എഴുതിയത് : Venu Gopal

മണ്ണ് കയ്യിലെടുത്തു ഉരുള പോലെ അമർത്തി വിട്ടാൽ ഉറച്ചു നിൽക്കുന്നവ സാധാരണ നല്ല മണ്ണായി കരുതാൻ സാധിക്കില്ല. അതെ സമയം അത് കൈബലം വിടുന്നതോടെ വിണ്ടുകീറി മലരുന്ന താരത്തിലായിരിക്കണം. അതായത് ചെറിയ പശിമയോടെ ഉള്ളത്. വീണ്ടും ഒന്ന് ഞെരടിയാൽ അത് പൊടിയുകയും വേണം. പൂഴി എടുത്തു പരിശോധിച്ചാൽ എത്ര അമർത്തിയാലും ഈ രൂപത്തിൽ വരില്ല. അത് ബലം അകലുന്നതോടെ സകല തരികളും വേറിട്ട് പോകയും ചെയ്യും. കൂടുതൽ പശിമ വരുന്നതോടെ വേരോട്ടം കുറയുകയും ചെയ്യും. പക്ഷെ പശിമ ആവശ്യമാണുതാനും. പക്ഷെ എളുപ്പം പൊടിയുന്നതായിരിക്കണം. കൃഷിക്ക് ഇതാണ് മണ്ണിന്റെ ഏറ്റവും സ്വീകാര്യമായ ഫിസിക്കൽ ഘടന.

ഇത്തരം മണ്ണ് പരുവപ്പെടുത്തുന്ന കലയിലും സാഹിത്യത്തിലും ശാസ്ത്രത്തിലും ഗണിതത്തിലും ഫിലോസഫിയിലും വിജയിക്കുന്നവരാണ് യഥാർത്ഥ കർഷകൻ. കർഷകൻ ഇത്രയൊക്കെ മനസ്സിലാക്കേണ്ടതുണ്ടോ എന്ന് സംശയിക്കാം.. മണ്ണിലും കലയും സാഹിത്യവും ശാസ്ത്രവും ഫിലോസഫിയും ഗണിതവുമൊക്കെ ഉണ്ടോയെന്നും സംശയം വരാം… ഉണ്ട്.. അങ്ങിനെ എല്ലാമെല്ലാം അടങ്ങിയതുതന്നെയാണ് മണ്ണ്.. ജീവനും ജീവിതവും അവിടെനിന്നാണ്. സകല കലകളുടെയും സംസ്കാരത്തിന്റെയും ഉറവിടം അവിടെനിന്നാണ്. കാരണം ഭക്ഷണത്തിന്റെ അന്വേഷണം തന്നെയാണ് അടിസ്ഥാനപരമായി ജീവിതം.

ഇനി അതിലേക്കാണ്, മണ്ണിന്റെ ആ അവസ്ഥയിലേക്കാണ് ബയോളജിക്കലായുള്ള സമൃദ്ധതയും പോഷക സമൃദ്ധതയും നടത്തേണ്ടത്. അതോടെ വേരോടുന്ന ഭാഗം യോജ്യമായി. ഇനിയുള്ളത് സസ്യങ്ങൾ വളരുന്ന ഇടത്തിലെ കാലാവസ്ഥയും ജലസേചന രീതികളും സസ്യങ്ങളുടെ വളർച്ചാഘട്ടത്തിൽ നൽകേണ്ടുന്ന പോഷകങ്ങളുടെയും അതിന്റെ ഉപരിതല സ്ട്രക്ച്ചർ സപ്പോർട്ടും എങ്ങിനെ നൽകുന്നു എന്നത് രണ്ടാമത്തെ ഭാഗവും തുടർന്ന് മണ്ണിലൂടെയും പരിസരങ്ങളിൽ നിന്നും സംഭവിക്കാവുന്ന കീടങ്ങൾ, ബാക്ടീരിയകൾ, ഫംഗസ്സുകൾ, വൈറസുകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണവും നൽകുമ്പോഴാണ് ഒരു സീസണിലെ സസ്യങ്ങളുടെ വളർച്ച വിജയിക്കുന്നത്.

അതോടെ കഴിഞ്ഞില്ല, അടുത്ത സീസണിലെ തയ്യാറെടുപ്പിൽ പരിസരത്തുള്ള മറ്റു ചെടികളുടെ സഹായ സഹകരണങ്ങൾ, കഴിഞ്ഞ സീസണിലെ വിത്ത് വളർച്ച, സ്ഥലം മാറ്റി നടൽ – അതായത് ഒരേ സ്ഥലത്തുതന്നെ തുടർന്നും നടൽ- എന്നിവയും പരിഗണിക്കാൻ തക്ക അറിവും വന്നു ചേരുമ്പോഴാണ് സസ്യ പരിചരണത്തിൽ ഏകദേശം വിജയിക്കാൻ സാധിക്കൂ. അപ്പോഴും ഏകദേശം മാത്രം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.