കിടപ്പറയില്‍ വല്ലാതെ മാന്യനാകുന്നവനെയും സ്ത്രീകള്‍ക്ക് ഇഷ്ടമാകില്ല. പങ്കാളിയ്ക്ക് അസംതൃപ്തിയുണ്ടാക്കുന്ന ഏതു പ്രവൃത്തിയും മണ്ടത്തരമല്ലേ. അപ്പോളിതും കിടപ്പറയില്‍ പുരുഷന്‍ കാട്ടുന്ന മണ്ടത്തരം തന്നെ. പഴയ ഒരു കിടക്കറച്ചൊല്ലുണ്ട്. മാന്യനായ മനുഷ്യന്‍ കിടക്കയില്‍ തന്റെ ഭാരം സ്വന്തം കൈകളില്‍ താങ്ങും. മിഷണറി വേഴ്ചാമുറയെ ഉപാസിക്കുന്ന മാന്യന്മാര്‍ക്കുളള കൊട്ടാണ് ഈ ചൊല്ല്. യന്ത്രം പോലെ പെരുമാറുന്നവരാണ് എന്നും എപ്പോഴും ഒരേതരം ലൈംഗികരീതി സ്വീകരിക്കുന്നത്. ഇക്കൂട്ടരും ഒരിക്കല്‍പോലും പങ്കാളിയുടെ ഇഷ്ടം ചോദിച്ചറിയാത്തവരാണ്. വേറെയുമുണ്ട് പ്രശ്നം. തന്റെ ശരീരഭാരം ഇണയുടെ മേല്‍ ചെലുത്തരുതെന്നു കരുതുന്ന മാന്യന്മാരുമുണ്ട്. അവളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുതെന്ന മനോഭാവം നല്ലതു തന്നെ. പക്ഷേ സ്ത്രീകളോ, പ്രിയതമന്റെ ശരീരം തങ്ങളില്‍ അമരുന്നതാണ് ഭൂരിപക്ഷത്തിനും ആഗ്രഹം. മിഷണറി വേഴ്ചാ രീതിയില്‍ ആണിന്റെ ശരീരം സ്ത്രീയില്‍ അമരുന്നത് അവരിഷ്ടപ്പെടുന്നതിന് മാനസികമായ കാരണങ്ങളുണ്ട്. താന്‍ സുരക്ഷിതയാണെന്ന ബോധം അവളിലുണ്ടാക്കും, സ്നേഹിക്കപ്പെടുന്നുവെന്നും. പുരുഷ ശരീരത്തിന്റെ ശക്തിയും ഊര്‍ജവും ഏറ്റുവാങ്ങാന്‍ കൊതിക്കുന്നവളാണ് സ്ത്രീ. ശരീരം ഇരുകൈകളിലും താങ്ങി പുരുഷന്‍ ചലിക്കുമ്പോള്‍ താഴെ കിടക്കുന്ന സ്ത്രീയില്‍ നിരാശയാവും പടരുക. മിഷണറി പൊസിഷന്‍ സ്വീകരിക്കുമ്പോഴും അമിതവണ്ണമില്ലാത്തവര്‍ തങ്ങളുടെ ശരീരഭാരം അവളെ അറിയിക്കുന്നത് നല്ലതാണ്.

കരുത്തും ശേഷിയും പ്രകടിപ്പിക്കാന്‍ കിടപ്പറയില്‍ ആവശ്യത്തിലധികം അക്രമാസക്തരാവാന്‍ ശ്രമിക്കുന്ന പുരുഷ കേസരികളുണ്ട്. അത് അപകടമാണ്. അധികമായാല്‍ അമൃത് മാത്രമല്ല അക്രമവും ചെയ്യുന്നത് വിപരീതഫലമാണ്. കിടപ്പറയില്‍ ചില്ലറ അതിക്രമങ്ങള്‍ സ്ത്രീകള്‍ വല്ലപ്പോഴും കൊതിക്കാറുണ്ട്. അത് അവളാഗ്രഹിക്കും പോലുളള അക്രമമാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ അരികും മൂലയും വായിച്ച് കിടപ്പറയില്‍ അമേരിക്കയും ഇറാക്കും കളിച്ചാല്‍ സംഗതി പ്രശ്നമാകും. വേഴ്ചാചലനങ്ങളുടെ ശക്തിയും വേഗവുമൊന്നും ക്രമത്തിലധികം വര്‍ധിപ്പിച്ചതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും കിട്ടാനില്ല. മിക്കപ്പോഴും പങ്കാളിക്ക് ലൈംഗികസംതൃപ്തി ലഭിക്കും മുമ്പ് സ്ഖലനം നടക്കുകയും അക്രമാസക്തന്‍ തളര്‍ന്നു കിടന്നുറങ്ങുകയുമാവും ഫലം. പുരുഷന്റെ കരുത്തും മനോബലവുമൊക്കെ കിടക്കറയില്‍ സ്ത്രീ അറിയേണ്ടതു തന്നെ. അത് പക്ഷേ, പരിലാളനയിലൂടെ കരുത്താണ് അവള്‍ കൊതിക്കുന്നതെന്നു മാത്രം. കിടപ്പറയില്‍ സാംസണോ ഗോലിയോത്തോ ഭീമസേനനോ ഒക്കെയാകാന്‍ കൊതിക്കുന്നതിനെക്കാള്‍ ബുദ്ധി അവളാഗ്രഹിക്കും പോലെ ആകുന്നതാണ്. ഏത് വേഴ്ചാ രീതി സ്വീകരിച്ചാലും വനിതാപങ്കാളിയെ വെറും പാവയെപ്പോലെ കരുതി ഭോഗിക്കുന്ന അരസികനെ ഒരു സ്ത്രീയും മനസുകൊണ്ട് ഇഷ്ടപ്പെടില്ല. ഗതികേടു കൊണ്ട് ഒരു പക്ഷേ അടങ്ങിക്കിടന്നേക്കാമെങ്കിലും.

നേരത്തെ സൂചിപ്പിച്ചതാണ്. കിടപ്പറയില്‍ കഥ രസകരമാകുന്നത് വൈവിദ്ധ്യങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോഴാണ്. പരീക്ഷണരീതി തിരഞ്ഞെടുക്കുന്നത് പങ്കാളിയുടെ സമ്മതവും സൗകര്യവും കൂടി നോക്കിയിട്ടാവണമെന്നു മാത്രം. ഇന്റര്‍നെറ്റില്‍ വായിച്ച സാഹസികമായ ലൈംഗിക രീതിയോട് പൊരുത്തപ്പെടാന്‍ ചിലപ്പോള്‍ സ്വന്തം ഭാര്യയ്ക്ക് വൈമനസ്യം കണ്ടേക്കാം. നിര്‍ബന്ധിച്ച് അത് ചെയ്യിക്കുന്നത് മണ്ടത്തരമാണ്. അല്‍പം മനോധര്‍മ്മമുണ്ടെങ്കില്‍ ഏതു സാഹസിക രീതിയും നമ്മുടെ വഴിക്കു കൊണ്ടുവരാവുന്നതേയുളളൂ. മിഷണറി പൊസിഷനാണ് ഏറ്റവും ഇഷ്ടപ്പെട്ട രീതിയെന്നിരിക്കട്ടേ. ഇടയ്ക്ക് റിയര്‍ എന്‍ട്രിയും വശങ്ങളിലൂടെയുളള പ്രവേശനവുമൊക്കെ ആസക്തി കൂട്ടുകയേ ഉളളൂ. ചുരുക്കത്തില്‍ കിടപ്പറയില്‍ എന്തു ചെയ്യുന്നതും പങ്കാളിയുടെ ഇഷ്ടം കൂടി മനസിലാക്കിയായിരിക്കണം. വെറുതേ കിടക്കുന്നതു പോലും.

You May Also Like

എന്താണ് താന്ത്രിക് സെക്സ് ?

എന്താണ് താന്ത്രിക് സെക്സ് അല്ലെങ്കിൽ സെക്സ് യോഗ..? താന്ത്രിക ലൈംഗികത അല്ലെങ്കിൽ ലൈംഗിക യോഗ എന്നത്…

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും…

ലൈംഗിക വികാരം കൂടുതലുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനുള്ള ചില പ്രധാന അടയാളങ്ങൾ

ഒരു സ്ത്രീയുടെ ലൈംഗികവും വൈകാരികവുമായ ചായ്‌വുകൾ സൂചിപ്പിക്കുന്ന അടയാളങ്ങൾ മനസ്സിലാക്കുന്നത് കൗതുകകരമായ ഒരു ശ്രമമായിരിക്കും. ചില…

പങ്കാളിക്ക് സമ്മാനിക്കാം 16 തരം ചുംബനങ്ങൾ

പങ്കാളിക്ക് സമ്മാനിക്കാം 16 തരം ചുംബനങ്ങൾ ചുംബനവും ഒരു തരം സ്​പര്‍ശനമാണ്. സ്​പര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും…