മലയാളിയായതിൽ ലജ്ജിജിക്കേണ്ട ഗതികേടിലാണ് ! ചില സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

815

നാമജപ അശ്ലീലം നിയന്ത്രിക്കണം !

ശബരിമല വിശ്വാസികളായ സ്ത്രീകളെ വഴി തടയുന്ന പുരുഷ നാമജപക്കാരെ സ്ത്രീകളെ അപമാനിച്ചതിന്റെ പേരിലും സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിലും ഗ്രൂപ്പ് ഫോട്ടോയെടുത്ത് പേരും വിലാസവും ഫോൺ നമ്പരും ശേഖരിച്ച് , ഫോൺ കസ്റ്റഡിയിലെടുത്ത് അടുത്ത പോലീസ് സ്റ്റേഷനിലേക്കോ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലേക്കോ നീക്കി അവർക്കു സൗകര്യപ്രദമായി നാമജപം നടത്താനും സമാധാനപരമായി ഭക്തി ഭ്രാന്ത് പ്രകടിപ്പിക്കാനും അവസരം നൽകണം. നാമജപക്കാരിൽ അക്രമാസക്തി പ്രകടിപ്പിക്കുന്ന നേതാക്കളെ അറസ്റ്റു ചെയ്ത് ഡിജിറ്റൽ തെളിവു സഹിതം കോടതിക്കു മുന്നിലെത്തിക്കാനും എന്തിന് അമാന്തിക്കണം ?

മലയാളിയായതിൽ ലജ്ജിജിക്കേണ്ട ഗതികേടിലാണ് !
ശബരിമല ദർശനത്തിനായി വന്ന സ്ത്രീകളെ പോലീസ് അകമ്പടിയോടെ ഒടിക്കുകയാണ് പന്തളം ശശി രാജാവിന്റെ ഗുണ്ടാ നാമ ജപക്കാർ !
നമ്മുടെ ഭക്ത ശിരോമണികളായ പോലീസ് തങ്ങളുടെ യൂണിഫോമിന്റെ കർത്തവ്യ ബോധം മറന്ന് സ്ത്രീകൾക്കൊപ്പം അനുസരണയോടെ ജീവൻ രക്ഷിക്കാൻ ഓടുന്ന കാഴ്ച കേരളീയരെ ലജ്ജിപ്പിക്കുന്ന കോമഡിയായി മാറിയിരിക്കുന്നു.

ഒന്നാമത് , ശബരിമലക്കാലത്ത് ശബരിമലയിലേക്ക് ഡ്യൂട്ടി ചോദിച്ചു വാങ്ങിയ എല്ലാ ഭക്തി-അടിമകളായ പോലീസുകാരെയും മല ഇറക്കാതെ ഭരണഘടന ഉറപ്പു നൽകുന്ന സ്ത്രീ പുരുഷ സമത്വം സാദ്ധ്യമല്ല എന്നു മനസ്സിലാക്കണം. ഭരണഘടന പ്രതിബദ്ധതയും നീതി ബോധവുള്ള മതനിരപേക്ഷ പോലീസ് സേനയെ ശബരിമലയിൽ നിയോഗിക്കേണ്ടതുണ്ട്.

സ്ത്രീകളെ മീഡിയക്കു മുന്നിൽ ജീവനു വേണ്ടി ഓടിക്കുന്ന ഈ പോലീസ് – രാജാവ് –  സുമാരൻ സംഘി നാടകം ലോകം മുഴുവൻ ലൈവായി കാണുന്നുണ്ട് എന്ന യാഥാർത്ഥ്യം നമ്മുടെ ഗവൺമെന്റ് ഇനി എന്നാണ് തിരിച്ചറിയുക?

എഴുതിയത് ചിത്രകാരൻ

********************

പോലീസും കൊള്ളാം, നിരീക്ഷണ സമിതിയും കൊള്ളാം. ഉള്ളത്പറയട്ടെ, കേരളത്തിലെ മുഖ്യമന്ത്രിയും, പോലീസും, കോടതിയും മാധ്യങ്ങളും ആരും ശബരിമലയിൽ യുവതീപ്രവേശനം ആഗ്രഹിക്കുന്നില്ല.!

LLB ക്ക് പഠിക്കുമ്പോൾ ഭരണഘടന വായിച്ചുപോയി എന്നൊരു “തെറ്റ് ചെയ്തതിനാൽ” സുപ്രീംകോടതിയിലെ ചില ജഡ്ജിമാർക്ക് പറ്റിയ “തെറ്റാണ്” ശബരിമലവിധി.!!

അയ്യപ്പസ്വാമിയുടെ സന്നിധാനത്തിനു മീറ്ററുകൾക്കപ്പുറം യുവതികൾ പ്രാണഭയത്തോടെ ഓടുന്ന ഈ  നാടിനെ ഇനിയും പ്രബുദ്ധകേരളം എന്ന് വിളിക്കണോ…?! 😒😠😠

മനിതികളെ ആക്രമിച്ചവരെ അകത്താക്കിയിട്ട് മതിലിനെക്കുറിച്ച് ആലോചിക്കൂ സഖാവ് വിജയൻ..! വധശ്രമത്തിന് കേസെടുക്കേണ്ടേ പോലീസേ..! 😒😠😠

ചാനൽ ഊളകളോട്, നാടകത്തിനോട്, “കിത്താബിനോട്” വിയോജിക്കുന്ന മുസ്ലിം വിഡ്ഢികൾ നിങ്ങളുടെ ഭാഷയിൽ “മതമൗലിക വാദികൾ, തീവ്രവാദികൾ…” ശബരിമലയിലെ ഹിന്ദു തീവ്രവാദികൾ “പ്രതിഷേധക്കാർ”. ഈ ഇരട്ടത്താപ്പ് മനസ്സിലാകാത്തവരാണോ അന്നം കഴിക്കുന്ന മലയാളികൾ…?!

മാധ്യമധർമ്മം… ത്ഫൂ… 😠😠😠

 എഴുതിയത്  അഡ്വ: ജഹാന്ഗീർ

*********************

അതെ.
ഞാൻ സർക്കാരിനൊപ്പമാണു.
ബ്ലാങ്ക്‌ സപ്പൊർട്ടാണു.
ഇതൊരു ഗൗരവമേറിയ,സങ്കീർണ്ണമായ വിഷയയമാണു.
അതു പരിഹരിക്കാൻ, മറികടക്കാൻ സർക്കാർ മെഷിനറി ശ്രമിച്ചുകൊണ്ടിരിക്കുകയാണു.
ഓരൊ ഘട്ടത്തിലും വിജയത്തിന്റെ എലമെന്റുണ്ടാകാം പരാജയവും ആകാം, മുന്നോട്ട്‌ തന്നെ പോവുകയാണു, അവസാനഘട്ടം വരെ.
കലാപം നടക്കാത്തതിൽ വ്യസനിക്കുന്നവരെ അവരുടെ പാട്ടിനു വിടുക.
ഇപ്പോൾ കൂടെ നിൽക്കുക തന്നെ വേണം, എല്ലാ ജനാധിപത്യ വിശ്വാസികളും.

 എഴുതിയത്   അനിൽ കുമാർ വി.ടി