ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലെ വിജയികൾ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശംഭു , ദർശന , ആഡിസ്, വിൻസി എന്നീ റിയാലിറ്റി ഷോ വിജയികൾക്കൊപ്പം ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സംവിധായകൻ ലാൽജോസ്, നടൻ കുഞ്ചാക്കോ ബോബൻ, നടി സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറിയാണ് എഴപത്തിയഞ്ച് എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെ വിജയികളെ കണ്ടെത്തിയത്. പതിനായിരത്തിലധികം പേരെ ഓഡിഷൻ നടത്തി പതിനാറ് പേരെയാണ് ഫൈനൽ മത്സരിത്തിലേക്ക് തിരഞ്ഞെടുത്തത്. ആഗസ്റ്റ് 18 ന് സോളമന്റെ തേനീച്ചകൾ റിലീസ് ചെയ്യും.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു