Boolokam
ചില ബ്ളോഗു ചിന്തകള്‍
മലയാളം ബ്ലോഗുകള്‍ വളരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഒരുപാടു പുതിയ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്യുകയും ആളുകള്‍ കൂടുതലായി ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ഈ രംഗം കുടുതല്‍ സ്വീകാര്യമാവും. ഒരുകാലത്തു മലയാളികള്‍ രാവിലേ പത്രം വായിക്കുന്നതിനു പകരം ബ്ലോഗുകള്‍ വായിക്കുന്ന ഒരു കാലഘട്ടം ആഗതമാകില്ലെന്ന് ആരറിഞ്ഞു? ഇന്നുവരെ ആരും വിഭാവനം ചെയ്യാതിരുന്ന ഇക്കാര്യം ഈ വേളയില്‍ ചിന്തിക്കാന്‍ ഇടയൊരുക്കിയത് ബ്ലോഗിംഗിനെ വളര്‍ത്തിയ നമ്മുടെ ആദരണീയരായ മുന്‍ഗാമികള്‍ തന്നെയാണ്.
90 total views
മലയാളം ബ്ലോഗുകള്‍ വളരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഒരുപാടു പുതിയ എഴുത്തുകാര്‍ രംഗപ്രവേശം ചെയ്യുകയും ആളുകള്‍ കൂടുതലായി ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ഈ രംഗം കുടുതല്‍ സ്വീകാര്യമാവും. ഒരുകാലത്തു മലയാളികള്‍ രാവിലേ പത്രം വായിക്കുന്നതിനു പകരം ബ്ലോഗുകള്‍ വായിക്കുന്ന ഒരു കാലഘട്ടം ആഗതമാകില്ലെന്ന് ആരറിഞ്ഞു? ഇന്നുവരെ ആരും വിഭാവനം ചെയ്യാതിരുന്ന ഇക്കാര്യം ഈ വേളയില്‍ ചിന്തിക്കാന്‍ ഇടയൊരുക്കിയത് ബ്ലോഗിംഗിനെ വളര്‍ത്തിയ നമ്മുടെ ആദരണീയരായ മുന്‍ഗാമികള്‍ തന്നെയാണ്. അവരുടെ സംഭാവനകളെ ഒരു രീതിയിലും നാം കുറച്ചുകാണുവാനും പാടുള്ളതല്ല.
ബ്ലോഗുകളുടെ വളര്‍ച്ചക്കായി കൂടുതല്‍ എഴുത്തുകാര്‍ വരുന്നതിനോടൊപ്പം കൂടുതല്‍ വായനക്കാരും അവയെ വായിക്കുവാനായി തയാറാകേണ്ടതുണ്ട്. അതിനായി ആദ്യം ബ്ലോഗുകളെ വായനക്കാരില്‍ എത്തിക്കണം. ഇന്ന് കൂടുതലും ബ്ലോഗുകളെ വായിക്കുന്നത് ബ്ലോഗറന്മാര്‍ തന്നെയാണ്. എന്നാല്‍ ബ്ലോഗെഴുതാത്ത ആളുകാണല്ലോ അധികവും. ബ്ലോഗുകളെ എങ്ങിനെ പൊതുജന സമക്ഷം എത്തിക്കാം എന്നതിനെപ്പറ്റിയുള്ള ചിന്ത ഒന്നു മനസ്സില്‍ വയ്ക്കുന്നത് നല്ലതാവും എന്നു തോന്നുന്നു. അതു സാദ്ധ്യമായെന്നാല്‍ ഈ വായനക്കാരും ക്രമേണ ബ്ലോഗറന്മാരായി മാറും. അസംഖ്യം ബ്ലോഗറന്മാര്‍ തങ്ങളുടെ ചിന്താഗതികള്‍ അനുസ്യൂതം പുറത്തുള്ളവരുമായി സംവദിക്കുന്ന ഒരു കാലം ആയിരിക്കണം നാം വിഭാവനം ചെയ്യേണ്ടുന്നത്. അവിടെ ഞാനും നിങ്ങളും എന്ന വ്യത്യാസം പാടില്ല. ഒരുകാര്യം മാത്രമേ എഴുതുവാന്‍ പാടുള്ളു എന്ന കാര്യവും ഒരിക്കലും ഉണ്ടാകുവാന്‍ നാം അനുവദിച്ചുകൂട. അപവാദങ്ങള്‍, അശ്ലീലങ്ങള്‍, അന്യരെ കടന്നാക്രമിക്കുന്ന നീച പ്രവണതകള്‍ തുടങ്ങി അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഒഴികെ ആര്‍ക്കും എന്തും, എന്നും പറയുവാനുള്ള ഒരു വേദിയായി ബ്ലോഗുകള്‍ നിലകൊള്ളണം. അതിനുവേണ്ടി ആയിരിക്കണം നാം സ്വപ്നങ്ങള്‍ നെയ്യേണ്ടുന്നത്.
ലോക ചരിത്രം മാറിമറിയുന്നതു പോലെ ബ്ലോഗുകളുടെ ചരിത്രവും മാറി മറിയും.അവിടെ നമുക്കുള്ള പങ്കെന്താണെന്ന് എല്ലാവരും ഒന്നാലോചിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഇനിയും ഒരുപാടുപേര് ഈ രംഗത്തേക്കു കടന്നുവരുവാനുണ്ട്. അവരെ നമുക്ക് ആശംസകള്‍ നേര്‍ന്ന് കൈപിടിച്ചാനയിക്കാം. വിഭാഗീയ സ്പര്‍ദ്ധകള്‍ക്ക് വിരാമം നല്‍കുക വഴി ഈ പുതിയ മാധ്യമത്തിന്റെ സാധ്യതകളെ നമുക്കു ലോകത്തിനു കാട്ടിക്കൊടുക്കാം. നമുക്ക് ആദ്യം നല്ല മനുഷ്യരാകാം. പിന്നീട്.. നല്ല ഒരു നാളേക്കായി കാതോര്‍ക്കാം.
91 total views, 1 views today