fbpx
Connect with us

Featured

വഴിവിട്ട ബന്ധങ്ങള്‍

Published

on

ജിദ്ദ, നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റല്‍…ഹോസ്പിറ്റലിലെ ഓരോ കൌണ്‌ടറിലും പതിവിലേറെ തിരക്കുണ്‌ട്‌, മലയാളികള്‍ നടത്തുന്ന ഹോസ്പിറ്റലാണെങ്കിലും നാനാ ദേശക്കാരും അവരുടെ പ്രാദേശിക ഭാഷകളും മൂലം അവിടെ ഒരു തരം പ്രതിധ്വനിയുണ്‌ടാക്കുന്നു. ചുമരില്‍ ഗ്രില്ല്‌ വെച്ച്‌ പിടിപ്പിച്ചിട്ടുള്ള ടെലിവിഷനില്‍ ഇന്ത്യാ ആസ്ത്രേലിയ ക്രിക്കറ്റിന്‌റെ തത്സമയ സംപ്രേഷണം നടക്കുന്നതിലാണ്‌ ഹോസ്പിറ്റലിലെത്തിയ ഇന്ത്യക്കാരുടെ ശ്രദ്ദയെല്ലാം. അവരില്‍ നിന്നെല്ലാം അന്യനായി വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ അക്ഷമനായി ഇരുന്നു, സിറാജ്‌. മെഡിക്കള്‍ ലാബിന്‌റെ വാതില്‍ തുറന്ന്‌ നഴ്സ്‌ പേര്‌ വിളിക്കുമ്പോഴെല്ലാം അവന്‍ അവരുടെ മുഖത്തേക്ക്‌ ഭീതിയോടെ നോക്കും തന്‌റെ ബ്ളഡ്‌ റിസല്‍ട്ടാണോ അതെന്ന്‌? തനിക്ക്‌ ശേഷം വന്നവരെല്ലാം ഹോസ്പിറ്റല്‍ വിട്ടു. പിന്നെ എന്ത്‌ കൊണ്‌ട്‌ തന്‌റെ റിസല്‍ട്ട്‌ മാത്രം നീണ്‌ട്‌ പോകുന്നു. ടോയ്ളറ്റില്‍ പോയി തന്‌റെ ലിംഗാഗ്രം വീണ്‌ടും വൃത്തിയാക്കി കഴുകി. ചോരയില്‍ കുതിര്‍ന്ന പഞ്ഞിക്കെട്ട്‌ മാറ്റി പുതിയവ ലിംഗാഗ്രത്തില്‍ കെട്ടിവെച്ചു. ഡോക്ടര്‍ പരിശോധന സമയത്ത്‌ ചോദിച്ച കാര്യങ്ങള്‍ അവന്‌റെ കാതുകളില്‍ വീണ്‌ടും മുഴങ്ങി.

“സിറാജിന്‌ വയസ്സെത്രയായി ?”

“ഇരുപത്തി നാല്‌”

“ഗള്‍ഫില്‍ വന്നിട്ട്‌ എത്ര കാലമായി?”

Advertisement

“രണ്‌ട്‌ വര്‍ഷം”

“ങും…. കല്യാണം കഴിച്ചിട്ടില്ലല്ലോ?”

“ഇല്ല… എന്തു പറ്റി?”

“ഏയ്‌…ഒന്നുമില്ല… വെറുതെ ചോദിച്ചതാ… ഇതിന്‌ മുമ്പ്‌ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്‌ടോ?”

Advertisement

ആ ചോദ്യത്തിന്‌ മുമ്പില്‍ അവന്‍ അമ്പരന്നു. അവന്‍ ഉത്തരം പറയാനാവാതെ കുഴങ്ങി നില്‍ക്കുമ്പോള്‍ ഡോക്ടര്‍ ആ ചോദ്യം വീണ്‌ടും ആവര്‍ത്തിച്ചു. ആ ചോദ്യം ചെവികളെ പ്രകമ്പനം കൊള്ളിച്ചു.

“ങും… പറയൂ, സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ?”

“അത്‌ പിന്നെ… അത്‌…. ഒരു പ്രാവശ്യം, കൂട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി”

“ആ കൂട്ടുകാരെല്ലാം എവിടെയാണിപ്പോള്‍”

Advertisement

“അറിയില്ല… അവരെല്ലാം ഒരുമിച്ച്‌ ഒരു റൂമില്‍ ഉണ്‌ടായിരുന്നു കുറച്ച്‌ കാലം, പിന്നീട്‌ എല്ലാവരും ജോലിയാവശ്യാര്‍ഥം വിട്ട്‌ പോയി”

“ശരി… ഏതായലും ബ്ളഡ്‌ ഒന്ന്‌ ടെസ്റ്റ്‌ ചെയ്യണം .. അല്ലാതെ രോഗം എന്താണെ്‌ പറയാന്‍ കഴിയില്ല”

സിറാജിന്‌റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. ഡോക്ടര്‍ എന്താണ്‌ പറയുന്നത്‌. എന്തെങ്കിലും ഇന്‍ഫക്ഷന്‍ മൂലമുള്ള രക്തസ്രാവമാണെന്നാണ്‌ കരുതിയിരുന്നത്‌. “സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്‌ടോ” “ബ്ളഡ്‌ ഒന്ന്‌ ടെസ്റ്റ്‌ ചെയ്യണം”. ആ വാക്കുകള്‍ അവന്‌റെ മനസ്സില്‍ പ്രതിധ്വനിച്ചു..അവന്‍ ഭീതിയോടെ മുന്നിലുള്ള കണ്ണാടിയിലേക്ക്‌ നോക്കി. തന്‌റെ പ്രതി ബിംബം അവനെ നോക്കി അന്ധാളിച്ചു. ഏതോ മാരക രോഗത്തിന്‌റെ പിടിയിലാണെന്ന്‌ അവന്‌ തോന്നി.

കൂട്ടുകാര്‍ കൂട്ടികൊണ്‌ട്‌ വന്ന ആ ശ്രീലങ്കന്‍ യുവതിയെ കുറിച്ച്‌ അപ്പോഴാണ്‌ അവന്‍ ഓര്‍ത്തത്‌, തൊട്ടടുത്ത ഫ്ളാറ്റിലാണവള്‍ താമസിച്ചിരുത്‌. കാണാന്‍ അതീവ സുന്ദരിയായിരുന്നില്ലെങ്കിലും അവളുടെ മാംസളമായ ശരീരവും അംഗ ലാവണ്യവും ഇറുകിയ വസ്ത്രത്തില്‍ വീര്‍പ്പ്‌ മുട്ടുന്ന അവളുടെ യുവത്വവും ഏതൊരു പുരുഷന്‌റെയും സിരകളിലെ രക്തത്തിന്‌ ചൂട്‌ കൂട്ടുന്നതായിരുന്നു. തൊട്ടപ്പുറത്തെ ഫ്ളാറ്റില്‍ അവള്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത്‌ എല്ലാവരും കൊതിയോടെ നോക്കിയിരുന്നു. അവളുടെ ശരീര ചലനങ്ങള്‍ക്കനുസരിച്ച്‌ ബനിയനുള്ളില്‍ വീര്‍പ്പ്‌ മുട്ടുന്ന മാംസളമായ ശരീര വടിവുകളൂം വിടവുകളും അവരെ ത്രസിപ്പിച്ചിരുന്നു. അവളെ പുറത്ത്‌ നിന്നും മുമ്പ്‌ പലതവണ കണ്ടിട്ടുണ്‌ട്‌, പരിചയപ്പെട്ടിട്ടുണ്‌ട്‌, പരസ്പരം അറിയാവുന്നവരായിരുന്നെങ്കിലും ഈ മനോഹര ദൃശ്യങ്ങള്‍ ഒളിഞ്ഞ്‌ നിന്ന്‌ ആസ്വദിക്കുന്നതിലായിരുന്നു കൂടുതല്‍ താല്‍പര്യം. അവളുടെ കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോ സ്വദേശിയാണ്‌ അവള്‍ സ്വന്തം ഇറച്ചി വിറ്റ്‌ കാശാക്കുന്നവളാണെന്ന്‌ പറഞ്ഞത്‌, കാശ്‌ കൊടുത്താല്‍ കൂടെ വരുന്ന പ്രോസ്റ്റിറ്റ്യൂട്ട്‌. അവളെ കുറിച്ച്‌ ആരും അങ്ങനെ കരുതിയിരുന്നില്ല.

Advertisement

കൂട്ടുകാര്‍ മുന്‍ കൂട്ടി പ്ളാന്‍ ചെയ്തത്‌ പ്രകാരമാണ്‌ അന്ന്‌ ഫ്ളാറ്റിലേക്ക്‌ വന്നത്‌. കാശൊന്നും വേണ്‌ടായിരുന്നെന്നും ആവശ്യം അറിയിച്ചപ്പോള്‍ കൂടെ വരികയായിരുന്നു എന്നുമാണ്‌ പിന്നീടറിഞ്ഞത്‌. ഇരുപത്തി മൂന്നും ഇരുപത്തി നാലും വയസുള്ള കാണാന്‍ ചുറുചുറുക്കുള്ള പയ്യന്‍മാരല്ലേ അതു കൊണ്‌ടാവും കാശ്‌ വേണ്‌ടായെന്ന്‌ അവള്‍ പറഞ്ഞത്‌. വികാരമെല്ലാം എല്ലാവര്‍ക്കും ഒരു പോലെയല്ലെ… നിങ്ങളെയെല്ലാം എനിക്കിഷ്ടമാണെന്ന്‌ തമിഴ്‌ ചുവയുള്ള മലയാളത്തില്‍ അവള്‍ പറഞ്ഞപ്പോള്‍ ഓര്‍ത്തില്ല അവിടുത്തെ സ്ഥിരം സന്ദര്‍ശകയാവുമെന്ന്‌. പിന്നീടതൊരു പതിവായി, തെറ്റിലേക്കൊന്നും പോകാതെ ഇന്‌റര്‍നെറ്റിലെ ഹോട്ട്‌ ക്ളിപ്സും ചിത്രങ്ങളുമായി തൃപ്തിപ്പെട്ട്‌ നിന്നിരുന്ന താന്‍ എപ്പോള്‍ അതില്‍ പങ്കാളിയായി…

ആരുമില്ലാതിരുന്ന ഒരു പകലില്‍ അവള്‍ വന്നപ്പോള്‍ ഒരു നേരം പോക്കിന്‌ വേണ്‌ടി കൂടെ ഇരുന്നതായിരുന്നു, ഓരോരോ വിഷേശങ്ങള്‍ ചോദിച്ചറിയുന്നതിനിടെ അവളുടെ മാര്‍ദ്ദവമുള്ള മിനു മിനുത്ത മേനിയും കാമം തുളുമ്പും കണ്ണുകളും അവനെ മാടി വിളിച്ചു. ഇറുകിപ്പിടിച്ച വസ്ത്രങ്ങളില്‍ വീര്‍പ്പ്‌ മുട്ടുന്ന മാംസള ഭാഗങ്ങള്‍ ഹരം പിടിപ്പിച്ചു. അവന്‍ പോലുമറിയാതെ കൈകള്‍ അത്‌ തേടിയെത്തി, അതിന്‌റെ മൃദുലത സകല സീമകളും ലംഘിച്ച്‌ തെറ്റിലേക്ക്‌ നയിക്കുകയായിരുന്നു. ഒറ്റത്തവണയല്ല പല തവണ, അവളൂടെ ഗാഡാലിംഗനത്തില്‍ നിന്ന്‌ അപ്പോഴേ മോചിതനാക്കിയതുള്ളൂ. ലൈംഗിക സുരക്ഷിതത്വത്തിനൊന്നും മുതിരാതെയുള്ള ആ ഇണചേരലിന്‌റെ ഭവിഷ്യത്തിനെ കുറിച്ച്‌ അപ്പോഴൊന്നും ആലോചിച്ചില്ല…ലിംഗത്തില്‍ കടച്ചിലും അതില്‍ നിന്ന്‌ രക്തവും ഈയിടയായി വരുന്നത്‌ വരെ, ചെയ്തത്‌ ഒരു തെറ്റാണെന്നും ഇനി മേലാല്‍ ആ തെറ്റ്‌ ആവര്‍ത്തിക്കില്ലെന്നും ശപഥം ചെയ്തിട്ടുള്ളതാണ്‌. ഈ രോഗ ലക്ഷണങ്ങള്‍ കണ്‌ടത്‌ മുതല്‍ തന്നെ എന്താണിതിന്‌ കാരണമെന്ന്‌ മനസ്സിലായിരുന്നു. എങ്കിലും ഇത്രത്തോളം ആവുമെന്ന്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല.

ലിംഗാഗ്രത്തില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയിട്ട്‌ രണ്‌ട്‌ മൂന്ന്‌ മാസമായി, ഇപ്പോള്‍ ഡോക്ടറുടെ അടുത്തേക്ക്‌ വന്നത്‌ തന്നെ താമസിക്കുന്ന റൂമില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ്‌. ഗുമാമ(ഗാര്‍ബേജ്‌ )ബക്കറ്റില്‍ നിറയെ ചോരയില്‍ കുതിര്‍ പഞ്ഞിക്കെട്ടുകള്‍ സ്ഥിരമായി കണ്‌ടപ്പോളാണ്‌ പ്രശാന്ത്‌ ചോദിച്ചത്‌

“എന്താ സിറാജെ ഇത്‌ ?, ബക്കറ്റില്‍ നിറയെ ചോരയില്‍ കുതിര്‍ന്ന പഞ്ഞികള്‍”

“അത്‌…അതെടാ… എന്‌റെ സിബ്ബ്‌ കൊണ്‌ട്‌ … ഇവിടെ മുറിയായെടാ.. അതാണ്‌”

Advertisement

“ങും…. അത്‌ ശരി … ഞാന്‍ കരുതി എന്താപ്പോ ഇതെന്ന്‌”

തല്‍ക്കാലം ഒരു നുണ പറഞ്ഞ്‌ രക്ഷപ്പെട്ടെങ്കിലും അത്‌ വീണ്‌ടും വീണ്‌ടും ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ കൂട്ടുകാരുടെ ഇടയില്‍ തന്നെ സംശയത്തോടെയുള്ള പിറു പിറുപ്പ്‌ ഉയര്‍ന്നു. സിബ്ബ്‌ കൊണ്‌ട്‌ മുറിഞ്ഞതല്ല വേറെ എന്തോ രോഗമാണെന്ന്‌ അവര്‍ തന്നെ വിധിയെഴുതി. ജോലി കഴിഞ്ഞ്‌ തിരിച്ചെത്തി വാതില്‍ തുറക്കാന്‍ നേരം എത്ര ശ്രമിച്ചിട്ടും താക്കോല്‍ ദ്വാരത്തിന്‌റെ ഉള്ളില്‍ പ്രവേശിക്കുന്നില്ല, പുറത്ത്‌ മൂലയിലിരിക്കുന്ന തന്‌റെ പെട്ടിയും ഭാഗും കണ്‌ടപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ്‌ മനസ്സിലായത്‌. മറ്റ്‌ സഹ മുറിയന്‍മാരെല്ലാം അവിടെ താമസിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തുന്നുവെന്ന്‌ പ്രശാന്ത്‌ ഇന്നലെ സൂചിപ്പിച്ചിരുന്നത്‌ അവനോര്‍ത്തു.

ഇപ്പോള്‍ താമസിക്കുന്നത്‌ പുതിയ ഫ്ളാറ്റിലാണ്‌, അവര്‍ തന്‌റെ അസുഖം കണ്‌ട്‌ പിടിക്കുതിന്‌ മുമ്പ്‌ അത്‌ ചികിത്സിച്ച്‌ ഭേദമാക്കണമെന്ന്‌ പ്രശാന്ത്‌ തന്നെയാണ്‌ പറഞ്ഞത്‌. അതു പ്രകാരമാണ്‌ അവന്‍ ഹോസ്പിറ്റലിലെത്തിയത്‌.

അവളെ സ്ഥിരമായി ഭോഗിച്ചവര്‍ക്കെല്ലാം എയ്ഡ്സ്‌ പിടിപെട്ടിട്ടുണ്‌ടാകുമോ..ആവോ? അന്‍സാറും, രഞ്ജിത്തും, അഖിലുമെല്ലാം എവിടെ? അവര്‍ക്കെല്ലാം ഈ അസുഖമുണ്‌ടോ ആവോ?… ജോലിയും വേലയും ഇല്ലാതെ മുശിഞ്ഞ്‌ മുറിയിലിരിക്കുമ്പോള്‍ സംഭവിച്ച മനസ്സിന്‌റെ ഒരു ചാപല്യം, ആ തെറ്റ്‌ ഇന്ന്‌ തന്നെ ഒരു മാറാവ്യാധിയിലേക്ക്‌ എത്തിച്ചിരിക്കുന്നു. എയ്ഡ്സ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ കഥകളവന്‍ ഓര്‍ത്തു. എല്ലും തൊലിയുമായി ചുക്കി ചുളിഞ്ഞ്‌ വീട്ടാര്‍ക്കും നാട്ടാര്‍ക്കും വേണ്‌ടാത്ത ഒരാളുടെ അന്ത്യം, മറ്റുള്ളവരെല്ലാം ആ അന്ത്യം എത്രയും പെട്ടെന്ന്‌ ആഗ്രഹിക്കുന്നു. എയ്ഡ്സ്‌ രോഗികളോട്‌ സമൂഹത്തിന്‌റെ കാഴ്ചപ്പാടോര്‍ത്ത്‌ അവനൊരു ശപഥമെടുത്തു. എത്രയും പെട്ടെന്ന്‌ നാട്ടിലെത്തണം, വീട്ടില്‍ മുഖം കാണിക്കുക പോലും ചെയ്യാതെ മരണത്തെ പുല്‍കണം.. അതിന്‌ വേണ്‌ടിയുള്ള മാര്‍ഗ്ഗങ്ങള്‍ അവന്‍ ആലോചിച്ചു. ട്രെയിനിന്‌റെ ബോഗിക്കുള്ളില്‍ ഇരുമ്പ്‌ ചക്രത്തിനുള്ളില്‍ ഞെരിഞ്ഞമരുന്ന ശരീരത്തെ കുറിച്ചവനാലോചിച്ചു,, കൈകാലുകള്‍ കഷ്ണങ്ങളായി ചിന്നിച്ചിതറുന്നതോ, തെരുവ്‌ പട്ടികളത്‌ കടിച്ച്‌ വലിക്കുന്നതോ കാലും നെഞ്ചും മാന്തിപ്പൊളിച്ച്‌ ശ്വാസം കിട്ടാതെ ഒരു കഷ്ണം കയറില്‍ തൂങ്ങിയാടുന്ന സ്വന്തം ശരീരമോ അവനെ ഭയപ്പെടുത്തിയില്ല.

Advertisement

“ആരാ സിറാജ്‌”

ആ ശബ്ദം കേട്ട്‌ അവന്‍ ചിന്തയില്‍ നിന്നു ഞെട്ടിയുണര്‍ന്നു. കയ്യില്‍ ഒരു കവറുമായി നടന്നു വരുന്ന ആ നഴ്സിന്‌റെ മുഖത്തേക്കവന്‍ സൂക്ഷിച്ച്‌ നോക്കി, അപ്പോളവന്‌ ആ ശ്രീലങ്കന്‍ പെണ്‍കുട്ടിയാണ്‌ ആ നടന്നു വരുന്നതെന്ന്‌ തോന്നി. അവള്‍ അടുത്തടുത്ത്‌ വന്നപ്പോള്‍ അവന്‍ പല്ലിറുമ്പി, അവളുടെ ദ്രംഷ്ടകള്‍ തന്നെ ലക്ഷ്യമാക്കി വരുന്നതായവന്‌ തോന്നി. പേടിച്ച്‌ വിറച്ച്‌ കൈകള്‍ നെഞ്ചോട്‌ ചേര്‍ത്തിരുന്നു. പിന്നീട്‌ ഒരു പൈശാചിക ഭാവത്തോടെ എഴുന്നേറ്റ്‌ നിന്ന്‌ അവളുടെ കഴുത്തിന്‌ നേരെ കൈകള്‍ നീട്ടി.

“സിറാജ്‌… സിറാജ്‌” അവള്‍ നീട്ടി വിളിച്ചു അവന്‍ വിളി കേട്ടില്ല… തൊട്ടടുത്ത്‌ നിന്ന്‌ അവള്‍ വീണ്‌ടും ചോദിച്ചു

“ആരാ സിറാജ്‌?” ഇത്തവണ അവന്‍ വിളി കേട്ടു

Advertisement

“ഞാനാണ്‌”

അവന്‍ ഗദ്ഗദത്തോടെ പറഞ്ഞു

“ഇതാ നിങ്ങളുടെ ‘ബ്ളഡ്‌ റിസള്‍’ട്ട്‌”

“സിസ്റ്റര്‍ എന്താ ഈ റിപ്പോര്‍ട്ടില്‍..എനിക്കെന്തെങ്കിലും? ”

Advertisement

കണ്ണില്‍ രൂപപ്പെട്ട ജലാശയം അവള്‍ കാണാതിരിക്കാന്‍ അവന്‍ നന്നെ പാട്‌ പെട്ടു.

“അത്‌ നിങ്ങള്‍ ഡോക്ടറെ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ പറഞ്ഞ്‌ തരും”

“ശരി.. ”

അവന്‍ മനസ്സില്ലാ മനസ്സോടെ ഡോക്ടറുടെ കാബിനിലേക്ക്‌ നടന്നു. ഈ റിപ്പോര്‍ട്ടെന്തിന്‌ ഡോക്ടറെ കാണിക്കണം. ഒരു എയ്ഡ്സ്‌ രോഗിയല്ലെ ഞാന്‍…. മനസ്സില്‍ അല തല്ലിയ വികാര പ്രക്ഷോഭങ്ങളെ നിയന്ത്രിച്ച്‌ നിര്‍ത്തി ധൈര്യപൂര്‍വ്വം വാതില്‍ തുറന്ന്‌ പതിയെ ഡോക്ടറെ നോക്കി. റിപ്പോര്‍ട്ട്‌ വിശദമായി വായിച്ചതിന്‌ ശേഷം ഡോക്ടര്‍ അവനെ നോക്കി, അവന്‍ ഏങ്ങലടിച്ച്‌ കരയുന്നത്‌ കണ്‌ട്‌ ഡോക്ടര്‍ സമാധാനിപ്പിച്ചു.

Advertisement

” സിറാജ്‌ നമ്മള്‍ കരുതിയത്‌ പോലെ പേടിക്കാനൊന്നുമില്ല”

“എന്താണ്‌ ഡോക്ടര്‍ ? , എനിക്കെന്താണ്‌ അസുഖം ?”

“ഇല്ലെടോ … ഇതൊരു തരം ലൈംഗികരോഗമാണ്‌, ചികിത്സിചില്ലേല്‍ ഒരിക്കലും ചികിത്സിക്കാന്‍ പറ്റാത്ത ആ മഹാവ്യാധിയാവും”

അവന്‌റെ കണ്ണില്‍ ഒരായിരം പൂത്തിരികള്‍ ഒന്നിച്ച്‌ പ്രകാശിക്കുന്ന കാഴ്ച കാണാന്‍ കഴിഞ്ഞു. അവന്‍ കരയണമോ ചിരിക്കണമോ എന്നറിയാതെ നെഞ്ചില്‍ കൈവെച്ച്‌ മുകളിലേക്ക്‌ നോക്കി.

Advertisement

“അള്ളാ…. എനിക്കൊരു ഒരു തെറ്റ്‌ പറ്റി എന്നോട്‌ പോറുക്കേണമേ.. ഇനി ഈ ജന്‍മത്തില്‍ ഇതുപോലെയുള്ള തെറ്റുകള്‍ ഞാന്‍ ഒരിക്കലും ചെയ്യില്ല” അവന്‍ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളോടെ മേലേക്ക്‌ നോക്കി പറഞ്ഞു. ഡോക്ടര്‍ കുറിച്ച്‌ കൊടുത്ത മരുന്ന്‌ വാങ്ങി സന്തോഷത്തോടെ മടങ്ങി,

രണ്ട്‌ മാസത്തോളം മരുന്ന്‌ കഴിച്ചതോടെ രോഗത്തില്‍ നിന്നും പൂര്‍ണ്ണമായും മോചിതനായി. ഹോസ്പിറ്റലില്‍ സ്ഥിര സന്ദര്‍ശകനായത്‌ കൊണ്‌ട്‌ അവിടെയുള്ളവരെല്ലാം പരിചയക്കാരായിരിക്കുന്നു. സ്വസ്ഥ ജീവിതത്തിലേക്ക്‌ തിരിച്ച്‌ വന്നതോടെ മനസ്സില്‍ താന്‍ തന്നെ മറവ്‌ ചെയ്ത തന്‌റെ മോഹങ്ങളും ദാഹങ്ങളും അണപൊട്ടിയൊഴുകി, എത്ര വേണ്‌ടായെന്ന്‌ വിലക്കിയിട്ടും മാദക നടികളുടെ ശരീരത്തിന്‌റെ സൌന്ദര്യമാസ്വദിക്കാന്‍ അവന്‌റെ മനസ്സ്‌ ദാഹിച്ചു. കമ്പ്യൂട്ടറില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഹോട്ടും, സെക്സും, ക്ളിപ്സും, കാമസൂത്രയുമെല്ലാം വീണ്‌ടും പരതി. അര്‍ദ്ധ നഗ്നകളുടെ മേനിയുടെ സൌന്ദര്യമാസ്വദിച്ച്‌ നെടുവീര്‍പ്പിട്ടു. ഹോസ്പിറ്റലില്‍ നിന്നും കാണാറുള്ള നാന്‍സി സിസ്റ്ററുടെ സുന്ദര രൂപം ആ നഗ്നകളോടൊപ്പം നൃത്തം ചെയ്തു, അവരില്‍ നിന്നുയരുന്ന ശീല്‍ക്കാരങ്ങള്‍ അവളുടേതാണെന്ന്‌ സങ്കല്‍പിച്ച്‌ അതില്‍ നിന്ന്‌ ലഭിച്ച ആനന്ദലബ്ധിയില്‍, നിര്‍വൃതിയില്‍ അവന്‍ നിദ്രയില്‍ മുഴുകി..

 3,174 total views,  8 views today

Advertisement
Advertisement
Entertainment7 mins ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment17 mins ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment46 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health1 hour ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment1 hour ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment3 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment7 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment46 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment22 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment24 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »