ബലി നൽകുന്ന ജീവിയെ ശ്രദ്ധാപൂർവ്വം പരിപാലിക്കണം, അതാണ് ഇന്ന് പ്രധാനമന്ത്രി കൊച്ചിയിൽ ചെയ്യുന്നത്

194

Soman Kaniparampil

ഭാരതീയ ആചാര പ്രകാരം ബലി നൽകാൻ തീരുമാനിക്കുന്ന ജീവിയെ വളരെ ശ്രദ്ധാപൂർവ്വം പരിപാലിക്കണം. ഇഷ്ട വിഭവങ്ങൾ നൽകി ഇഷ്ട വസ്ത്രങ്ങൾ നൽകി മനസ്സിനെ സന്തോഷിപ്പിക്കുന്ന എല്ലാം കൃത്യങ്ങളും ചെയ്യണം. അങ്ങനെ ഒരു കൃത്യമാണ് ഇന്ന് പ്രധാനമന്ത്രി കൊച്ചിയിൽ ചെയ്യുന്നത്. ബലി ദിനം തീരുമാനിച്ചിരിക്കുന്നത് 2021 ജൂൺ 30 ആണ്. ജൂൺ 30 ന് മുൻപ് ഇന്ത്യയുടെ അഭിമാനമായ നവരത്ന കമ്പനികളിൽ ഒന്നായ ബി.പി.സി.എല്ലിന്റെ കേന്ദ്ര സർക്കാർ ഓഹരികളുടെ വിൽപ്പന പൂർത്തികരിച്ചിരിക്കണമെന്ന് കേന്ദ്ര വിൽപ്പന മന്ത്രാലയത്തിന്റെ തീരുമാനം. 33215 കോടി രൂപയുടെ ആസ്തിയും 2020 – 21 വർഷത്തെ Q3 കാലയളവിലെ ലാഭം മാത്രം 2778 കോടി രൂപയുമുള്ള നവരത്ന കമ്പനിയാണിത്. അതായത് പ്രതിവർഷം 12000 കോടി രൂപയോളം ലാഭം നൽകുന്ന കമ്പനി : ആ കമ്പനിയുടെ ഭാഗമായ കൊച്ചിൽ ഷിപ്പ് യാർഡിന്റെ പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇത് രാജ്യത്തിന് സമർപ്പിക്കുന്നു എന്നാണ് അധികാരികൾ പറയുന്നത്. പക്ഷേ, അവ രാജ്യത്തിന്റേതാകുന്നത് അടുത്ത ജൂൺ വരെ മാത്രം. അതിന് ശേഷം അത് രാജ്യത്തെ കോർപ്പറേറ്റുകളുടെ സ്വന്തമാകും. പുതിയ FDI നിയമമനുസരിച്ച് വിദേശ കോർപ്പറേറ്റുകളുടേതുമാകാം. ഇതിനെതിരെ ഷിപ്പ് യാർഡിലെ തൊഴിലാളികൾ പ്രതിഷേധത്തിലാണ്. കേരളത്തിലെ ദേശാഭിമാനികളും പ്രതിഷേധിക്കുന്നു. പ്രതിഷേധം ഉയർത്തുന്ന 5 തൊഴിലാളി സംഘടനകളിൽ രണ്ടെണ്ണം വീതം INTUC, CITU സംഘടനകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ് . എന്നാൽ CITU, INTUC നേതൃത്വങ്ങൾ തൊഴിലാളികളുടെ പ്രതിഷേധത്തെ പിന്തുണച്ച് പ്രചരണ രംഗത്തില്ല . അവരുടെ രാഷ്ട്രീയ നേതൃത്വമായ കോൺഗ്രസ്സും സി.പി.എം. ഉം അതിനോട് വഴിപാട് പ്രതിഷേധത്തിനപ്പുറത്തേക്ക് കടന്നിട്ടില്ല. കേരളത്തിന്റെ അഭിമാനമായ കൊച്ചിൻ ഷിപ്പ് യാർഡ് സ്വകാര്യവൽക്കരിക്കുന്ന നയപ്രഖ്യാപനത്തിന് ശേഷം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കേണ്ട ഈ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട് ചൂണ്ടിക്കാട്ടുന്നത് ഇവരും മോദി സർക്കാരിന്റെ പക്ഷത്താണന്നാണ്, പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് അഭിവാദ്യങ്ങൾ.

Previous articleസിനിമയെന്ന പാരലോകം
Next articleമൈരിന് എന്താ കുഴപ്പം..?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.