സോഷ്യൽ മീഡിയയിൽ ‘മോദി മസ്റ്റ് ക്വിറ്റ്’ കാമ്പയിൻ

84

സോഷ്യൽ മീഡിയയിൽ ‘മോദി മസ്റ്റ് ക്വിറ്റ്’ കാമ്പയിൻ .ഈ വാചകങ്ങളോടെ ആണ് കാമ്പയിൻ നടക്കുന്നത്. പോസ്റ്റ് വായിക്കാം 

സുഹൃത്തുക്കളെ, ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ദുരന്തം നമ്മുടെ ഭരണാധികാരിയുടെ കഴിവ് കേട് കൊണ്ട് മാത്രം ക്ഷണിച്ചു വരുത്തിയതാണ്. ഇത്രയുമായിട്ടും മോഡി എന്ന കഴിവ് കെട്ട പ്രധാനമന്ത്രിയോട് “ഇറങ്ങി പോകൂ” എന്ന് പറയാൻ ഒരു പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയിൽ ഈ ആവശ്യം നമ്മളിൽ നിന്നെങ്കിലും ഉയരണം. സോഷ്യൽ മീഡിയയുടെ ശക്തി ഡൽഹിയിലെ ദന്തഗോപുരങ്ങൾ അറിയണം, ആ കസേരകൾ ആടിയുലയണം. നിശ്ശബ്ദരായ ജനത നിസ്സഹായരല്ല എന്ന് ആ കോമാളി തിരിച്ചറിയണം, പ്രതിഷേധത്തിന്റെ തീച്ചൂളയിൽ മോഡി രാജിവെച്ചൊഴിയണം.എന്നത്തേയും പോലെ ആ ചലഞ്ചിന്റെ തുടക്കം മലയാളികളിൽ നിന്നാകട്ടെ. മോദിയെന്ന ഊതി വീർപ്പിച്ച പ്രധാന മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന് നമുക്ക് തുടക്കമിടാം. നമുക്കൊരുമിച്ചു മുന്നേറാം. ഈ പ്രതിഷേധത്തിൽ കൈകോർക്കാൻ നിങ്ങളുടെ മനസ്സ് പറയുന്നെങ്കിൽ. ഈ ചിത്രവും ഹാഷ്ടാഗും നിങ്ങളുടെ വാളിലും പകർത്തുക. ഒരു ചെറിയ അഗ്നി സ്ഫുലിംഗത്തിൽ നിന്നാണ് എല്ലാത്തിനും തുടക്കമാവേണ്ടത്.

May be an illustration

Australian Financial Review പ്രസിദ്ധീകരിച്ച കാർട്ടൂൺ.