Jins Jose

1972 ല് ഉറുഗ്യെയിൽ നിന്നും ചിലി വരെ പോകാൻ കുറെ രഗ്ബി കളിക്കുന്ന ചെറുപ്പക്കാരെയും കൊണ്ട് പറന്ന ഒരു വിമാനം, ആൻ്റിസ് മഞ്ഞുമലകൾക്ക് മീതെ തകർന്നു വീണ യഥാർത്ഥ സംഭവത്തെ ദൃശ്യവൾക്കരിച്ച സിനിമയാണ് സൊസൈറ്റി ഓഫ് ദി സ്നോ. തുടക്കത്തിലെ കുറച്ചു സീനുകൾ കഴിഞ്ഞാൽ, പിന്നെ മഞ്ഞ്, മഞ്ഞോട് മഞ്ഞ്.. അത്രേയുള്ളൂ ലൊക്കേഷൻ. പക്ഷേ, കണ്ടിരിക്കുന്ന പ്രേക്ഷകനും അവിടെ പെട്ടുപോയ പ്രതീതി ഉളവാക്കുന്ന സീനുകൾ ആണ് പിന്നീട്. വെള്ള പുതച്ച് നൂറു കണക്കിന് കിലോമീറ്ററുകളോളം മലകളും താഴ്‌വരകളുമായി, പച്ചപ്പ് എന്നൊന്നില്ലാത്ത ഭൂപ്രകൃതിയുടെ, ഫോട്ടോയിലെ ഭംഗി അല്ല അവിടെ പെട്ടാൽ എന്നൊരു തിരിച്ചറിവ് കിട്ടുന്ന ഒരു നിമിഷമുണ്ട്.

എന്ത് ചെയ്യണം, എങ്ങോട്ട് പോകണം എന്നറിയാതെ, കൊടും തണുപ്പ് നിറഞ്ഞ മഞ്ഞുകാട്ടിൽ, ആവശ്യത്തിന് വസ്ത്രങ്ങളോ, ഭക്ഷണമോ വെള്ളമോ കയ്യിൽ ഇല്ലാതെ, അവരിൽ കുറച്ചുപേർ രണ്ടര മാസത്തോളം എങ്ങിനെ സർവൈവു ചെയ്തു എന്ന് റിയാലിട്ടിയോട് അടുത്ത് നിൽക്കുന്ന വിധം കാട്ടിത്തരുന്നു സിനിമ. ചിലിയിൽ എത്താൻ, വലിയ ഒരു മല കഷ്ടപ്പെട്ട് കയറി നോക്കുമ്പോൾ, നാലുപാടും വെളുപ്പ് മാത്രം കണ്ട് നിരാശപ്പെടുന്ന കൂട്ടുകാരന്, കൂടെയുള്ളവൻ ആശ്വാസം കൊടുക്കാൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. സീരിയസ് ആയിട്ട് നമ്മളും ടെൻഷൻ അടിച്ചിരിക്കുമ്പോൾ, കണ്ണെത്താദൂരെയുള്ള വെള്ളനിറം ഇല്ലാത്ത രണ്ട് മലകളെ ചൂണ്ടി അതാണ് ചിലി എന്ന് പറയുന്ന സമയത്തെ ഒരു ഉപമ കേട്ട് അറിയാതെ ചിരിച്ചുപോയി..

“ബോയ്സ് ആർ ആൾവെയ്സ് ബോയ്സ്” എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഡയലോഗ് ആയിരുന്നു അത്. അരനൂറ്റാണ്ട് മുന്നേ നടന്ന സംഭവം ആണെങ്കിലും, മാപ്രകൾ അന്നും റെസ്ക്യൂ ടീമിനെക്കാളും വളരെ മുന്നിൽ തന്നെ ആയിരുന്നു എന്ന രീതിയിൽ എനിക്ക് തോന്നിയ ചില രംഗങ്ങൾ അവസാനം ഉണ്ട്. ഴാൻറ ഇതായത് കൊണ്ട് തന്നെ, പടം എല്ലാവർക്കും ഇഷ്ടമാവണം എന്നില്ല. ഡിസ്ഗസ്ട്ടിങ് ആയ ചില സീനുകളും ഉണ്ട്. എന്നാലും, തീരെ മോശമല്ലാത്ത ഒരു സർവൈവൽ ത്രില്ലെർ തന്നെയാണ് ഈ സിനിമ. ഇത്തരം ചിത്രങ്ങൾ താൽപര്യം ഉളളവർ ഉറപ്പായും കണ്ട് നോക്കൂ. നെറ്റ്ഫ്ളിക്സിൽ ഓടുന്നുണ്ട്.

You May Also Like

2000-കളുടെ മധ്യത്തിൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ഒരു സിനിമ സൽമാൻ ഖാന്റെ ഭാഗ്യം മാറ്റിയത് എങ്ങനെ ?

സൽമാൻ ഖാന്റെ കരിയർ ഇപ്പോൾ കാര്യമായ തകർച്ച നേരിടുകയാണ്. അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങളായ കിസി കി…

ജാസ്മിന്റെ പുതിയ ബോഡി ലുക്ക് കണ്ടു കണ്ണുതള്ളി ആരാധകർ

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ജാസ്മിൻ മൂസ തീയിൽ കുരുത്തവളാണ് . അനുഭവങ്ങളുടെ കടലിൽ…

കനികുസൃതി & കേതകി നാരായൺ പ്രണയരംഗങ്ങൾ, ‘വിചിത്ര’ത്തിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നു

ഷൈൻ ടോം, ജോളി ചിറയത്ത്, ബാലു വർഗീസ്, ലാൽ, ഇരട്ടകളായ ഷിയാൻ- ഷിഹാൻ, വിഷ്ണു ആനന്ദ്,…

ഇതിന് പകരം വെക്കാൻ ഇത് മാത്രം എന്ന് തോന്നിപ്പിക്കുന്ന, ഒരു പ്രത്യേക ഗണത്തിൽ പെടുന്ന, അതുല്യമായ ഒരു കൾട്ട് ഐറ്റം ‘അശ്വാരൂഢൻ’

അശ്വാരൂഢൻ – യുദ്ധക്കളത്തിൻ്റെ പിന്നാമ്പുറങ്ങൾ (അദ്ധ്യായം- 1) Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.…