ലോക് ഡൌൺ കാലത്തെ പരിമിതമായ സ്വാതന്ത്ര്യം കാരണം ഓൺലൈൻ സംവിധാനത്തിന്റെ സാദ്ധ്യതകൾ തുറന്നിട്ട സംവിധായകനാണ് സോമൻ കള്ളിക്കാട്ട്

. അദ്ദേഹത്തിന്റെ ‘Dirt Devil ‘ എന്ന ഷോർട് മൂവി വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കോവിഡ് എന്ന മഹാമാരിയെ അതിന്റെ എല്ലാവിധ തീവ്രതകളോടും കൂടി വളരെ തത്വചിന്താപരമായ സംഗതികൾ കൂടി കോർത്തിണക്കിയാണ് അദ്ദേഹം സംവിധാനം ചെയ്തത്. പലയിടങ്ങളിൽ ആയി ഇരിക്കുന്ന അഭിനേതാക്കൾക്ക് ഓൺലൈനിലൂടെ നിർദ്ദേശങ്ങൾ നൽകി സംവിധാനം ചെയ്ത തികച്ചും വ്യത്യസ്തമായ രീതി.
ഇപ്പോൾ സോമൻ കള്ളിക്കാട്ടിൽ നിന്നും മറ്റൊരു സൃഷ്ടി ഉദയം ചെയ്യുകയാണ്. ഇത്തവണ ഒരു ഹൊറർ ചിത്രവുമായി ആണ് അദ്ദേഹം വരുന്നത്. ‘നെക്സ്റ്റ് സ്ക്രൈ’ (NEXT SCRY) എന്ന് ആണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരക്കഥ, സംഭാഷണം, സംവിധാനം, കലാസംവിധാനം എല്ലാം സോമൻ കള്ളിക്കാട്ട് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്. തുരുത്തിപ്ലിയിലും പരിസരങ്ങളിലുമായി ‘നെക്സ്റ്റ് സ്ക്രൈ’യുടെ ചിത്രീകരണം പൂർത്തിയായി.
Yaras Media യുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോസ്റ്റും ഡിസൈനിങ് & മേക്കപ്പ് -കുക്കു ജീവൻ, ക്യാമറ- ശിവൻ മലയാറ്റൂർ. അസിസ്റ്റന്റ് ഡയക്ടർ – എ. ശശി , പ്രൊഡക്ഷൻ കൺട്രോളർ – ബിബിൻ തുരുത്തിപ്ലി , അഭിനേതാക്കൾ – ശ്രീജിത് മാവേലി, അജു ഐരാപുരം, വിധു ധർമ്മരാജ്, ഡീൻ ആൽവിൻ ഷിബു, അപ്പൂട്ടി, അഭിജിത് കോട്ടയം, അലൻ എൽദോസ് ,ബിബിൻ ഒമേഗ.










**