നാം സൂക്ഷിക്കേണ്ട ചില തട്ടിപ്പ് രീതികള്‍..!!!

712

01

തട്ടിപ്പ് നടത്തുന്നതിലും തട്ടിപ്പിനു ഇരയാകുന്നതിലും നാം ഇന്ത്യക്കാര്‍ ഒട്ടും പിന്നില്‍ അല്ല. ഇവിടെ ചില തട്ടിപ്പ് പരിപാടികള്‍ പരിച്ചയപ്പെടുത്തുന്നു…

1. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ !!!

02

ഏറ്റുവും പുതിയ തട്ടിപ്പ് വിദ്യയാണ് ഈ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് നിങ്ങളുടെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നു. വിവിധ തരത്തിലുള്ള ഉപകരണങ്ങളുടെ സഹായത്തോടു കൂടിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ഉണ്ടാക്കി അത് വഴി പണം തട്ടുകയാണ് ഇവിടത്തെ രീതി.

2. വ്യജ വെബ്‌സൈറ്റുകള്‍

03

നിങ്ങളുടെ ബാങ്കിന്റെപ്പോലത്തെ വ്യജ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി,അതിലേക്ക് നിങ്ങളെ കൊണ്ട് വന്നു,നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്തും ഒരു പതിവായി മാറുകയാണ്.

3. ഒഴിഞ്ഞ പാര്‍സല്‍ പെട്ടികള്‍

04

നിങ്ങള്‍ക്ക് വരുന്ന പാര്‍സല്‍,അതിനു നിങ്ങള്‍ പണം അടയ്ക്കണം. പോസ്റ്റല്‍ വകുപ്പ് വഴിയാണ് ഈ പാര്‍സലുകള്‍ വരുന്നത്.പക്ഷെ പൈസ അടച്ചു തുറന്നു നോക്കുമ്പോള്‍ അതിനകത്ത് ഒന്നും ഇല്ലെങ്കില്‍ എന്ത് ചെയ്യും??? നിങ്ങളുടെ പൈസപ്പോയി എന്ന് മാത്രം മനസിലാക്കുക !!!

4. വിദേശ പണമിടപ്പാടുകള്‍

05

ഓണ്‍ ലൈന്‍ തട്ടിപ്പില്‍ ഏറ്റുവും മുന്തിയ ഐറ്റം ഇതാണ്. ഒരു വിദേശ ബാങ്കിന്റെ ഇമെയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.അവരുടെ രാജ്യത്തില്‍ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് ഒരു വലിയ ‘അമൌന്റ്‌റ്’ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ,നിങ്ങളുടെ സഹായം വേണം എന്നു പറഞ്ഞു കൊണ്ട് ഒരു മെയില്‍.സഹായിച്ചാല്‍ നല്ല ഒരു തുക അവര്‍ ഓഫര്‍ ചെയ്യുകയും ചെയ്യുന്നു.പിന്നെ ഒന്നും ആലോചിക്കാതെ ചാടി പുറപ്പെടുന്ന മണ്ടന്മാരില്‍ നിന്നും ഒന്ന് രണ്ടു തവണ അവര്‍ പൈസ’ ആവശ്യപ്പെടും,അത് കൊടുത്തു കഴിയുമ്പോള്‍ അവര്‍ മുങ്ങും !!!

5. ചോര്‍ത്തല്‍ വീരന്മാര്‍

06

എവിടെ നിന്നും എന്തു വേണോ ചോര്‍ത്താന്‍ കഴിയുന്ന വീരന്മാര്‍ ഇവിടെ ഉണ്ട്. നമ്മുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി അവര്‍ പല സാധനങ്ങളും വാങ്ങി കൂട്ടും.

6. സ്വര്‍ണം കുഴിച്ചെടുത്തു തട്ടിപ്പ് !!!

07

അങ്ങനെ ഇരിക്കുമ്പോള്‍ നമുക്ക് രാജസ്ഥാനില്‍ നിന്ന് ഒരു കോള്‍ വരികയാണ്.താന്‍ ഒരു ഖനി തൊഴിലാളിയാണെന്നും ഭുമി കുഴിക്കുന്നതിനിടയില്‍ തനിക് ഒരു സ്വര്‍ണ ശേഖരം കണ്ടെത്താന്‍ സാധിച്ചുവെന്നും പറഞ്ഞു ഒരു കോള്‍. ആ സ്വര്‍ണം മൊത്തം വിറ്റഴിക്കാന്‍ താന്‍ തയ്യാറാണെന്നും വളരെ കുറഞ്ഞ നിരക്കില്‍ അത് തരാം എന്നും പറഞ്ഞുള്ള ആ ക്ഷണം സ്വീകരിച്ചാല്‍ പെട്ടു.!!!

7. ഫ്രീ വിദേശ യാത്ര !!!

സിനിമ കാണാം ഷോപ്പിംഗ് നടത്താനും ഒക്കെ മാളില്‍ പോകുന്ന നിങ്ങള്‍ എപ്പോള്‍ എങ്കിലും അവിടെ കാണുന്ന ഏതെങ്കിലും സമ്മാന പദ്ധിതിയില്‍ ചേര്‍ന്നു എന്നു കരുത്തുക,രണ്ടു ദിവസം കഴിഞ്ഞു നിങ്ങള്‍ക്ക് ഒരു ട്രാവല്‍ കമ്പനിയില്‍ നിന്നും വിളി വരും,സമ്മാനം അടിച്ചിരിക്കുന്നു ഫ്രീ വിദേശ യാത്ര പോകാം എന്നൊക്കെ…ചെന്നു നോക്കു,നിങ്ങളുടെ കുടുംബം വരെ വിറ്റു അവര്‍ കാശാക്കും !!!

8. ബാങ്കില്‍ നിന്നും വ്യജ കോള്‍

09

ബാങ്കില്‍ നിന്ന് ആരു വിളിച്ചു എന്ത് സ്വകാര്യ വിവരങ്ങള്‍ ചോദിച്ചാലും പറഞ്ഞു കൊടുക്കരുത്,കാരണം ലോകത്തില്‍ ഉള്ള ഒരു ബാങ്കും ഫോണ്‍ കോള്‍സ് വഴി വിവരങ്ങള്‍ ചോദിക്കില്ല !!!

9. ഫോട്ടോ കോപ്പി തട്ടിപ്പ്

10

നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങുന്ന ഡോകുമെന്റ്‌സ് കോപ്പി എടുക്കണം എങ്കില്‍ കഴിവതും അത് നിങ്ങളുടെ സാനിധ്യത്തില്‍ തന്നെ എടുക്കുക,കാരണം ആ വിവരങ്ങള്‍ ചോര്‍ത്തി തെറ്റായ കരങ്ങളില്‍ എത്തിക്കുന്ന ഒരു ഫോട്ടോ കോപ്പി മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

10. നിക്ഷേപ തട്ടിപ്പ്

11

നിങ്ങളുടെ പൈസ ഇവിടെ നിക്ഷേപിക്കു,വലിയ പലിശ ഞങ്ങള്‍ തരാം എന്ന് പറഞ്ഞു വിളിക്കുന്ന കമ്പനികളെ വിശ്വസിക്കരുത്,അവസാനം നിങ്ങളുടെ പൈസയും കൊണ്ട് അവര്‍ മുങ്ങും !!!

11. ജോലി തരാം എന്ന് പറഞ്ഞും വിളി വരും

12

നിങ്ങള്‍ക്ക് പറ്റിയ ജോലി ഇവിടെ ഉണ്ട് എന്ന് പറഞ്ഞു ചിലപ്പോള്‍ ഒരു ഓഫര്‍ നിങ്ങളെ തേടി വരും. പക്ഷെ ആ ജോലി നിങ്ങള്‍ക്ക് തരാന്‍ ഒരു ഫീസ് അടയ്‌ക്കേണ്ടി വരും,ഫീസ് അടച്ചു കഴിഞ്ഞാല്‍ പൈസയും പോയി,ജോലിയും പോയി !!!

12. ഓണ്‍ ലൈന്‍ ലോട്ടറി

13

നിങ്ങള്ക്ക് ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു മെസ്സേജ് മെയില്‍ വരിക ഒരു പതിവ് ആയിരിക്കും, ഇതിനു മറുപ്പടി കൊടുത്താല്‍ അവര്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സര്‍വീസ് ചാര്‍ജ് ചോദിക്കും,വരാന്‍ പോകുന്ന വലിയ പൈസ സ്വപ്നം കണ്ടു നാം പൈസ അടയ്ക്കുമ്പോള്‍,അവര്‍ അതും കൊണ്ട് മുങ്ങും !!!

13. ക്ലിക്ക് ചെയ്തു പൈസ നേടാം

14

വെറുതെ പരസ്യത്തില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി പൈസ തരാം എന്ന് പറഞ്ഞു ഒരുപ്പാട് ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ നമ്മുടെ മുന്നില് വരും.ക്ലിക്ക് ചെയ്തു ക്ലിക്ക് ചെയ്തു നാം ഒരു പരിവം ആയാല്‍പ്പോലും പൈസ തരാന്‍ ആവശ്യമായ ‘ക്ലിക്ക്’ നാം ചെയ്തു കാണില്ല,അവസാനം മടുത്ത് നാം ആ പരിപാടി അവസാനിപ്പിക്കും.

14. വ്യജ ഓണ്‍ ലൈന്‍ ജോലി

15

ജോലി വാഗ്ദാനം നല്‍ക്കും,അഡ്വാന്‍സ് ഫീസ് ചോദിക്കും,പൈസ കിട്ടിയാല്‍ അവര്‍ മുങ്ങും !!!

15. കഫെ തട്ടിപ്പ്

16

ഇന്റര്‍നെറ്റ് കഫെ നിങ്ങളെ കബിളിപ്പിക്കാം. അവിടെ നിങ്ങള്‍ ഉപയോഗിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ സാധ്യത ഉണ്ട്.അത് കൊണ്ട് കഫെ ഉപയോഗിക്കുമ്പോള്‍ വളരെ അധികം സൂക്ഷിക്കണം.