Connect with us

Entertainment

നിങ്ങൾ പ്രശ്നസങ്കീർണ്ണതകൾ അഭിമുഖീകരിക്കുന്നുണ്ടോ ? എങ്കിൽ ‘സൊല്യൂഷൻ’ ഉണ്ട് !

Published

on

Ashiq P Salim സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ‘സൊല്യൂഷൻ’ എന്ന ഷോർട്ട് മൂവി ആശയം പറയുന്ന രീതികൊണ്ടും സാങ്കേതികത കൊണ്ടും മുന്നിലാണ്. വലിച്ചുനീട്ടാതെ, ഡയലോഗുകൾ ഇല്ലാതെ ഒരൊറ്റ കഥാപാത്രത്തിന്റെ ഭാവവ്യത്യാസങ്ങൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും പുത്തൻ ആസ്വാദനം പകർന്നു നൽകുന്നു. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ലോകത്തുണ്ടോ ? ഇല്ല എന്നുതന്നെ പറയാം. എന്നാൽ പരിഹാരം എന്ന വ്യാജേന നാം ചെയുന്നതെല്ലാം പ്രശ്നങ്ങളെ കൂടുതൽ ഗൗരവവും സങ്കീർണ്ണവും ആക്കുന്നു. യഥാർത്ഥ പരിഹാരം നാം കണ്ടെത്താത്തതിന്റെ പ്രശ്നമാണ് അതെല്ലാം. അതിലേക്കു എത്തപ്പെട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ നമുക്കെല്ലാം.

ചില ആശയങ്ങളെ പറയാൻ എഴുത്തുകാരും സിനിമാക്കാരും സ്വീകരിക്കുന്ന ശൈലികൾ അവരുടെ കൃത്യമായ ഒബ്സർവേഷനുകളിൽ നിന്നും ഉരുത്തിരിയുന്നതാണ്. പലരും പറഞ്ഞുപഴകിയ നാടകീയതകൾ ആവർത്തിക്കാൻ അത്രവലിയ പാടൊന്നും ഇല്ല. എന്നാൽ പുതുമയാർന്ന ഒന്നിലൂടെ ഒരു ആശയത്തെ പറയുക അവിടെയാണ് കലയുടെ പുതുമയും വ്യത്യസ്തയും ആസ്വാദകർക്ക് നല്ലൊരു വിരുന്നൊരുക്കുന്നത്.

സൊല്യൂഷന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

തീവ്ര-സങ്കീർണ്ണമായ പ്രശ്നമുള്ള, വിഷാദങ്ങൾ വേട്ടയാടുന്ന കഥാപാത്രമായി ഒറ്റയാൾ അഭിനയപ്രകടനം കാഴ്ചവച്ച സാബിത്തിന്റെ അഭിനയത്തിനു കയ്യടി അർഹിക്കുന്നു. അദ്ദേഹം ഭാവങ്ങൾ കൊണ്ടുമാത്രമല്ല… രൂപം കൊണ്ടുപോലും …നന്നായി അഭിനയിച്ചിരിക്കുന്നു. സംവിധാനവും എഡിറ്റിങ്ങും ശബ്ദവും കാമറയും അതുപോലെ എടുത്തുപറയേണ്ട ഒന്നാണ്.

എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്, അതിലേക്കുള്ള വഴി കണ്ടെത്തുകയാണ് നാം ചെയ്യേണ്ടതെന്ന് കഥാനായകന് എങ്ങനെയാണ് മനസിലാകുന്നത് ? നമ്മുടെ ചുറ്റിനുമുള്ള ചെറിയ ചെറിയ കാര്യങ്ങൾ നിരീക്ഷിക്കുക ..അത്രമാത്രം. അതിനേക്കാൾ വലിയ പാഠശാലയും വേറെയില്ല. നിങ്ങളുടെ ആയിരം പ്രശ്നങ്ങൾക്ക് ആയിരം സൊല്യൂഷനുകൾ അവിടെ നിന്ന് കിട്ടും.

തികച്ചും വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായ കോണുകളിൽ നിന്നും പ്രശ്‌നത്തെ നിരീക്ഷിക്കുകയും പരിഹാരമായേക്കാവുന്ന കുറെയധികം സാധ്യതകള്‍ പരീക്ഷിക്കുക എന്നതൊക്കെയാണ്, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രധാനവഴികള്‍. നെഗറ്റീവ് ആയിമാത്രം ചിന്തിച്ചാൽ വിഷാദരോഗം അഥവാ ഡിപ്രഷൻ നമ്മെ കീഴടക്കും.

മാനേജ്മെൻറ്റ് സ്കിൽ ഡെവലപ്പ്മെന്റ്റ് ട്രെയിനർ Siva Kumar പറഞ്ഞഒരു കഥ

ഒരു ഗ്രാമത്തിലെ ഇടവഴിയുടെ വശത്തായി ഒരു പാറ കിടപ്പുണ്ടായിരുന്നു. പിന്നീട് ഗ്രാമം വലുതായി വന്നപ്പോള്‍, ഇടവഴിക്കിരുപുറവും വീടുകള്‍ വന്നു തുടങ്ങി, ചെറിയ ഇടവഴിയാകട്ടെ പൊതുവഴിയായി മാറുകയും ചെയ്തു. പക്ഷേ പാതയുടെ നടുവിലെ പാറയാകട്ടെ, സുഗമമായ യാത്രക്ക് തടസ്സമായിത്തീര്‍ന്നു. എങ്ങിനെയും പാറ മാറ്റാതെ, ഗ്രാമ പാത വികസിപ്പിക്കാനാവാത്ത സ്ഥിതിയിലായി കാര്യങ്ങള്‍. ചുരുക്കത്തില്‍ അത്ഗ്രാമത്തിന്റെ ഒരു പൊതു പ്രശ്‌നം ആയി മാറി.പാറ അവിടെ നിന്നും മാറ്റാന്‍ പല വഴികളും നിര്‍ദ്ധേശിക്കപ്പെട്ടതില്‍, ക്രെയിന്‍ കൊണ്ടുവന്ന് പാറ എടുത്തു മാറ്റുന്നതും, ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ക്കുന്നതും വീടുകളുടെ സാമിപ്യം കാരണം ഉപേക്ഷിക്കേണ്ടി വന്നു.

കുറെയധികം കല്ലാശാരിമാരെ കൊണ്ടുവന്ന് പാറ പൊളിച്ചെടുക്കാനുള്ള ശ്രമവും പാറയുടെ കടുപ്പം കാരണം നടന്നില്ല. അങ്ങിനെ പ്രശ്‌നം പരിഹരിക്കപ്പെടാതെ, റോഡ് നിര്‍മ്മാണം തടസ്സപ്പെട്ട് നില്‍ക്കുമ്പോഴാണ് അയല്‍ ഗ്രാമത്തില്‍ നിന്നും ഒരാള്‍ തന്റെ സുഹൃത്തിനെ കാണാനായി അവിടെയെത്തിയത്. ഗ്രാമത്തിലെ കീറാമുട്ടിയായ പ്രശ്‌നത്തിന്, വളരെ ലളിതമായി അദ്ദേഹം പരിഹാരമുണ്ടാക്കി. അദ്ദേഹം ചെയ്തത്, പാറയുടെ അടുത്ത് തന്നെ, പാതയില്‍ ഒരു വലിയ കുഴിയുണ്ടാക്കി, അതിലേക്ക് ആളുകള്‍ ചേര്‍ന്ന് പാറയെ തള്ളിയിട്ട് മണ്ണിട്ട് മൂടുകയായിരുന്നു. ചിലവും അദ്ധ്യാനവും വളരെ കുറവ്. മാത്രമല്ല, കുഴിയില്‍ നിന്നെടുത്ത മണ്ണ് പാത വികസിപ്പിക്കാനായി ഉപയോഗിക്കുകയും ചെയ്തു.

Advertisement

അതാണ് കൃത്യമായ സൊല്യൂഷൻ നൽകുന്ന പാഠം


ഈ ഷോർട്ട് മൂവി നിങ്ങൾ കണ്ടിരിക്കേണ്ട ഒന്ന് തന്നെയെന്ന് നിസംശയം പറയാം. നിങ്ങൾ പ്രശ്നസങ്കീര്ണതകൾ അഭിമുഖീകരിക്കുന്നുണ്ടോ ? എങ്കിൽ തീർച്ചയായും സൊല്യൂഷൻ ഉണ്ട്..എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ, ആശംസകൾ…

സൊല്യൂഷൻ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച Ashiq P Salim ബൂലോകം ടീവിയോട് സംസാരിക്കുന്നു.

“ഞാൻ വിഷ്വൽ എഡിറ്റിങ് ആണ് പ്രൊഫഷനായി ചെയുന്നത്. ഞാൻ ഡിഗ്രി ബിസിഎ ആണ് പഠിച്ചത്. അത് കംപ്ലീറ്റ് ചെയ്തിട്ടാണ് ഞാൻ ഈ ഫീൽഡിലേക്കു വരുന്നത്.”

സൊല്യൂഷന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“സൊല്യൂഷനെ കുറിച്ച് പറയുകയാണെങ്കിൽ ജീവിതാനുഭവങ്ങളാണ് ഇതിൽ ആശയവുമായി വന്നിട്ടുള്ളത്. എന്റെ ഒന്നുരണ്ടു സുഹൃത്തുക്കൾ ഡിപ്രഷൻ ലെവലിൽ പോയ അനുഭവങ്ങൾ ഉണ്ട്. അവരുമായി ഞാൻ ഡിസ്കസ് ചെയ്തു. നിങ്ങൾ എങ്ങനെയാണ് അത് അനുഭവിച്ചത്‌ …അതിനെ അഭിമുഖീകരിച്ചത് എന്നൊക്കെ ചോദിച്ചറിഞ്ഞു. അവരാരും ഡിപ്രഷന് സൊല്യൂഷൻ കണ്ടെത്താറില്ല, മരുന്ന് കഴിക്കുക മാത്രമാണ് ചെയ്തത്.

അപ്പോൾ ഞാൻ ആലോച്ചിച്ചത്..എന്ത് പ്രശ്നത്തിനും ഒരു സൊല്യൂഷൻ ഉണ്ടായിരിക്കുമല്ലോ. അങ്ങനെയൊരു ചിന്ത എനിക്ക് വന്നു. പിന്നെ ചിന്തിച്ചു ആശയത്തെ ഡെവലപ് ചെയ്തപ്പോൾ എന്റെ മനസിലേക്ക് കയറി വന്നതാണ് ഇങ്ങനെയൊരു ത്രെഡ്. അതായതു ആ ബാത്റൂമിലെ വെള്ളവും മറ്റുമൊക്കെ വച്ചുള്ള ആശയം.”

“അങ്ങനെ എന്റെ സുഹൃത്തും ഇതിലെ കാമറാമാനും ആയ ഉണ്ണി (ഉണ്ണികൃഷ്ണൻ) യുമായി ഞാനിതു ഡിസ്കസ് ചെയ്തു. അതിൽ അഭിനയിച്ചത് എന്റെ കാസിൻ ആയ സാബിത്ത് (Sabith) ആണ്. അവനുമായും ഡിസ്കസ് ചെയ്തു. അപ്പോൾ അവൻ ഇത് ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ ഷോർട്ട് മൂവി പിറക്കുന്നത്. നമ്മുടെയൊക്കെ കുറച്ചു അനുഭവങ്ങളും ഉണ്ടായിരുന്നു. ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട്. കുറെയൊക്കെ അതിനു പരിഹാരം കണ്ടിട്ടുമുണ്ട്. പുതുമയുള്ള രീതിയിൽ അവതരിപ്പിക്കണം എന്ന് തോന്നിയിട്ടാണ് ..ആ ചിന്തയിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു അവതരണം വന്നത്.”

Advertisement

“നമ്മളൊരു വർക്ക് ചെയുമ്പോൾ ആശയം തുറന്നടിക്കാതെ ചിന്തിക്കാനുള്ള ഒരു സാധ്യതയെ അവിടെ ഇട്ടുകൊടുക്കണം. എന്റെ ഒരു ശൈലി എപ്പോഴും അതാണ്. ക്വാരന്റൈനിൽ ആയിരുന്നപ്പോൾ ചെയ്തൊരു വർക്ക് ഉണ്ട് ‘കർട്ടൻ’ . അതും ഇത്തരത്തിൽ ഉള്ള ഒന്നാണ്. മുറിയിലെ കർട്ടൻ എന്നോട് സംസാരിക്കുന്ന ഒരു ആശയം. അത് മൊബൈലിൽ ഷൂട്ട് ചെയ്തതാണ്. മുൻപ് മൂന്നുനാല് വർക്കുകൾ  ചെയ്തിട്ടുണ്ട്. അടുത്ത വർക്കിന്റെ സ്ക്രിപ്റ്റ് നടക്കുകയാണ്.”

സൊല്യൂഷന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

“ഇതൊക്കെ ചെയ്യുന്നതിന്റെ പ്രധാന ലക്‌ഷ്യം സിനിമ തന്നെയാണ്. ആദ്യം എനിക്കൊരു എഡിറ്റർ ആകണമെന്നൊരു ലക്ഷ്യമായിരുന്നു . അങ്ങനെയാണ് എഡിറ്റിങ് ഒക്കെ സ്വന്തമായി പഠിച്ചത് . ഫിലിമുമായി ബന്ധപ്പെട്ട ഒന്നും ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിച്ചിട്ടില്ല. പിന്നെ, സിനിമ കണ്ടും വായിച്ചും ഒക്കെ ഉള്ള അറിവുകൾ. ഉപ്പായ്ക്ക് സിനിമയോട് വലിയ ഇഷ്ടമാണ്. ഉപ്പയിൽ ഇന്ന് കിട്ടിയ കുറെ അറിവുകൾ ഉണ്ട്. ഉപ്പാ ഒരു ചിത്രകാരൻ ആയിരുന്നു. ഷോർട്ട് മൂവിയുടെ കുറെ ത്രെഡുകൾ ഉപ്പയുടെ മനസ്സിൽ ഉണ്ട്. ഞാൻ ഉപ്പയുടെ കൂടെ അതെല്ലാം ഡിസ്കസ് ചെയ്യാറുണ്ട്. …സിനിമ തന്നെയാണ് ലക്‌ഷ്യം. എഡിറ്റിങ്ങിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഓരോ വീഡിയോ ഷൂട്ട് ചെയുന്നതുപോലും. ഷൂട്ട് ചെയ്തിട്ട് എഡിറ്റ് ചെയ്യാൻ. അപ്പോഴാണ് എന്റെ ഉള്ളിലൊരു ഡയറക്റ്റർ ഉണ്ടെന്നു..അല്ലെങ്കിൽ ഡയറക്ഷൻ ചെയ്യാനുള്ള കഴിവു ഉണ്ടെന്ന് എനിക്ക് തോന്നിയത് . ഇപ്പോൾ ഡയറക്റ്റർ ആകണം എന്ന ആഗ്രഹത്തിലാണ് മുന്നോട്ട് പോകുന്നത്.


സൊല്യൂഷന് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

സൊല്യൂഷൻ എല്ലാരും കാണുക വോട്ട് ചെയ്യുക > link  > Solution

Solution
Production Company: Image Creations
Short Film Description: The film conveys about, for every problems there is a solution. Only what we need to do is to find it.
Producers (,): Fardheen Fahad
Directors (,): Ashiq P Salim
Editors (,): Ashiq P Salim
Music Credits (,): Arun Prasad
cinematography : UNNIKRISHNAN
Cast Names (,): Sabith
Genres (,): Emotional Drama


 591 total views,  3 views today

Advertisement
Entertainment15 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement