Bibin Antony

വളരെ പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രമാണ് സോളമൻറെ തേനീച്ചകൾ. രണ്ടു പോലീസുകാർ തമ്മിലുള്ള സൗഹൃദത്തിന്റെയും അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു സംഭവ വികാസത്തിന്റെ തുടർച്ചയാണ് സിനിമയുടെ ഇതിവൃത്തം. സുജ ഗ്‌ളൈന തോമസ് എന്നീ രണ്ടു പോലീസുകാരായ സുഹൃത്തുക്കളുടെ ഒന്നിച്ചുള്ള ജീവിതവും അവരുടെ ആഘോഷവുമാണ് സിനിമയുടെ ആദ്യ പകുതി. എല്ലാ കാര്യങ്ങളിലും ആത്മാർത്ഥ സുഹൃത്തുക്കളായി മുന്നോട്ടു പോകുന്നതിനിടയിൽ സുജയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ രണ്ടു പേരുടെയും ജീവിതത്തെ സംഘർഷഭരിതമാക്കുന്നതും അതിനെ അവർ തരണം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സോളമനായി ജോജു ജോർജ് എത്തുന്നത് മുതലാണ് സിനിമയുടെ ട്രാക്ക് മാറുന്നത്. സിനിമയുടെ രസചരട് മുറിയാതെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ ജോജുവിന്റെ കഥാപാത്രത്തിന് വലിയൊരു പങ്കുണ്ട്. പ്രഗീഷിന്റെ തിരക്കഥ അവിടെയും ഇവിടെയുമായി ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കാൻ പോന്ന ഒന്ന് തന്നെയാണ്. അജ്മൽ സാബുവിന്റെ കാമറ വർക്കും വലിയ മോശമില്ലാത്ത അനുഭവം ആണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വിദ്യാസാഗർ ന്റെ സംഗീതം ആണെങ്കിലും പാട്ടുകൾക്ക് അത്ര കണ്ടു മനസ്സിനെ സ്വാധീനിക്കാൻ കഴിയുന്നില്ല എന്നൊരു അഭിപ്രായമുണ്ട് എനിക്ക്. ഒരുപക്ഷെ വിദ്യാസാഗർ സംഗീതം ഇത് വരെ ഉണ്ടാക്കി വച്ച ബെഞ്ച് മാർക്കുകൾ മനസ്സിൽ നില നിൽക്കുന്നത് കൊണ്ടാകാം അങ്ങനെ ഒരു തോന്നൽ ഉണ്ടാകാൻ കാരണം.

ലാൽ ജോസിന്റെ തിരിച്ചു വരവ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും പഴയ ലാൽ ജോസ് എങ്ങും പോയിട്ടില്ല, അദ്ദേഹത്തിനു പൂർവാധികം ശക്തിയോടെ തിരിച്ചു വരാനുള്ള സ്പാർക്ക് ഉണ്ടെന്ന് സിനിമ ബോധ്യപ്പെടുത്തുന്നുണ്ട്. കണ്ടിരിക്കാവുന്ന ആവറേജ് നിലവാരത്തിലുള്ള ഒരു സിനിമ തന്നെയാണ് സോളമൻറെ തേനീച്ചകൾ.

Leave a Reply
You May Also Like

സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ

സുരൻ നൂറനാട്ടുകര സിനിമയിലെ ദൃശ്യ ഭാഷയുടെ കരുത്തിനെ വെളിവാക്കിത്തരുന്ന ചിത്രമാണ് ക്രിസ്റ്റഫർ നോളൻ്റെ ഓപ്പൺഹൈമർ. ജൂറിയുടെ…

ആ ചിത്രത്തിൽ താൻ മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനില്ലെന്നോ സിൽക് സ്‌മിത വിശ്വസിച്ചില്ല

ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌‌ത ചിത്രമായിരുന്നു ദു‌ർമന്ത്രവാദത്തിന്റെയും പകയുടെയും കഥ പറഞ്ഞ അഥർവം.…

എന്തിനു കടിച്ചുതൂങ്ങിയെന്ന് വിസ്മയയോട്, ഇനി എത്ര കെട്ടുമെന്ന് നയൻതാരയോട്, മലയാളി പൊളിയാണ്

Deepu Paulose നയൻ‌താര വിഘ്‌നേഷ് വിവാഹിതരായി എന്ന വാർത്തകളുടെ കമ്മന്റ് ബോക്സിലേക്ക് ഇരച്ച് കയറി പൊളി…

ടോം ഹാങ്ക്സ് അനശ്വരമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളാണ് വാങ്ങി കൂട്ടിയത്

ഹരിപ്പാട് സജിപുഷ്ക്കരൻ ഹോളിവുഡ് സിനിമ എന്നാൽ ആക്ഷൻ അല്ലെങ്കിൽ അഡ്വെഞ്ചർ ഇനിയതുമല്ലെങ്കിൽ ഹൊറർ എന്നാണെന്നു വിചാരിച്ച…