പ്രണയിനി മറ്റൊരാളെ വരിക്കുന്നതും കാമുകൻ വേറൊരു പെണ്ണിന് വരണമാല്യം ചാർത്തുതും കണ്ടുനിൽക്കേണ്ട അവസ്ഥ മനുഷ്യർക്ക് ഉണ്ടാകരുതേ..

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
52 SHARES
629 VIEWS

Theju P Thankachan

ഇനിയൊരു പ്രണയാങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് സ്വയം കരുതുന്ന ആണുങ്ങളിൽ പലരും സ്വന്തം നാട്ടുകാരിയെ, സഹപ്രവർത്തകയെ, സഹപാഠിയെ ഒക്കെ ഡെയ്റ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.പിരിഞ്ഞതിന് ശേഷം മുൻകാമുകിയെ അഭിമുഖീകരിക്കേണ്ടി വരുന്നതിലെ സങ്കടം അസഹനീയമായിരിക്കും എന്നറിയാവുന്നതാണ് അതിന് കാരണം. തങ്ങളെ മാനസികമായി തളർത്തിയ പഴയൊരു പ്രേമബന്ധത്തിന്റെ ഓർമ്മകൾ ആണ് സ്വന്തം താൽപര്യത്തിന് ചുറ്റും,വീണ്ടും ഇണയെ തേടാനുള്ള സർക്കിളിന് ചുറ്റും, ലക്ഷ്മണരേഖ വരയ്ക്കാൻ ഇവരെ നിർബന്ധിതരാക്കുന്നത്. കൊലീഗ് കൂടിയായിരുന്ന പാർട്ണറുമായി പിരിഞ്ഞ് ആഴ്ചകൾ തികയും മുൻപേ മറ്റൊരു ജോലിയിലേക്ക് സ്ഥലംമാറിപ്പോയ പലരെയും നമുക്കെല്ലാം നേരിട്ട് അറിയാമായിരിക്കും.

തീർത്തും പ്രൊഫഷണൽ ആയ പല ആണുങ്ങളും പ്രേമിച്ചു പിരിഞ്ഞ കാമുകിയുമായി തൊഴിലിടം പങ്കു വെക്കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും അത് അവരുടെ വ്യക്തിജീവിതത്തിന് തന്നെ ഒരു ബാധ്യതയായിത്തീരുകയും ചെയ്ത ഉദാഹരണങ്ങളും നിരവധി. പ്രശ്നം, പഴയ കാമുകിയെ ആ ഐഡന്റിറ്റിയിൽ നിന്ന് മാറ്റി നിർത്തി ഒരു സ്വതന്ത്ര വ്യക്തി ആയി കാണാൻ ആണുങ്ങൾക്ക് കഴിയാത്തതിന്റെയാണ്.അതുകൊണ്ടാണ് ഇനി സംഭവിക്കാൻ സാധ്യതയുള്ള പ്രണയം വിവാഹത്തിലെത്തണം എന്നവർ നിർബന്ധം പിടിക്കുന്നത്. അടുത്ത പ്രൊപ്പോസലിന്റെ സമയത്ത് അവർ ആ പെണ്കുട്ടിയോട് തീർച്ചയായും ചോദിക്കുക “എന്നെ കല്യാണം കഴിക്കാമോ” എന്നായിരിക്കും.. പണ്ട് “ഐ ലവ് യൂ” എന്ന് പറഞ്ഞിരുന്ന ആൺദൃഢതയുടെ ഉശിരിന്റെ വേരൊക്കെ പ്രണയവേദനയിൽ എപ്പോഴോ ദ്രവിച്ച് കാണാതായിട്ടുണ്ടാവും.പിന്നീട് സംഭവിക്കുക ഒരു ഉടമ്പടി ആയിരിക്കും. ഇയാളെ ഞാൻ കെട്ടിയിരിക്കും എന്ന വിവാഹ-പ്രണയ-ഉടമ്പടി.

പാരന്റ്‌സ് ഒക്കെ ഇൻവോൾവ്ഡ് ആവും. ആക്കും. വിവാഹം എന്ന ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രം പ്രണയം.
ചുരുക്കിപ്പറഞ്ഞാൽ ഇനിയൊരു ബ്രെയ്ക്ക് അപ്പ് കൂടെ താങ്ങാൻ വയ്യാത്തതിന്റെ ഭയാശങ്കകൾ ആണ് ഇവർ പ്രകടിപ്പിക്കുന്നത്.അതുകൊണ്ടു തന്നെയാണ് മറ്റൊരാളിന്റെ ഭാര്യയായി മാറിക്കഴിഞ്ഞ പൂർവ്വ കാമുകിയെ വീണ്ടും കാണാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി നടക്കാൻ ആവും പല ആണുങ്ങളും താൽപര്യപ്പെടുന്നത്. അത്തരമൊരു നിയോഗത്തിലേക്കാണ് “സോളോ”യിലെ രുദ്ര യാത്ര പോകുന്നത്. കാണാതായ കാമുകിയിൽ നിന്ന് വിശദീകരണം തേടിയുള്ള യാത്ര.

പക്ഷേ രുദ്രയുടെ ആ യാത്ര വിഫലമാവുന്നു. ഇത്രയും നാളത്തെ കാത്തിരിപ്പും പ്രതീക്ഷയുമെല്ലാം വ്യർത്ഥം. രുദ്രയുടെ ജീവിതത്തിലേക്കിനി ഇല്ല എന്ന് തന്നെ ആ പെണ്കുട്ടി തറപ്പിച്ചു പറയുന്നു.ഒരുപക്ഷേ ഇനിയൊരിക്കലും രുദ്ര അക്ഷരയെ തിരഞ്ഞു പോവില്ലായിരിക്കും.Take me there I know this journey ends.!!
പശ്ചാത്തലത്തിലെ പാട്ടിന്റെ വരി പോലും രുദ്രയുടെ പ്രണയാന്ത്യത്തിന്റെ സൂചനയാണ്. അതായിരിക്കണം രുദ്രയും അക്ഷരയും തമ്മിലുള്ള അവസാനത്തെ കണ്ടുമുട്ടൽ. എക്സിന്റെ വീടിരിക്കുന്ന ജില്ലയിൽ ട്രെയിൻ നിർത്തുമ്പോൾ ആ സ്റ്റേഷനിലിറങ്ങി തെല്ല് നേരം അവിടെ ഇരുന്ന് പഴയ പ്രണയത്തിന്റെ ഓർമ്മയ്ക്ക് ഒരു ചായ വാങ്ങി കുടിക്കുന്ന കാമുകന്മാർ ഉണ്ട്. സിനിമയിൽ പോലും കാണാൻ കിട്ടാത്ത സ്പെസിമെനുകൾ.
മനസ്സിലെ മുഴുവൻ മരവിപ്പും കണ്ണുകളിൽ നിറച്ച്, മരിക്കാത്ത പ്രണയം ഉള്ളിൽ നിറച്ച്, പ്രണയം ബാധിച്ച് മരിച്ച് നിൽക്കുന്ന രുദ്രയും അത്തരമൊരു പ്രണയപ്പേടിയിൽ ജീവിക്കുന്നയാളാണ്. അക്ഷരയെ ഇനി മനസ്സിൽ മാത്രം സൂക്ഷിക്കാൻ ആണ് അയാളുടെ വിധി. രുദ്രയുടെ ആ ദുർവിധിയോട് പറയാൻ അക്ഷരയ്ക്കുള്ള മറുപടി അവളുടെ ദുരവസ്ഥയെയും സൂചിപ്പിക്കുന്നു :

ഇതും കടന്ത് വാഴ വേണ്ടും.!!
സത്യത്തിൽ അക്ഷരയല്ലേ തീവ്രാനുരാഗി.?
അത്രയും ആത്മാർത്ഥമായി മറ്റാരെങ്കിലും രുദ്രയെ പ്രണയിച്ചേക്കുമോ..സംഭവിക്കുമോ ഇല്ലയോ എന്നുറപ്പില്ലാത്ത രുദ്ര-അക്ഷര കണ്ടുമുട്ടൽ പോലെ തന്നെ ആ ചോദ്യത്തിനും ഉത്തരമില്ല. ചിലപ്പോൾ തോന്നും പ്രണയിനി മറ്റൊരാളെ വരിക്കുന്നതും കാമുകൻ വേറൊരു പെണ്ണിന് വരണമാല്യം ചാർത്തുന്നതൊന്നും കണ്ടുനിൽക്കേണ്ട അവസ്ഥ മനുഷ്യർക്ക് വരരുതെന്ന്.. അത്തരം വേദനയിലൂടെയൊന്നും ഒരാളും കടന്ന് പോകരുതെന്ന്..To see my writings click the hashtag below.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ