new

ആഹാരവും ആരോഗ്യവും..!!! ചിലര്‍ക്ക് ആരോഗ്യം തരുന്ന ഭക്ഷണം മാത്രം കഴിക്കാനാണ് ഇഷ്ടം. ചിലര്‍ക്ക് എരിവും പുളിയും ഒക്കെയുള്ള ഭക്ഷണം മാത്രം കഴിക്കാനും. ആഹാരം ആയാലും ആരോഗ്യമായാലും നമ്മള്‍ ഇന്നും വിശ്വസിച്ചു പോരുന്ന ചില അബദ്ധ ധാരണകള്‍ ഉണ്ട്.

അവയെ നമുക്ക് ഒന്ന് പരിചയപ്പെടാം…

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍

സങ്കല്പം

നിങ്ങള്‍ ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍ ഏഴ് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത് അന്നനാളത്തിലൂടെ കടന്ന് പോവുക.

യാഥാര്‍ത്ഥ്യം

നിങ്ങള്‍ അറിയാതെ ച്യുയിങ്ങ്ഗം വിഴുങ്ങിപ്പോയാല്‍ ആശങ്കപ്പെടേണ്ടതില്ല. ദഹനേന്ദ്രിയം ഇതിനെ ദഹിപ്പിക്കില്ല. ഏതേസമയം അത് നിങ്ങളുടെ വയറ്റില്‍ കിടക്കാതെ ദഹനനാളിയിലൂടെ പെരിലാസ്റ്റിക് മോഷന്‍ എന്ന തള്ളലിലൂടെ പുറന്തള്ളപ്പെടും. നിങ്ങള്‍ കക്കൂസില്‍ പോകുന്നതോടെ ച്യു!യിങ്ങ്ഗത്തിന്റെ ഉദരത്തിലെ യാത്ര അവസാനിക്കുകയും ചെയ്യും.

നരച്ച മുടി പിഴുതെടുത്താല്‍

സങ്കല്പം

നരച്ച മുടി ഒരെണ്ണം പിഴുതെടുത്താല്‍ രണ്ടെണ്ണം വളര്‍ന്ന് വരും.

യാഥാര്‍ത്ഥ്യം

നരച്ച മുടി പിഴുതെടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. നരച്ച മുടി പിഴുതെടുത്താല്‍ നരച്ച ഒരെണ്ണം വീണ്ടുമുണ്ടാവും, കൂടുതലുണ്ടാവില്ല. മുടി രോമകൂപത്തിനനുസരിച്ചേ വളരൂ. കറുത്ത മുടിക്ക് പകരം നരച്ച മുടി തന്നെയാവും പിഴുതെടുത്താലും വരുക. മെലാനിന്‍ എന്ന പിഗ്മെന്റ് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ഇതിന് പിന്നിലെ കാരണം.
പൂച്ച

സങ്കല്പം

പൂച്ചക്ക് കുഞ്ഞിന്റെ വായില്‍ നിന്ന് വായു കവര്‍ന്നെടുക്കാനാവും

യാഥാര്‍ത്ഥ്യം

പൂച്ചകള്‍ കുഞ്ഞുങ്ങളെ കൊല്ലാന്‍ ഒരു സാധ്യതയുമില്ല. പൂച്ചക്ക് ആരുടെയും ശ്വാസമെടുക്കാനാവില്ല. നിങ്ങളുടെ കുഞ്ഞ് അടുത്തേക്ക് വരുമ്പോള്‍ പൂച്ചയെ ഓടിക്കേണ്ട കാര്യമില്ല. പൂച്ചക്കെന്നല്ല ഒരു ജീവിക്കും നിങ്ങളുടെ കുഞ്ഞിനെ മനപൂര്‍വ്വം ശ്വാസം മുട്ടിക്കാനാവില്ല.

ഞൊട്ടയിട്ടാല്‍  

സങ്കല്പം

ഞൊട്ടയിട്ടാല്‍ ആര്‍ത്രൈറ്റിസ് വരും

യാഥാര്‍ത്ഥ്യം

ഞൊട്ടയിട്ടാല്‍ ആര്‍ത്രൈറ്റിസ് ഉണ്ടാവില്ല. പലരും ഇത് ചെയ്യുന്നത് ബോറടിക്കുമ്പോഴോ ഒരു ശീലം കൊണ്ടോ ആണ്. ഏറെ നേരം ഇത് ചെയ്യുന്നവര്‍ക്ക് മുറുകെ പിടിക്കാനുള്ള കഴിവ് കുറയുകയും, കൈക്ക് നീര്‍ക്കെട്ടും ഉണ്ടാവുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇത് ഉപദ്രവരഹിതമാണ്.

 

You May Also Like

കപ്പലണ്ടി കഴിച്ചാൽ ഒരാൾ മരിക്കുമോ ? എന്താണ് അനാഫൈലക്സിസ് ?

നിലക്കടല കഴിച്ച് യുവാവ് മരിച്ചു: എന്താണ് അനാഫൈലക്സിസ് ? മരണം മനുഷ്യന് എപ്പോൾ വേണമെങ്കിലും വരാം.…

15 ദിവസം കൊണ്ട് വയറു കുറയ്ക്കാന്‍ ഇവയൊക്കെ കഴിക്കു…

രണ്ടാഴ്ചയ്ക്കുള്ളില്‍ ചാടിയ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ ഇവിടെ പരിചയപ്പെടാം.

എന്താണ് കത്തീറ്റർ ?

വൈദ്യശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സി ക്കുന്നതിനോ , ശസ്ത്രക്രിയ നടത്തുന്നതിനോ ശരീരത്തിൽ ചേർക്കാവുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച ഒരു നേർത്ത ട്യൂബാണ് കത്തീറ്ററുകൾ.

വ്യായാമത്തിലൂടെ ആരോഗ്യം.

പ്രായമാവുന്നതോടെ നമ്മുടെ പേശീബലം കുറയുകയും, കായികക്ഷമത കുറഞ്ഞുവരികയും ചെയ്യും. അതിനാല്‍ തന്നെ കഠിനമായ വ്യായാമ മുറകള്‍ പ്രായമായവര്‍ക്ക് യോജിച്ചതല്ല. ദിവസവുമുള്ള നടത്തം തന്നെ നല്ലൊരു വ്യായാമ ശീലമാണ്. വ്യയാമത്തിലൂടെ നമ്മുടെ ശരീര കോശങ്ങള്‍ ശുദ്ധവായു പ്രവാഹത്താല്‍ ഉത്തേജിപ്പിക്കപ്പെടുകയും നമുക്ക് ഉണര്‍വും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.