സമൂഹമാധ്യമ രംഗത്ത് ആസ്വദിച്ച് വിരാജിക്കുന്നവര്‍ ആണ് ഭൂരിപക്ഷം പേരും ഇന്ന്. പ്രണയം, കാമം, ക്രോധം, വെറുപ്പ്, സന്തോഷം, പരിഹാസം ഇങ്ങനെയുള്ള എല്ലാ വികാരങ്ങള്ക്കുംവ ഉള്ള മരുന്ന് സോഷ്യല്‍ മീഡിയയില്‍ ആണ് ഇത്തരക്കാര്‍ പലരും കണ്ടെത്തുന്നത്. ഇത്തരം വിര്ച്വലല് ലോകത്തെ സഞ്ചാരികള്‍ പലരും അറിയാതെ തന്നെ മാനസീക ശാരീരിക അസ്വാസ്ഥ്യങ്ങലിലേക്ക് ചെന്ന് പതിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം . ദാമ്പത്യ ജീവിതത്തെയാണ് സോഷ്യല്‍ മീഡിയ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. പുതിയ ലൈംഗീക സൗഹൃദങ്ങള്‍ സ്ഥാപിക്കാനും പങ്കാളികളെ മറന്നു ഉല്ലസിക്കാനും എന്തിനു ലൈംഗീക ആവശ്യങ്ങള്ക്കുനള്ള ഉപാധിയും ഉപകരണവും എല്ലാമായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ലക്ഷക്കണക്കിന് ഫേക്ക്ഐഡികള്‍ ആണ് ഫേസ്ബുക്കില്‍ ഉള്ളത് എന്നത് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. അത്തരം ഫേക്ക്ഐഡികള്ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്നവര്‍ നല്ലൊരു പങ്കും ലൈംഗീക കാര്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നുവെന്നാണ് കാണുന്നത്. ഇവരില്‍ പലരും ചാറ്റ് ചെയ്യുന്നതും നിരന്തരം ബന്ധപ്പെടുന്നതും വ്യാജ വ്യക്തിത്വങ്ങളോടാണ് എന്നതാണ് രസകരവും ഗൌരവകരവുമായ വസ്തുത. ഇക്കാര്യങ്ങള്‍ തിരിച്ചറിയുമ്പോഴേക്കും കുടുംബം ശിഥിലമാകുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്. വിഷാദ രോഗം, ദാമ്പത്യ കലഹം.. ഇങ്ങനെ പല പ്രായക്കാരെയും പല തരത്തിലാണ് സോഷ്യല്‍ മീഡിയ അഡിക്ഷന് ബാധിക്കുക. സോഷ്യല്‍ മീഡിയയില്‍ ആവശ്യത്തിനു മാത്രം സമയം വിനിയോഗിച്ച് അതിന്റെ ഗുണങ്ങള്‍ മാത്രം പ്രയോജനപ്പെടുത്തുക എന്നത് തന്നെയാണ് ഇതില്‍ നിന്നും മുക്തി നേടാനുള്ള പോംവഴി.