ഫിൻലാന്റിലെ ചില രസകരമായ വിനോദങ്ങൾ

Shanavas S Oskar

ഫിൻലൻഡ്‌ എന്ന രാജ്യത്തെ കുറിച്ചു ഒരു പക്ഷെ എല്ലാവർക്കും അറിയാം ഏറ്റവും കൂടുതൽ മതരഹിതർ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്ന്. അതേ പോലെ ഹ്യൂമൻ ഡെവലപ്പ്‌മെന്റ് ഇൻഡക്സ് അതിൽ ഒന്നാം സ്‌ഥാനത്ത് ഉള്ള രാജ്യം സ്ത്രീകൾ രാഷ്ട്രീയ അധികാര സ്‌ഥാനഗങ്ങളിൽ മുനപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്ന്. അവിടെ ചില രസകരമായ മത്സരങ്ങൾ ഉണ്ട് അതിനെ പറ്റി ചെറുതായി ഒന്നു പരാമർശിച്ചു പോകുന്നു.അവിടുത്തെ വിദ്യാഭ്യാസരീതി തന്നെ ഏറെ കൗതുകം ആണ് അത് ഒരു പോസ്റ്റ് ആയി തന്നെ എഴുതാൻ ഉണ്ട് ആ സമയം അതിനെ കുറിച്ചു പറയാം ഇപ്പോൾ നമുക്കു രസകരമായ വിനോദങ്ങളെ പറ്റി

1)ഭാര്യയെ ചുമക്കുന്ന മൽസരം

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സംഭവം ആധാരമാക്കി നടത്തുന്ന ഒരു മൽസരം ആണ് ഇത് അതിന്റെ കഥ ഇങ്ങനെ പോകുന്നു. ഹെർക്കോ റോങ്കൈനെൻ എന്ന കൊള്ളക്കാരനും കൂട്ടരും അവർ കൊള്ള നടത്തി ഗ്രാമങ്ങളിൽ നിന്ന് പെൺകുട്ടികളെയും ഭക്ഷണവും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്ന ശീലം സ്വീകരിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്.
ഇപ്പോൾ, പാരമ്പര്യം രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള സോങ്കജാർവി ഗ്രാമത്തിൽ വർഷം തോറും നടക്കുന്ന ഒരു സമ്പൂർണ്ണ ചാമ്പ്യൻഷിപ്പായി മാറിയിരിക്കുന്നു. ‘ഭാര്യമാരെ’ 235 മീറ്റർ ട്രാക്കിൽ തടസ്സങ്ങളോടെ കൊണ്ടുപോകുന്നു; വിജയിക്ക് ഭാര്യയുടെ ഭാരം ബിയർ ലഭിക്കും.

2) കൊതുക് സ്വാറ്റിംഗ് ചാമ്പ്യൻഷിപ്പ്

2015 ൽ ആരംഭിച്ച ഒരു മത്സരം ആണ് ഇപ്പോൾ ഇതു വളരെ കൗതുകവും ലോകം മുഴുവൻ അറിയപ്പെട്ടതും ആണ്.കൊതുകുകൾ ഷാദ്പതങ്ങൾ ഒക്കെ രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ഏറ്റവും അരോചകമാണ്. അതിനാൽ ഇതിനെ ഇല്ലായ്‌മ ചെയ്യുക എന്നത് ആവാം ഉദ്ദേശം ഇതിന്റെ പ്രായോഗികത മനസിലാക്കി ആവാം ഈ മത്സരം .വടക്കൻ പട്ടണമായ പെൽകോസെന്നീമിയിൽ‌ ഒരു വാർ‌ഷിക കൊതുക് സ്വേറ്റിംഗ് മത്സരം സംഘടിപ്പിച്ചു. മത്സരനിയമം അനുസരിച്ചു.
5 മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കൊതുകുകളെ വീഴ്ത്തുന്നയാൾ വിജയിക്കുന്നു. നിലവിൽ, റെക്കോർഡ് 21 ആണ്.

3)മൊബൈൽ ഫോൺ എറിയൽ

2000 ത്തിൽ ആരംഭിച്ച മല്സരം ആണ് അന്ന്.മൾട്ടി-നാഷണൽ ഉദ്യോഗസ്ഥരും നിരവധി അത്‌ലറ്റിക്സുകളും അവരുടെ നിരാശയെ മൊബൈൽ ഫോണുകൾക്കൊപ്പം വലിച്ചെറിയുക എന്നത് ആയിരുന്നു ആശയം കാലം മാറിയപ്പോൾ നിയമ പരിഷ്‌കരണം മത്സരത്തിൽ ഉണ്ടായി. ഇപ്പോൾ ഏറ്റവും മികച്ചതും ഏറ്റവും മികച്ചതുമായ ഫിന്നിഷ് മൊബൈൽ ഫോൺ എറിയൽ ആയിരിക്കണം, ഇത് വേനൽക്കാലത്ത് സാവോൻ‌ലിന്ന പട്ടണത്തിൽ നടക്കുന്നു.ഫോൺ ഏറ്റവും കൂടുതൽ എറിയുന്നയാളാണ് വിജയി. റീസൈക്ലിംഗ് എന്ന ആശയത്തെ രസകരവുമായി സംയോജിപ്പിച്ച് ആണ് ഈ മത്സരം 94 മീറ്റർ എറിയുന്ന റെക്കോർഡ് ഉടമ ഒരു ഫിൻലാണ്ട്കാരൻ തന്നെ ആണ്.

Leave a Reply
You May Also Like

‘ചാർളി’യിൽ നിന്നും വ്യത്യസ്തമായി ആവർത്തന വിരസതയില്ലാതെ ഒരു സിനിമ നിർമിക്കുക എന്നുള്ളത് തന്നെ ആയിരിക്കും “നെയ്മർ” ന്റെ അണിയറക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

Ramjith Sreeramam ഒരു പക്ഷെ മലയാളത്തിൽ കുറച്ചു കാലത്തിനു ശേഷം ആയിരിക്കും ഇതുപോലൊരു മുഴുവൻ സമയ…

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

2020ല്‍ പുറത്തിറങ്ങിയ അല്‍ മല്ലു എന്ന സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള എടുത്തിട്ടാണ് നടി…

ഉര്‍ഫി ജാവേദിനെ മാതൃകയാക്കി ‘തിങ്കളാഴ്ച നിശ്ചയ’ത്തിലെ താരം

ബോളിവുഡ് നടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്. അഭിനയവും…

അനുഷ്‌ക ശർമ്മയെ വിവാഹം കഴിച്ചതിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്ന് വെളിപ്പെടുത്തി വിരാട് കോലി

അനുഷ്‌ക ശർമ്മയെ വിവാഹം കഴിച്ചതിന് ശേഷം തന്റെ ജീവിതം എങ്ങനെ മാറിയെന്ന് വെളിപ്പെടുത്തി വിരാട് കോലി…