ചില ഗ്ലോറിഫികേഷൻസും അതിലെ അപകടങ്ങളും

36

Fidha Thasni Salim

ചില ഗ്ലോറിഫികേഷൻസും അതിലെ അപകടങ്ങളും….

ഒരിടയ്ക്ക് സൈക്കോ എന്ന വിളിപ്പേരെന്തോ അംഗീകാരം കിട്ടിയ പോലെ എടുത്ത് കൊണ്ട് നടക്കുന്ന പക്വത ഒട്ടും തീണ്ടാത്ത മനുഷ്യന്മാരെ കാണാൻ ഇടയായി. വിളിക്കുന്നവരും അഭിമാനത്തോടെ വിളി കേള്കുന്നവരെയും കണ്ടപ്പോൾ ആദ്യം വല്യ പ്രശ്നം തോന്നിയില്ലെങ്കിലും പിന്നെ പിന്നെ മുട്ടൻ തെറി ദേഷ്യത്തോടെ വിളിച്ചു പോകേണ്ട ഇടങ്ങളിൽ സൈക്കോ എന്ന പദം ഉപയോഗിക്കുകയും എന്നാൽ ആ തെറി ദേഷ്യത്തോടെ ഉപയോഗിക്കുന്നതിന്റെ ഇമ്പാക്ട് അല്ല സൈക്കോ എന്ന പദത്തിന് കിട്ടുന്നതും എന്നത് ശ്രദ്ധിക്കാൻ തുടങ്ങി… തോന്ന്യാസം കാണിക്കുന്നു… സൈക്കോ എന്ന് വിളിച്ചു വാഴ്ത്തുന്നു… വിളി കേട്ടവൻ/കേട്ടവൾ (തോന്യാസം കാണിച്ചവർ) മാസ്സ് ആയിട്ടിറങ്ങിപോകുന്നു.

സിനിമ എന്നത് ആളുകളെ ഒരുപാട് ഇൻഫ്ലുവന്സ് ചെയ്യുന്ന ഒരു മീഡിയം ആയത് കൊണ്ട് തന്നെ ചില സിനിമകളിലെ സൈക്കോ ആവിഷ്കാരം വേണ്ടാത്ത വിധം ഗ്ലോറിഫൈ ചെയ്തിരുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നെഗറ്റീവ് ഇമ്പാക്ട് ഉടലെടുത്തത്…
മറ്റൊരു അനുകരണം കലിപ്പിസം ആണ്… അങ്ങട് കേറി വന്നു ഓപ്പോസിറ്റ് നിക്കുന്ന ആളിന്റെ കൺസെന്റ് ചോയ്ക്കാതെ തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് നായകൻ/ നായിക, മാസ്സ് ബിജിഎം ഇട്ട് നടന്ന് പോകുന്നു.

വൈറൽ ഡയലോഗും ദൈനംദിനം ഉപയോഗിച്ച് വരുന്നതുമായ “നീ വെറും പെണ്ണ്” എന്നതും ഇതേപോലെ ചില സിനിമകളിലെ മാസ്സ് ഡയലോഗ് ആയി പ്രത്യക്ഷപ്പെടുകയും പിന്നീടത് പിൻപറ്റുകയും ചെയ്തതാണ്.ഇനി ഇത്രയും പറഞ്ഞു വന്നത് എന്തിനെന്നു ചോദിച്ചാൽ ഇപ്പോ കണ്ടു വരുന്ന “വാസു അണ്ണൻ ഗ്ലോറിഫിക്കേഷനെ” പറ്റിയാണ്.ആദ്യം തന്നെ സിനിമയെ സിനിമയായി കാണു ശൂർത്തേ എന്ന് പറയാൻ വരുന്നവരോട് കുറച്ചങ്ങോട്ട് മാറി നിക്കാൻ ആവശ്യപെടുന്നു.

സിനിമയെ സിനിമ ആയി കാണുക മാത്രമേ ഉള്ളൂ എങ്കിൽ, രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ മാത്രം ഒതുങ്ങി തീരുന്ന ഒന്നാണ് സിനിമ എങ്കിൽ, പിന്നെ നിങ്ങളെന്തിനാണ് സിനിമ കൊണ്ടുവരുന്ന ഓരോ ട്രെൻഡ്കൾ ഏറ്റെടുക്കുന്നത്….അതിപ്പോ ഡ്രസ്സ്‌ ആയാലും ഭക്ഷണം ആയാലും നിലപാട് ആയാലും പോകുന്ന സ്ഥലങ്ങൾ ആയാലും ഉപയോഗിക്കുന്ന വണ്ടി ആയാലും എല്ലാത്തിലും സിനിമയുടെ അനുകരണം കാണുന്നുണ്ട്…പിന്നെന്ത് തേങ്ങാക്കാണ്, ഇങ്ങനെയുള്ള misogyny ചൂണ്ടിക്കാണിക്കുമ്പോ മാത്രം സിനിമയെ സിനിമയായി കൊണക്കാൻ പറയുന്നത്…. സിനിമ എന്ന പ്ലാറ്റ്ഫോം റിയൽ ലൈഫിനെ ഇത്രയും സ്വാധീനിക്കുന്നിടത്ത് നാളെ പീഡിപ്പിച്ചിട്ട് കല്യാണോം കഴിച് വാസു അണ്ണൻ ഈ കല്യാണത്തിന്റെ ഐശ്വര്യം എന്ന് വരാനും സാധ്യതയുണ്ട്.ബികോസ് ഇപ്പൊ ഇതിൽ പ്രശ്നം കാണാൻ കഴിയാത്ത മനുഷ്യൻമാരുള്ളിടത്ത് നാളെ അതിലും പ്രശ്നം കണ്ടെന്നു വരില്ല.അപ്പൊ പറഞ്ഞുവന്നത് വാസു അണ്ണൻ ഗ്ലോറിഫിക്കേഷൻ ഒരു വലിയ അപകടം തന്നെയാണ്…… ഇത്തരം വിരുദ്ധതകൾ കൊട്ടിഘോഷിക്കപ്പെടാൻ പാടുള്ളതല്ല