരണക്കാർക്ക് വേണ്ടി സോഷ്യൽമീഡിയയിലും അഭിപ്രായങ്ങൾ പങ്കുവച്ചുതുടങ്ങി. അതിലൂടെ നേരിട്ട് തങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും അവരെ അറിയിക്കാൻ ജനങ്ങൾക്കും സാധിച്ചുതുടങ്ങി. ജനങ്ങളുടെ കണ്ണിൽ നിന്നും ഒന്നും മറച്ചുവയ്ക്കാൻ പറ്റില്ലെന്നും ഒരു പാകപ്പിഴയുണ്ടായാൽ അത് കാട്ടുതീപോലെ പ്രചരിക്കപ്പെടുമെന്നുമുള്ള ഭയം അധികാരവർഗ്ഗങ്ങളെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനുംപ്രേരിപ്പിച്ചു.

ജനകീയമുന്നേറ്റങ്ങൾ ശക്തമായി 

അനീതികൾക്കെതിരെ സമാനമനസ്കരെ സംഘടിപ്പിക്കാനും തെരുവുകളിൽ സമരങ്ങൾ അരങ്ങേറാനും പറ്റിയ വലിയൊരു പ്ലാറ്റ്ഫോമായി മാറിക്കഴിഞ്ഞു ഇവിടം. ഇടക്കാലത്തു നടന്ന വലിയവലിയ വിപ്ലവങ്ങൾ പലതിന്റെയും വേദി സാമൂഹ്യമാധ്യമങ്ങൾ ആയിരുന്നു. അറബ് വസന്തം പോലുള്ള വിപ്ലവ പരമ്പരകൾക്കു സാമൂഹികമാധ്യമങ്ങൾ വഹിച്ച പങ്കു ചെറുതല്ല.

‘ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം’എന്നുപറഞ്ഞ ബെർതോൾഡ് ബ്രെഹ്ത്തിന്റെ വിഖ്യാതമായ ആ വാചകത്തിന് വർത്തമാനകാലത്തിൽ ഊർജ്ജം കിട്ടിയത് സോഷ്യൽ മീഡിയയുടെ വരവോടുകൂടിയായിരുന്നു

Advertisement

ഇന്ത്യയിൽ നിര്ഭയസംഭവത്തെ തുടർന്നുണ്ടായ ജനകീയപ്രതിഷേധങ്ങൾക്കു നേതൃത്വം കൊടുത്തതും ഫേസ്‌ബുക്കാണ്. സൗമ്യവധം, ജിഷവധം, ചന്ദ്രബോസ് കൊലക്കേസ് ….ഇനിയും അനവധി ക്രൂരമായ കുറ്റകൃത്യങ്ങളിൽ പ്രതികൾ രക്ഷപെടാതെ നിയമസംവിധാനങ്ങളെ ഊർജ്ജസ്വലമായി പ്രവർത്തിക്കാനുള്ള പ്രേരണനല്കിയതും സാമൂഹിക മാധ്യമങ്ങളാണ്.

പരിസ്ഥിതിവിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും പ്രവർത്തനങ്ങളും അവഗണിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുക , ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കും സാമൂഹ്യമാധ്യമങ്ങൾ ചെയ്യുന്ന സേവനം ചെറുതല്ല. കേരളത്തിൽ 2018 ഓഗസ്റ്റ് മാസത്തിൽ സംഭവിച്ച നൂറ്റാണ്ടിന്റെ പ്രളയത്തെ നമ്മളെങ്ങനെ സോഷ്യൽ മീഡിയയിലൂടെ നേരിട്ടു എന്നത് ലോകം ചർച്ച ചെയ്തതാണ്. ഒരായിരം മൗനവിപ്ലവങ്ങളും അതിന്റെ വിജയങ്ങളും അനുദിനം അരങ്ങേറുന്ന പ്ലാറ്റ്ഫോമായി ഇവിടം മാറിക്കഴിഞ്ഞു. നീതിബോധത്തിന്റെയും ധാർമികതയുടെയും മുദ്രാവാക്യങ്ങളേന്തി വലിയൊരു സമൂഹം മാനവികതയെ ഉയർത്തിപ്പിടിക്കാൻ ഇതിലുണ്ടാകുന്നു.

എന്നാൽ പ്രതികരണമെന്ന വ്യാജേന അഴിഞ്ഞാട്ടങ്ങളും ആഭാസന്മാരുടെ ആക്രോശങ്ങളും ഇതിൽ പതിവായി. മതവർഗ്ഗീയവാദികൾക്കു സംഘടിക്കാനും ഒരു പ്ലാറ്റ്ഫോം രൂപപ്പെട്ടു. സമൂഹത്തിൽ കാണുന്നതിനേക്കാൾ വർഗ്ഗീയതയ്ക്കു സോഷ്യൽമാധ്യമങ്ങളിൽ വേരോട്ടമുണ്ടായി ഇത് ശബരിമല സംഭവത്തോടെ തെളിയിക്കപ്പെട്ടു. നുണകൾ വ്യാപകമായി പ്രചരിപ്പിക്കാൻ സാധിച്ചു.തീവ്രമായ ജാതിചിന്തയ്ക്കും കാരണമായി. സ്ത്രീകളെ അശ്‌ളീലവാക്കുകൾ കൊണ്ട് ആക്രമിക്കുന്ന വർഗ്ഗീയ-സിനിമാ ഫാൻസ്‌- ഞരമ്പുരോഗികളും വ്യാപകമായി.  ആർക്കുമെന്തും ചെയ്യാവുന്ന ഇടമായി സോഷ്യൽമീഡിയ മാറപ്പെട്ടെങ്കിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശനമായി നടപടിയെടുക്കാൻ സർക്കാർ തയ്യാറായതോടെ ക്രിമിനലുകൾ ഭീതിയിലായി തുടങ്ങി.

ഇണകളെ കണ്ടെത്താൻ സഹായിക്കുന്നു 

എത്രയോ പ്രണയങ്ങൾ ഇതിലൂടെ തളിരിട്ടു. എത്രയോ വിവാഹങ്ങൾ സാധ്യമായി.

ലോകത്തെ ഏറ്റവും വലിയ അപ്രഖ്യാപിത മാട്രിമോണിയൽ- ഡേറ്റിംഗ്  സൈറ്റുകൾ കൂടിയാണ് നവമാധ്യമങ്ങൾ. വ്യക്തമായ അഭിരുചികൾ,താത്പര്യങ്ങൾ മനസിലാക്കി ഇണകളെ സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ലിവിങ് ടുഗെദർ എന്ന ജീവിതവ്യവസ്ഥയുടെ വ്യാപനം സോഷ്യൽ മീഡിയയുടെ സംഭാവനയാണ്. യുവതയുടെ ചിന്തകൾ അനുനിമിഷം അപ്ഡേറ്റ് ചെയ്യപ്പെടുകയും അവർ പുതിയ ജീവിതങ്ങൾ തേടി ലോകത്തെ ഏറ്റവും പരിഷ്കൃതജനതയ്‌ക്കൊപ്പം സഞ്ചരിക്കുകയും ചെയുന്നു. യാഥാസ്ഥിതികബോധങ്ങളും മത-ജാതി ബോധങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞു അവർ ജീവിതത്തിന്റെ സന്തോഷങ്ങൾ സൈൻ ഇൻ ചെയുന്നു,. ഷെയർ ചെയ്യുന്നു. ഇണകളെ കണ്ടെത്താൻ സാധിക്കുമ്പോൾ തന്നെ ഇതിന്റെ മറവിൽ നടക്കുന്ന ചൂഷണങ്ങൾക്കും കണക്കില്ല. ബ്ലാക്മെയിലുകൾചെയ്തു പലരുടെയും ജീവിതത്തെ നശിപ്പിക്കാനും ശത്രുക്കൾക്കു സാധിക്കുന്നു. ഇവിടെയും സൈബർ പോലീസ് ശക്തമായി ഇടപെടുന്നു.

അറിവിന്റെയും വിനോദത്തിന്റെയും കുതിച്ചുചാട്ടം 

Advertisement

സാമൂഹികമാധ്യമങ്ങൾക്കു വേണ്ടിമാത്രം ഒരു വിനോദക്രമം രൂപപ്പെട്ടു. അതിൽ യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ് സോഫ്റ്റ് വെയറുകൾ ചെയുന്ന സേവനം ചെറുതല്ല. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും…. വീഡിയോകളുടെ വിസ്ഫോടനം തന്നെ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഗെയിം വിനോദങ്ങളും വ്യാപകമായി. സംശങ്ങൾ, അറിവുകൾ എന്നിവ ഷെയർ ചെയ്യപ്പെടുന്നതിലൂടെ വ്യത്യസ്തമായ വീക്ഷണങ്ങളുടെ ലോകം തുറന്നിടുന്നു. സർവ്വത്ര മേഖലകളും ഇതിൽ ഷെയർ ചെയ്യപ്പെടുന്നു. നിങ്ങളുടെ സംശയങ്ങൾക്ക് നിവാരണം വരുത്താൻ ഈ ലോകം മുഴുവൻ നിങ്ങൾക്കുവേണ്ടി ഉറങ്ങാതെ ഇരിക്കുന്നു.

ഫാഷൻ ചിന്താഗതികളിൽ വന്ന മാറ്റം 

ഒരുപാട് പേർ നമ്മെ ഫോട്ടോയിലൂടെയോ വിഡിയോയിലൂടെയോ കാണുമ്പോൾ കാലത്തിനനുസരിച്ചു കോലമൊക്കെ ഒന്ന് മാറ്റണ്ടേ. പലരും സോഷ്യൽ മീഡിയയിൽ വന്നകാലത്തെ പോലെയാണോ ഇന്നത്തെ കോലങ്ങൾ എന്ന് ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അപാരമായ ആത്മവിശ്വാസമാണ് ഇതുവഴി നമുക്ക് ലഭിക്കുന്നത്. വീടിനടുത്തുള്ള അഞ്ചാറുപേരിൽ നിന്നും മാറി ഇന്നൊരു ലോകം മുഴുവൻ നമ്മെ വീക്ഷിക്കുമ്പോൾ തീര്ച്ചയായും മാറുകതന്നെ വേണം. അമിതമായ ലജ്‌ജാശീലങ്ങളെ മാറ്റി പ്രസരിപ്പോടെ പ്രായത്തെ നിഷ്പ്രഭമാക്കി നമ്മൾ വിഹരിക്കുന്നു. അതെ,നമ്മളെല്ലാം സമാന്തര സെലിബ്രിറ്റികൾ തന്നെയാണ്. അതിന്റെ അഹങ്കാരം ഒട്ടും കുറയ്ക്കുകയും വേണ്ട.

അധികമായാൽ അമൃതുംവിഷം

ഒരുപാട് നല്ലഗുണങ്ങളെ പോലെ തന്നെ മോശം വശങ്ങളും ഇതിലുണ്ട്. അത് മുകളിലെ ഖണ്ഡികകളിൽ പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ പക്വതയും ബോധങ്ങളും കൊണ്ട് നല്ലതിനെ തിരഞ്ഞെടുക്കാനും അനാവശ്യമായതിനെ ഉപേക്ഷിക്കാനും സാധിക്കണം. ആൻഡ്രോയിഡ് യുഗമായപ്പോൾ ഫോണുകളിൽ ആണ് സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടുതലും. ഇത് നമ്മുടെ ആരോഗ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളോടുള്ള അടങ്ങാത്ത പ്രണയമാണ് അതിൽ തന്നെ ഉറങ്ങാനും ഉണരാനും നമ്മെ പ്രേരിപ്പിക്കുന്നത്. വെറുതെയെങ്കിലും ഇടയ്ക്കിടെ ഫേസ് ബുക്കിൽ കയറി നോക്കിയാലേ തൃപ്തിവരൂ എന്ന അവസ്ഥ നമ്മെ പിടികൂടിയെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. നോക്കൂ സാമൂഹ്യമാധ്യമങ്ങൾ കാലത്തിന്റെ ഉദാത്തമായ സംഭാവനയാണ്. നമ്മളതിനെ നല്ലതുപോലെ ഉപയോഗിക്കണം. അപ്പോൾ അനന്തവിസ്മയങ്ങൾ തുറന്നിട്ടുതരും. നമ്മളാരും ഒറ്റയ്ക്കല്ല. പുഞ്ചിരിച്ചുകൊണ്ട് മടിക്കാതെയൊന്ന് കൈനീട്ടി നോക്കൂ. നിങ്ങൾക്കു ഹസ്തദാനം ചെയ്യാൻ കോടാനുകോടി കരങ്ങൾ നീണ്ടുവരുന്നതുകാണാം.

 102 total views,  1 views today

Advertisement
Advertisement
cinema23 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement