ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേൽ പ്രകോപിപ്പിച്ചത് അതേ കത്തി നടിയിൽ ഞങ്ങളും ഒപ്പ് വെക്കുന്നു

194

രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരെയും വർഗ്ഗീയതക്കെതിരെയേയും പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക-സിനിമാ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. കത്തിനടിയിൽ പേരെഴുതി നിങ്ങൾക്കും ഇതിൽ അണിചേരാം 

“ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേൽ പ്രകോപിപ്പിച്ചത് അതേ കത്തി നടിയിൽ ഞാനും ഒപ്പ് വെക്കുന്നു”

ഇന്ത്യയിലെ പൗരന്മാർ അവരുടെ പ്രധാനമന്തിയോട് ആവലാതികൾ പറയുന്നത് പോലും രാജ്യദ്രോഹമായി തീരുന്ന ഒരു കാലം വന്നിരിക്കുന്നു.
ജനാധിപത്യത്തിന്റെ ചില്ലകളോരോന്നും നമ്മുടെ കൺമുന്നിൽ വെച്ച് വെട്ടി നുറുക്കപ്പെടുന്നു.
സ്വാതന്ത്രത്തിന്റെ വെളിച്ചത്തിനായി ഒരു ജനത പൊരുതുന്ന കാലത്ത് ഇരുട്ടിനു മറവിൽ കവാത്ത് നടത്തിയവർ ആണ് ഇന്ന് ആ ജനതയേയും അവരുടെ സ്വപ്നങ്ങളേയും കൂരിരുട്ടിലടക്കാൻ ശ്രമിക്കുന്നത്.
അതിന്റെ ഉന്മാദത്തിലാണവർ സാംസ്കാരിക രംഗത്തെ പ്രമുഖർ വളരെ സൗമ്യമായി പ്രധാനമന്ത്രിക്ക് അയച്ച കത്തിനെതിരെ ആക്രോശിച്ചതും ഇപ്പോൾ അവർക്കെതിരെ കേസ്സെടുത്തതും.
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ഒരു ഒത്തുതീർപ്പിനും ഇനി വഴങ്ങിക്കൂട.
കീഴടങ്ങുന്നതിനേക്കാൾ അഭികാമ്യം മരണമാണ്.
അവർ രാജ്യദ്രോഹിയെന്ന് വിളിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ രാജ്യസ്നേഹികളാകുന്നത്.

ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേൽ പ്രകോപിപ്പിച്ചത് അതേ കത്തി നടിയിൽ ഞാനും ഒപ്പ് വെക്കുന്നു……….

To,
ശ്രീ നരേന്ദ്രദാമോദർ മോഡി
ഇന്ത്യൻ പ്രധാനമന്ത്രി .

പ്രിയ പ്രധാനമന്ത്രിക്ക്,
സമാധാന പ്രിയരും ഇന്ത്യക്കാരെന്ന നിലയിൽ അഭിമാനിക്കുന്നവരുമായ ഞങ്ങൾ അടുത്ത കാലത്തായി നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദാരുണ സംഭവങ്ങളിൽ അത്യന്തം ആശങ്കാകുലരാണ്.
ഇന്ത്യയെ ഒരു മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് എന്ന രീതിയിലാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. മത-വംശം – ജാതി- ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും ഇവിടെ തുല്യരുമാണ്. ആയതിനാൽ ഒരോ ഇന്ത്യക്കാരനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ലഭ്യമാകുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ ഈ നിവേദനം:

1. ആൾക്കൂട്ട ആക്രമണങ്ങളിൽ പെട്ട് ഇന്ത്യയിലെ മുസ്ലീം ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ കൊലചെയ്യപ്പെടുന്ന സ്ഥിതിവിശേഷം എത്രയും പെട്ടന്ന് അവസാനിപ്പിക്കപ്പെടേണ്ടതാണ്. NCRB (National Crime Records Bureau) യുടെ 20l6 വർഷത്തെ കണക്കുകൾ പ്രകാരം 840തിൽ കുറയാത്ത അതിക്രമങ്ങൾ ദളിതർക്കു നേരെ നടന്നിട്ടുണ്ട്. എന്നാൽ അതേ വർഷം തന്നെ ആ വിഷയത്തിൽ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം തുലോം കുറവാണു താനും! കൂടാതെ മതപരമായ വെറിയുടെ പേരിൽ മാത്രം 2009 ജനവരി ഒന്നിനും 2018 ഒക്റ്റോബർ 29 നും ഇടയിൽ 254 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. അതിൽ 91 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും 579 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. (Fact Checker.in database (Oct.30, 2018) The citizens religious hate Crime watch രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ ജനസംഖ്യയിൽ 14% വരുന്ന മുസ്ലിങ്ങളായിരുന്നു 62% ത്തോളം വരുന്ന കേസുകളിലും ഇരയാക്കപ്പെട്ടവർ എന്നും ജനസംഖ്യയിലെ 2% വരുന്ന ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവരായിരുന്നു 14% ത്തോളം കേസുകളിലേയും ഇരകൾ എന്നുമാണ്. താങ്കളുടെ സർക്കാർ ദേശീയ തലത്തിൽ അധികാരമേറ്റ് 2014 മേയ് 14 ന് ശേഷമാണ് ഈ ആക്രമണങ്ങളിൽ 90% നടന്നത് എന്നതാണ് വസ്തുത. ജനങ്ങളുടെ പരമാധികാര സഭയിൽ (Parliament) ഇന്ത്യൻ പ്രധാനമന്ത്രിയെന്ന രീതിയിൽ താങ്കൾ ഇത്തരം അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്, എന്നാൽ അത് മാത്രം മതിയാവില്ല! ഇത്തരം അതിക്രമങ്ങൾക്ക് നേതൃത്വം കൊടുത്തവർക്കെതിരെ ഇതേവരെയും എന്തു നടപടിയുണ്ടായി?

ഇത്തരം നിയമ ലംഘകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പുറപ്പെടുവിക്കുകയും മാതൃകാപരമായ ശിക്ഷാ നടപടികൾ വേഗത്തിലും നിർബന്ധിതമായും നടപ്പാക്കേണ്ടതാണെന്നും ഞങ്ങൾ നിശ്ചയമായും കരുതുന്നു.കൊലപാതകങ്ങൾക്ക് പരോളില്ലാത്ത ജീവപര്യന്തം ഇവിടെ ശിക്ഷാവിധിയാണെന്നിരിക്കേ ,അതിലും പൈശാചികമായ ആൾക്കൂട്ട ആക്രമണകൾക്ക് അത് എന്തുകൊണ്ട നൽകിക്കൂടാ? ഖേദകരമെന്നു പറയട്ടെ “ജയ് ശ്രീറാം ” എന്നത് പ്രകോപനപരമായ ഒരു യുദ്ധകാഹളമാകുകയും നിരവധി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന ഒന്നായി അത് മാറുകയും അതിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്യുന്നു. മതത്തിന്റെ പേരിൽ ഇത്രയും ആക്രമണങ്ങൾ നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്! ഇത് മധ്യകാലഘട്ടമല്ല! “റാം ” എന്നത് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളിൽ പെട്ട പലർക്കും ഒരു പരിശുദ്ധ നാമമാണ്. ഈ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണത്തലവൻ എന്ന രീതിയിൽ, രാമനാമം ഇത്രയും മലിനമാക്കപ്പെടുന്നത് താങ്കൾ ഇടപെട്ട് അവസാനിപ്പിക്കണം.

(2) വിയോജിപ്പുകളില്ലെങ്കിൽ ജനാധിപത്യ മില്ല. സർക്കാരിനെ വിമർശിക്കുന്നവരെ ‘ദേശദ്രോഹികളായും ‘ ‘ നഗര കേന്ദ്രീകൃത നക്സ് ലൈറ്റുകളാ’യും മുദ്ര കുത്തി തടവിലിടേണ്ടതില്ല. ഇന്ത്യൻ ഭരണഘടനയുടെ Article 19 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അഭിപ്രായ/ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ‘വിയോജിപ്പുകൾ ‘എന്നത് നിശ്ചയമായും ഒരു അവിഭാജ്യ ഘടകമാണ്.

ഭരിക്കുന്ന പാർട്ടിയെ വിമർശിക്കുക എന്നത് രാജ്യത്തെ വിമർശിക്കുന്നതാവില്ല. അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിയും രാജ്യമെന്നതിന് സമാനപദമാവുകയുമില്ല. മറിച്ച് അത് ആ രാജ്യത്തെ നിരവധി രാഷ്ട്രീയ പാർട്ടികളിൽ ഒന്നു മാത്രമേ ആവുകയുള്ളൂ. അതിനാൽ തന്നെ ഭരിക്കുന്ന സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ ദേശവിരുദ്ധ വികാരങ്ങളുമായി കൂട്ടിയിണക്കാവുന്നതുമല്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിൽ ആശങ്കാകുലരും ആകാംക്ഷയുള്ളവരുമായ യഥാർത്ഥ ഇന്ത്യക്കാർ എന്ന അർത്ഥത്തിൽ മാത്രം ഞങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സിവിക്ചന്ദ്രൻ
എം.വി.നാരായണൻ
സി പി അബൂബക്കർ
സുനിൽ.പി. ഇളയിടം
കെ.ഇ.എൻ
പി.എൻ.ഗോപീകൃഷ്ണൻ
ഡോ. ആസാദ്
വി.കെ.ജോസഫ്
ടി.ടി.ശ്രീകുമാർ
സി നാരായണൻ
ഖദീജാ മുംതാസ്
കെ.പി.രാമനുണ്ണി
പി.കെ.പാറക്കടവ്
കരിവള്ളൂർ മുരളി
പൊന്ന്യം ചന്ദ്രൻ
ഡോ.എസ്. രാജരേഖരൻ
ജോൺസൺ. എൻ. പി.
അഡ്വ. പി. എ. മുഹമ്മദ് റിയാസ്
അജിത് കുമാർ.ജി.
ഭാസുരേന്ദ്രബാബു
പി.കെ.പോക്കർ
എം.ബി.രാജേഷ്
ജെ.രഘു
കെ.ടി.കുഞ്ഞിക്കണ്ണൻ
അനിൽ ചേലേമ്പ്ര
സോണിയ .ഇ.പ
സി എസ് ചിന്ദ്രിക
മാനസി
ബി എം സുഹറ
ടി.പി.വേണുഗോപാൽ
കെ.ജയചന്ദ്രൻ
ഡോ.സി.ഉണ്ണികൃഷ്ണൻ
ഡോ.യു.ഹേമന്ത്കുമാർ
അർച്ചന പത്മിനി
ജമാൽ കൊച്ചങ്ങാടി
ഡോ.എം.സി.അബ്ദുൽ നാസർ
ഡോ.വി.അബ്ദുൾ ലത്തീഫ്
സി.അശോകൻ
വേണുഗോപാലൻ.കെ.എ.
ശ്രീജിത്ത് അരിയല്ലൂർ
രാധാകൃഷ്ണൻ ഇളയിടത്ത്
എ.രത്‌നാകരൻ
പി.വത്സൻ മാസ്റ്റർ
ടി.എം.ചന്ദ്രശേഖരൻ
വേണു അമ്പലപ്പടി
രജീഷ് കൊല്ലകണ്ടി
സജീഷ് നാരായണൻ
പ്രദീപ്കുമാർ അബുദാബി
സജീഷ് ആലിങ്കൽ
അപർണ്ണ ശിവകാമി
ഡോ.പി.സുരേഷ്
റഫീഖ് ഇബ്രാഹിം
ബിന്ദു.ടി.
രാമപുരം ചന്ദ്രബാബു
ടി.എം.ദിനേശൻ
അഡ്വ.പി.എം.ആതിര
മജിനി
ബൈജു മേരിക്കുന്ന്
പ്രീതാ പ്രിയദർശിനി
കെ.കെ.മുഹമ്മദ്
അജിത്.കെ.
പ്രതാപ് ജോസഫ്
പി.എസ്.ബിന്ദു.
വിജയകുമാർ.പി.എൻ
സി.സോമൻ
പ്രൊഫ.വി.എ. ഹാസിംകുട്ടി
അഡ്വ.ലിസി.വി.ടി.
എം.കെ. മനോഹരൻ
സെൽവിൻ വർഗീസ്
സുരേഷ്ബാബു ശ്രീസ്ഥ
രമ്യ സഞ്ജീവ്
ജോൺസൺ.കെ.ടി.
ടി.വി.നിക്ക്മത്ത്
വിനോദ് വൈശാഖി
എൻ.എസ്.സജിത്
റാഫി
മമ്മദ്
അഡ്വ.സ്വപ്ന പരമേശ്വത്
പി.ജെ. മാത്യു
മണികണ്ഠൻ.കെ.കെ
ബബിത മണ്ണിങ്ങപ്പള്ളിയാ ളി
മാഷിൻ റഹ്മാൻ
ബൈജു ലൈലാരാജ്
പ്രിയ ശ്രീജിത്ത്
ബിനോയ്.വി.
രോഹിത്ത് കുട്ടോത്ത്
കെ.വി.ശശി
സുഹൈൽ
ജാൻസിജോസ്
കെ.ബാലാജി
മുഹമ്മദ് എ
എം പ്രകാശൻ
തൊടിയൂർ രാധാകൃഷ്ണൻ
ജയദീപ്.എം.പി.
സിമിൻ വക്കിപ്രാത്ത്
നദി
അനൂപ് രവി
ഡോ.ഡി.ഷീല
ലിജീഷ് കുമാർ
കെ രവീന്ദ്രൻ കളരിക്കൽ
എൻ പി രാജേന്ദ്രൻ
വിജയരാഘവൻ ചേലിയ
വടക്കേടത്ത് പത്മനാഭൻ
സുനിൽ അശോകപുരം
വി.എസ് ബിന്ദു

Advertisements