“ബാധിതരാരും വിടുതിയാഗ്രഹിക്കാത്ത ഒരു രോഗമാണ് പ്രണയം.” – പൌലോ കൊയ്‌ലോ

അടുപ്പത്തിന്‍റെ തുടക്കകാലങ്ങളില്‍ത്തന്നെ പരസ്പരസംവേദനത്തിലുള്ള ചെറിയ പോരായ്മകള്‍ പോലും തിരിച്ചറിയുകയും, അവയെ ക്രിയാത്മകമായി പരിഹരിക്കുകയും, ഫലപ്രദമായ ആശയവിനിമയരീതികള്‍ വളര്‍ത്തിയെടുക്കുകയും, ഇതൊക്കെ വഴി തങ്ങള്‍ നല്ല മനപ്പൊരുത്തമുള്ളവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് ബന്ധത്തിന്‍റെ ആത്യന്തികവിജയത്തെ സഹായിക്കും. ഇതിനൊന്നും മിനക്കെടാതെ നേരെ ലൈംഗികബന്ധത്തിലേക്കു നീങ്ങുന്ന കാമുകീകാമുകന്മാര്‍ക്ക് ഭാവിയില്‍ തലപൊക്കുന്ന പ്രശ്നങ്ങളെ ഒന്നിച്ചു തരണം ചെയ്യാനുള്ള കഴിവ് ദുര്‍ബലമായിരിക്കും.

അനശ്വരപ്രണയം കൈവരിക്കാന്‍ കൊതിക്കുന്നവര്‍ ബന്ധം പുരോഗമിച്ചു കഴിഞ്ഞാലും പരസ്പരം മനസ്സുകള്‍ തുറന്നു കൊണ്ടേയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കേവലം വാര്‍ത്തകളും വസ്തുതകളും മാത്രം ചര്‍ച്ചക്കെടുക്കാതെ തന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും വികാരങ്ങളുമൊക്കെക്കൂടി പ്രേമഭാജനത്തോട് പങ്കുവെച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള വിഷയങ്ങള്‍ തിരിച്ചറിയുന്നതും ഒരുമിച്ചു സമയം ചെലവഴിക്കാന്‍ അവസരങ്ങള്‍ തരുന്ന പുതിയ പുതിയ വിനോദങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നതും എക്കാലവും അന്യോന്യം പറഞ്ഞുകൊണ്ടിരിക്കാനുള്ള പുതുപുത്തന്‍വിശേഷങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കാന്‍ സഹായിക്കും.

ദൈനംദിനവ്യവഹാരങ്ങളില്‍ ഇരുവര്‍ക്കും ഒരേ പ്രാധാന്യം ലഭിക്കേണ്ടതും അത്യാവശ്യമാണ്. ഓരോരോ കാര്യത്തിലും രണ്ടുപേരുടെയും അഭിപ്രായങ്ങള്‍ക്ക് തുല്യപരിഗണന കൊടുത്തുകൊണ്ടിരിക്കണം എന്നല്ല ഇതിനര്‍ത്ഥം. മറിച്ച് ദീര്‍ഘകാലാനുഭവങ്ങളെ കണക്കിലെടുക്കുമ്പോള്‍ രണ്ടിലൊരാള്‍ക്ക് താന്‍ തീരെ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുളവാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട് എന്നാണ്.

അനുരാഗത്തിന്‍റെ ആദ്യനാളുകളില്‍ സാമ്പത്തികവും മറ്റുമായ ചെലവുകള്‍ തത്തുല്യമായി വഹിച്ച് താന്‍ പങ്കാളിയുടെ ഔദാര്യത്തില്‍ ജീവിച്ചു പോവാനാഗ്രഹിക്കുന്ന വ്യക്തിയല്ല എന്ന് അന്യോന്യം ബോദ്ധ്യപ്പെടുത്താന്‍ ഇരുവരും ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. അടുപ്പം ഗഹനമാകുന്നതിനനുസരിച്ച് പക്ഷേ ഇങ്ങിനെ ഓരോ കാര്യത്തിലും തുല്യത നോക്കുന്നത് നിര്‍ത്തലാക്കുകയും, പകരം ബന്ധത്തിലേക്കുള്ള സംഭാവനകളുടെയും ബന്ധം കൊണ്ടുള്ള ലാഭനഷ്ടങ്ങളുടെയും ആകെത്തുകകള്‍ ഇരുവര്‍ക്കും ഏറെക്കുറെ സമമായിരിക്കുവാന്‍ ശ്രദ്ധിക്കുകയുമാണു വേണ്ടത്. ഉദാഹരണത്തിന് ഒരാള്‍ പണവും മറ്റേയാള്‍ കുറേയേറെ സമയവും ബന്ധത്തിന്‍റെ ആവശ്യകതകള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യം രണ്ടുപേര്‍ക്കും തൃപ്തികരമാവേണ്ടതാണ്. അടുപ്പം പിന്നെയും തീവ്രമാകുമ്പോള്‍ ചില വിഷയങ്ങളിലെങ്കിലും കണക്കുനോട്ടങ്ങള്‍ക്ക് പൂര്‍ണവിരാമമിടാവുന്നതാണ്. എന്നിരുന്നാലും നിസ്വാര്‍ത്ഥത വിളയാടേണ്ട ഈയൊരു ഘട്ടത്തില്‍ പോലും ഒരാള്‍ത്തന്നെ എല്ലാം ഒരുക്കുകയും മറ്റേയാള്‍ക്ക് തന്‍റേതായ സംഭാവനകളൊന്നും പങ്കുവെക്കാനുള്ള അവസരങ്ങളില്ലാതെ പോവുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.

You May Also Like

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്. വളരെ…

മൃണാൾ താക്കൂറിനെ പോലെ സുന്ദരിയാകാൻ എന്തുചെയ്യണം ? മൃണാളിനോട് തന്നെ ചോദിക്കാം

സീതാരാമം എന്ന ചിത്രത്തിലൂടെയാണ് മൃണാൾ താക്കൂറിന് അംഗീകാരം ലഭിച്ചത്. ഹായ് നന്നാ എന്ന ചിത്രത്തിലും ഈ…

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ…

ഭൂമിയില്‍ ആദ്യമുണ്ടായത് സ്‌പോഞ്ച്

ഭൂമിയില്‍ ആദ്യമായി ഉണ്ടായത് ഓക്‌സിജനാണെന്ന് ആരുമിനി പടിക്കേണ്ട. കാരണം ഭൂമിയില്‍ ആദ്യമുണ്ടായത് ഓക്‌സിജനല്ലത്രെ. ഭൂമിയില്‍ ആദ്യമുണ്ടായ വസ്തു സ്‌പോഞ്ചാണ്. സ്‌പോഞ്ചില്‍ നിന്നാണ് ഓക്‌സിജനുണ്ടായത്. ജൈവവൈവിധ്യത്തിന് കാരണം ഓക്‌സിജനാണെന്ന ശാസ്ത്രനിഗമനം തെറ്റാണെന്ന് പറയുന്നത് ഇംഗ്‌ളണ്ടിലെ എക്‌സീറ്റര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്.