രസകരമായ ചില കളികൾ

അറിവ് തേടുന്ന പാവം പ്രവാസി

ക്രിക്കറ്റും, ഫുട്ബോളും, ബാഡ്മിന്റനും അല്ലാതെ, കേട്ടാൽ ചിരിവരുന്ന ഒരുപാട് കളികളുണ്ട് ലോകത്ത്. അവയിൽ ചിലത് ഇതാ…

വേം ചാമിങ്: പുഴുപിടിത്തമാണ് സംഗതി. ഇംഗ്ലണ്ടിൽ ലോകചാംപ്യൻഷിപ് വരെ നടക്കുന്ന മത്സരയിനമാണിത്. മത്സരാർഥികൾക്ക് കുറച്ച് സ്ഥലം അനുവദിക്കും. അവിടുന്ന് അരമണി ക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പുഴുവിനെ കണ്ടുപിടിക്കുന്നയാൾ വിജയി.

ബെഡ് റേസിങ്: പേരു സൂചിപ്പിക്കുംപോലെ കട്ടിലോട്ടമാണ് മത്സരം. ഒരാൾ കട്ടിലിൽ ഇരിക്കും. 5 പേർ കട്ടിൽ വലിച്ചു കൊണ്ട് ഓടണം. ആദ്യം ഓടിയെത്തുന്നവർ വിജയിക്കും. ഫൈനൽ റൗണ്ടിൽ പുഴയിലൂടെയാണ് ഓടേണ്ടത്. 1965 ൽ അമേരിക്കൻ സൈന്യത്തി ലാണ് മത്സരം തുടങ്ങിയത്.

 

ചെസ് ബോക്സിങ്: ബോക്സിങ്ങും, ചെസും കൂട്ടിക്കുഴച്ചു കളിച്ചാൽ എങ്ങനെയിരിക്കും? ഫിൻലൻഡിലാണ് ബുദ്ധിയും, കരുത്തും ഒരുപോലെ അളക്കുന്ന ഈ മത്സരയിനമുള്ളത്. മത്സരാർഥികൾ തമ്മിൽ ഒരു റൗണ്ട് ചെസ് കളിക്കും. അടുത്ത റൗണ്ട് ബോക്സിങ്ങാണ്. ഇടി കൊണ്ടും, കൊടുത്തും മടുത്തുകഴിയുമ്പോ ൾ വീണ്ടും ചെസ്. ഇങ്ങനെ 11 റൗണ്ട് വീതമാണ് മത്സരം.

എക്സ്ട്രീം അയണിങ്: തുണി തേയ്ക്കലാണ് മത്സരം. വെറുതെ വീടിനുള്ളിലിരുന്ന് തേച്ചാൽ പോരാ. മലമുകളിലോ, മരത്തിൽ തൂങ്ങിക്കിട ന്നോ വേണം തേക്കാൻ. അൽപം റിസ്ക് വേണമെന്നു ചുരുക്കം.

ചീസ് റോളിങ്: കുന്നിനു മുകളിൽനിന്നു താഴേക്ക് ഉരുണ്ടോടുന്ന ഒരു കഷണം ചീസ്. അതിനെ പിടിക്കാൻ പിന്നാലെ ഉരുളുന്ന ഒരുകൂട്ടം ആളുകൾ. ഇതാണ് ചീസ് റോളിങ് മത്സരം. ഇംഗ്ലണ്ടിലെ കൂപ്പേഴ്സ് ഹില്ലിൽ ആണ് എല്ലാ വർഷവും ഈ മത്സരം നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിൽ നിന്നുവരെ ആളുകൾ എത്താറുണ്ട്.

**

You May Also Like

ഈ കാഴ്ചയല്ലാതെ മറ്റെന്താണ് ഈ പിടിച്ചടക്കലുകളുടെ കാലത്ത് ഒളിമ്പിക്സിന് നൽകുവാൻ…

ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി

പാകിസ്താനെ സിക്സറടിച്ചു തോൽപിച്ച ഹാർദ്ദിക്‌ പാണ്ഡ്യയ്ക്കു അഫ്ഗാൻ പൗരന്റെ ചുംബനം

ഇന്നലെ നടന്ന ഇന്ത്യ – പാകിസ്താൻ മത്സരത്തിൽ ഇന്ത്യ നേടിയ വിജയം അഭിമാനാർഹം ആണ്. എന്നാൽ…

താങ്കളുടെ റിട്ടയർമെന്റ് ലൈഫിൽ ഒട്ടേറെ അപശ്രുതികൾ സംഭവിച്ചിരിക്കാം, പക്ഷേ…. താങ്കൾ ജനമനസ്സുകളിൽ ക്രിക്കറ്റ് എന്താണോ, അതിന് കാരണക്കാരനാണ്

Suresh Varieth “വൺഡേ മാച്ചിൽ ഒരൊറ്റ സെഞ്ചുറിയേയുള്ളൂ” …. രണ്ടു വർഷം മുമ്പ് കപിൽദേവിന്റെ ജൻമദിന…

പത്രത്തിലെയും ടെലിവിഷനിലെയും സച്ചിന്റെ ആദ്യ അഭിമുഖങ്ങള്‍

1989ല്‍ മുംബൈയിലെ ജിംഖാന സ്‌റ്റേഡിയത്തില്‍ വെച്ച് പ്രശസ്ത നടന്‍ ടോം അല്‍ട്ടറാണ് സച്ചിനുമായുള്ള ആദ്യ ടെലിവിഷന്‍ അഭിമുഖം നടത്തിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സച്ചിന്‍, ആ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അഭിമുഖം നടന്നത്.