ഇന്ത്യൻ ആണെങ്കിലും ആളുകൾ കൂടുതലും വിദേശത്തെയാണെന്നു തെറ്റിധരിച്ചിട്ടുള്ള ചില ഉത്പന്നങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

????✨ലൂയി ഫിലിപ് : ആദിത്യ ബിർള ഗ്രൂപ്പിൻെറ ഉടമസ്ഥതയിലുള്ള മധുര ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈലിൻ്റെ ഒരു പ്രീമിയം ബ്രാൻഡ്. വസ്ത്രങ്ങൾ, വാലറ്റ്, ബെൽറ്റ്, പാദരക്ഷകൾ എന്നിവയുടെ വിപണന ബ്രാൻഡ്.

✨അല്ലൻ സോളി : പ്രമുഖ വസ്ത്ര വിപണന ബ്രാൻഡ്.1744 ൽ വില്യം ഹോളിൻ ആൻഡ് കമ്പനി ലിമിറ്റഡ് അല്ലൻ സോളി സ്ഥാപിച്ചു. തൊണ്ണൂറുകളിൽ മധുര ഗാർമെൻറ്സ് ഇത് വാങ്ങുകയും അതുവഴി 2001 ൽ ആദിത്യ ബിർള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.

✨പീറ്റർ ഇംഗ്ലണ്ട് : 1889 ൽ അയർലാൻറിൽ സ്ഥാപിക്കപ്പെട്ടു. 2000 ൽ ആദിത്യ ബിർള പീറ്റർ ഇംഗ്ലണ്ടിനെ സ്വന്തമാക്കി. വസ്ത്രങ്ങൾ കൂടാതെ വാലറ്റ്, ബെൽറ്റ്, കണ്ണടകൾ എന്നിവ വിപണനം ചെയ്യുന്നു.

✨പാർക്ക് അവന്യു : റെയ്മണ്ടിൻ്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ്. ചർമ്മ സംരക്ഷണം, കേശസംരക്ഷണം, സുഗന്ധലേപനങ്ങൾ എന്നിവയുടെ വിപണനം നടത്തുന്നു.

✨മോണ്ടെ കാർലോ : പഞ്ചാബിലെ ലുധിയാനയിലുള്ള നഹാർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഒസ്വാൾ വൂളൻ മിൽസ് ലിമിറ്റഡിൻ്റെ വസ്ത്ര വിപണന ബ്രാൻഡ്.

✨ബെൽമോണ്ട് : ഇന്ത്യയിലെ പ്രമുഖ വസ്ത്ര നിർമാതാക്കളായ എസ് കുമാർസ് (എസ് കുമാർസ് നാഷൻവൈഡ് ലിമിറ്റഡ് SKNL) 2006 ൽ തുടങ്ങിയ വസ്ത്ര വിപണന ബ്രാൻഡ്.

✨ഒക്സംബർഗ് : മുംബൈ ആസ്ഥാനമായുള്ള സിയാറാം ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര ബ്രാൻഡ്.

✨പ്രൊവോഗ് : മുംബൈ ആസ്ഥാനമായുള്ള ഫാഷൻ ബ്രാൻഡ്.

✨ഹൈഡിസൈൻ : പോണ്ടിച്ചേരി ആസ്ഥാനമാക്കിയുള്ള ലെതർ ഉൽപന്ന ബ്രാൻഡ്.

✨ലാ ഒപാല : കൊൽക്കത്ത ആസ്ഥാനമാക്കിയുള്ള ഗ്ലാസ്, സെറാമിക് ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനി.

✨ഫ്ലയിങ് മെഷീൻ : ഗുജറാത്ത് ആസ്ഥാനമാക്കിയുള്ള അരവിന്ദ് മിൽസിൻ്റെ വസ്ത്ര വ്യാപാര ബ്രാൻഡ്.

***

 

 

Leave a Reply
You May Also Like

ഗൾഫ് നാടുകളിൽ സന്ദർശിച്ചിട്ടുള്ളവർ ചിത്രത്തിൽ കാണുന്നതുപോലുള്ള ടവറുകൾ കണ്ടിരിക്കും. എന്താണ് ഇവ ?

ഗൾഫ് നാടുകളിൽ സന്ദർശിച്ചിട്ടുള്ളവർ ചിത്രത്തിൽ കാണുന്നതുപോലുള്ള ടവറുകൾ കണ്ടിരിക്കും. എന്താണ് ഇവ ? അറിവ് തേടുന്ന…

മിത്രിഡേറ്റ്സ് എന്ന പേര്‍ഷ്യന്‍ ഭടനെ വിധേയനാക്കിയ സ്കാഫിസം എന്ന അതിക്രൂരമായ വധശിക്ഷ എന്താണ് ?

എന്താണ് സ്കാഫിസം ? അറിവ് തേടുന്ന പാവം പ്രവാസി ക്രൂരമായ ഒരു വധശിക്ഷാരീതിയായിരുന്നു സ്കാഫിസം. സ്കാഫിസത്തെക്കാള്‍…

ഒരു മനുഷ്യന് പ്രകാശവേഗതയിൽ സഞ്ചരിക്കാൻ സാധിക്കില്ല, എന്നാൽ സഞ്ചരിക്കാൻ സാധിച്ചാൽ എന്ത് സംഭവിക്കും ?

പ്രകാശവേഗതയെ ഒന്നിനും മറികടക്കാനാവില്ല. അത് പ്രപഞ്ചത്തിന്റെ വേഗപരിധിയാണ്. എന്താ മറികടന്നാൽ? പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന…

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

✍️ Sreekala Prasad പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം നിരാശാജനകമായ സമയത്ത്…