Society of the snow (2023)
Spanish
IMDB : 7.9

Jaya Krishnan

1972 ലുണ്ടായ ആൻഡീസ് ഫ്ലൈറ്റ് ഡിസാസ്റ്ററിനെ ബെയ്സ് ചെയ്ത് ഇറങ്ങിയ ചിത്രമാണ്. 45 യാത്രക്കാരിൽ 16 പേർ മാത്രമേ രക്ഷപ്പെട്ടുളളു. 1972 ഒക്ടോബർ 13 ന് ഉറുഗ്വേയിൽ നിന്നും ചിലിയിലെ സാൻഡിയാഗോയിലേക്ക് പുറപ്പെട്ട ചെറു വിമാനം പൈലറ്റിന്റെ പരിചയക്കുറവ് കൊണ്ട് മലമടക്കുകളിൽ തകർന്നു വീണു. ആ വിമാനത്തിൽ റെഗ്ബി ടീം അംഗങ്ങളായ 19 യുവാക്കളും ഉണ്ടായിരുന്നു. 72 ദിവസങ്ങളോളം മഞ്ഞുമൂടിയ ആൻഡീസ് പർവത നിരകളിൽ കൊടും തണുപ്പിനോടും വിശപ്പിനോടും , ഹിമപാതത്തിനോടും മല്ലിട്ട് , അപകടത്തിൽ മരിച്ച ആളുകളുടെ ശവശരീരം പോലും ഭക്ഷിച്ചാണ് അവർ ജീവൻ നിലനിർത്തിയത്. 10 ദിവസം ഗവൺമെൻറ് വിമാനവശിഷ്ടങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തി , ഒരു സൂചനയും ലഭിക്കാതായപ്പോൾ അവസാനിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞു പോകുന്നതും, പല ആളുകളും മരിച്ചുവീഴുന്നതും കണ്ട് ഇനിയും അവിടെ കാത്തിരുന്നാൽ തങ്ങളെ രക്ഷിക്കാൻ ആരും വരില്ല എന്ന് മനസ്സിലാക്കിയ രണ്ട് യുവാക്കൾ നടന്ന് മനുഷ്യവാസമുള്ള സ്ഥലങ്ങൾ തേടി പുറപ്പെടുന്നു. ദിവസങ്ങൾക്ക് ശേഷം ഡിസംബർ 14ന് അവർ ചിലിയിലെ ഒരു കുതിരക്കാരനെ കണ്ടുമുട്ടുകയും അതുവഴി പുറംലോകം അറിഞ്ഞ് ബാക്കിയുള്ള ആളുകളെ കൂടി രക്ഷിക്കുകയുമായാണ് ഉണ്ടായത്.

1993 ൽ ഈഥൻ ഹോക്ക് നായകനായി Alive എന്ന പേരിൽ ഒരു ചിത്രം ഇതേ തീമിൽ വന്നിട്ടുണ്ട്. ആധുനിക ടെക്നോളജിയും , മികച്ച ക്യാമറ വർക്കും ഒക്കെ കൊണ്ട് ആ ദുരന്ത സ്ഥലത്ത് നമ്മളെ കൂടി എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. Cannibalism ഒക്കെ ഇവിടെ നീതീകരിക്കപ്പെടുകയാണ്. , അവരുടെ ജീവൻ നിലനിർത്തുന്നതിന് സഹായിക്കുന്ന പോഷകാഹാരമായി മാറിയ പ്രിയപ്പെട്ടവരുടെ ഉടലുകളോടുള്ള അവരുടെ നന്ദിയും കടപ്പാടും അത് ചെയ്യേണ്ടി വന്നതിനുള്ള വേദനയും അതേപടി നമ്മിലേക്കും എത്തുകയാണ്.

അന്നത്തെ അപകടത്തിൽ രക്ഷപ്പെട്ട പല ആളുകളും ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരിൽ നിന്നും ലഭിച്ച വിവരണങ്ങളും അന്നത്തെ കാലത്ത് എടുത്ത ഫോട്ടോകളും വീഡിയോകളും ഒക്കെ ചിത്രത്തിന്റെ പല ഭാഗങ്ങളിലായി കാണിച്ചിട്ടുണ്ട്. അന്നത്തെ കാലഘട്ടവും അവരുടെ വസ്ത്രധാരണ രീതികളും ചിട്ടകളും ഒക്കെ അതേപടി റീക്രിയേറ്റ് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. 72 ദിവസത്തെ മഞ്ഞുമല മാസം അവരുടെ ശരീരത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ പോലും സ്വന്തം ശരീരത്തിൽ വരുത്താൻ അഭിനേതാക്കൾ തയ്യാറായി എന്നുള്ളത് അമ്പരപ്പിക്കുന്നതാണ്. വളരെ പതിഞ്ഞതും മിതമായതും ദുഃഖം തളംകെട്ടി നിൽക്കുന്നതുമായ സംഗീതം സന്തോഷത്തിലേക്കും ആശ്വാസത്തിലേക്കും സംഗീതസംവിധായകൻ മൈക്കൽ ഗിയാജിനോ മാറ്റുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .

യഥാർത്ഥ സംഭവങ്ങളെ ബേസ് ചെയ്തുള്ള സിനിമകൾ കെട്ടുകാഴ്ചകളോ അതിവൈകാരികതയോ ഇല്ലാതെ പ്രേക്ഷകനിലേക്ക് എത്തിക്കുക എന്ന വലിയൊരു വെല്ലുവിളി സംവിധായകൻ J A Bayona പൂർണ്ണമായും ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുന്നു എന്നാണ് എൻറെ അഭിപ്രായം.അക്കാദമി അവാർഡ് നോമിനേഷൻ അടക്കം നിരവധി അവാർഡുകളും , നിരൂപക പ്രശംസയും ചിത്രം നേടി. വർഷത്തെ ഓസ്കാറിൽ തീർച്ചയായും ചിത്രം അവാർഡുകൾ നേടണം എന്ന് ആഗ്രഹിക്കുന്നു. സർവൈവൽ ത്രില്ലർ പ്രേമികൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ചിത്രമാണിത്.

You May Also Like

ദിലീപ് വളരെ ഡീസണ്ട് ആണ്, ഞാനായിരുന്നെങ്കിൽ പ്രഷർകേറി തട്ടിപ്പോയേനെ എന്ന് നാദിർഷ

ദിലീപിന്റെ സ്വഭാവത്തെ പുകഴ്ത്തി സുഹൃത്തായ നാദിർഷാ. ദിലീപിന് ഡീസന്റ് സ്വഭാവമാണെന്നും എന്നാൽ തനിക്കു എടുത്തുചാട്ടം കൂടുതൽ…

ആസ്വാദകരെ വശീകരിക്കുന്ന ‘രാഗസൂത്രം’ ഒരു ഉത്തമ കലാസൃഷ്ടി

രാജേഷ് ശിവ ശ്രീജിത്ത് നമ്പൂതിരി കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച രാഗസൂത്രം ഒരു Mythological…

ഏവരും ആകാംഷയോടെ കാത്തിരുന്ന , ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാർ ന്റെ ടീസർ പുറത്തിറങ്ങി

ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ’…

വാരിസിലെ ‘രഞ്ജിതമേ’ മാരക ഹിറ്റ്, ഗാനം തെലുങ്കിലും ഇറക്കുന്നു

വംശി സംവിധാനം ചെയ്ത നടൻ വിജയുടെ ‘വാരിസു’ തമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്നു.…