ലാല്‍ജോസ് സംവിധാനം ചെയുന്ന ചിത്രം ആണ് സോളമന്റെ തേനീച്ചകള്‍ . മഴവില്‍ മനോരമയുടെ നായിക നായകന് റിയാലിറ്റി ഷോയുടെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ലാൽജോസ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. ആഗസ്ത് പതിനെട്ടിന് ചിത്രം തീയറ്ററുകളിലെത്തും. മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകന്. മല്‍സരത്തില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരെ അണിനിരത്തിയാണ് ലാല്‍ജോസ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. മറ്റൊരു പ്രധാന വേഷത്തില്‍ ജോജു ജോര്‍ജും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ സോങ് പുറത്തിറങ്ങി. ‘പഞ്ചാരയ്ക്കോ …’ എന്നുതുടങ്ങുന്ന ഗമനാണ് പുറത്തിറങ്ങിയത്. ‘ഒരോ പെണ്ണും ഒരു നായികയാണ്! കരുത്തു കൊണ്ടും കനിവു കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്നവർ ഇത് എന്റെ നായികമാരുടെ പാട്ട്’ എന്ന കുറിപ്പോടെയാണ് ലാൽജോസ് ഗാനത്തിന്റെ വീഡിയോ പ്രൊഫൈലിൽ പങ്കുവച്ചത്. വീഡിയോ കാണാം.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം