Connect with us

How To

നിങ്ങൾ അമിത ദേഷ്യക്കാരാണോ ? എങ്കിൽ നിയന്തിക്കാൻ ചില കുറുക്കുവഴികൾ

മനുഷ്യ വികാരങ്ങളിൽ ഏറ്റവും അധമമാണ് രോഷം. ലോകത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് കൊലപാതകങ്ങൾ നടക്കുന്നത് നിയന്ത്രിക്കാൻ

 414 total views,  2 views today

Published

on

Robin K Mathew

നിങ്ങളുടെ ദേഷ്യം നിയന്തിക്കാൻ ചില കുറുക്കുവഴികൾ..

മനുഷ്യ വികാരങ്ങളിൽ ഏറ്റവും അധമമാണ് രോഷം. ലോകത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് കൊലപാതകങ്ങൾ നടക്കുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത രോഷം മൂലമാണ്.മറ്റു രണ്ടു അധമ വികാരങ്ങൾ ആണ് അസൂയയും വെറുപ്പും. ഇവ കൊണ്ടും രോക്ഷം ഉണ്ടാവും.

നിങ്ങളുടെ ജീവിതപങ്കാളിയോടോ, മേലധികാരികളോടോ കടുത്ത ദേഷ്യം തോന്നുന്നു. ദേഷ്യപ്പെട്ടാൽ സംഗതി വഷളാകും. ദേഷ്യപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് സഹിക്കുവാൻ സാധിക്കില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തു ചെയ്യണം? ദേഷ്യം വരുമ്പോൾ ഒരു മുറിയിൽ പോയി ഉറക്കെ ദേഷ്യപ്പെടുകയോ, ആരും കേൾക്കാത്ത സ്ഥലത്തുപോയി ഒച്ചവെയ്ക്കുകയോ ചെയ്യാൻ ചിലർ ഉപദേശിക്കാറുണ്ട്. ആ സമയത്ത് നിങ്ങളുടെ സമ്മർദം കുറയുകയും ദേഷ്യത്തിന് ശമനമുണ്ടാകുകയും ചെയ്യുമെങ്കിലും അറിയുക, അത് നിങ്ങൾക്ക് ദോഷമാണ് ഉണ്ടാക്കുക.

ജപ്പാനിലെ ചില ഫാക്ടറികളിൽ ബോസുമാരുടെ പ്രതിമ പ്രത്യേകം മുറിയിൽ വെച്ചിരിക്കുകയാണ്. ദേഷ്യം തോന്നിയാൽ തൊഴിലാളികൾക്ക് മുറിയിൽ പോയി ദേഷ്യം പ്രതിമയിൽ തീർക്കാം. പക്ഷേ ഇവിടെ വിപരീതഫലമാണ് ഉണ്ടാവുക. നിങ്ങളുടെ ദേഷ്യം പുറത്തേക്ക് പോകുവാൻ ഓരോ തവണ അനുവദിക്കുമ്പോഴും അത് വീണ്ടും ആവർത്തിക്കുവാനുള്ള പ്രവണത കൂടുകയാണ് ചെയ്യുക. ദേഷ്യം ബോസിന്‍റെ പ്രതിമയോട് തീർത്താലും, ഭിത്തിയോട് തീർത്താലുമെല്ലാം ദേഷ്യം ആവർത്തിക്കുവാനുള്ള പ്രവണത നിങ്ങൾ മസ്തിഷ്കത്തിൽ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

Catharsis അഥവാ വികാരവിരേചനം എന്ന വാക്ക് തന്നെ വിശുദ്ധീകരിക്കുക (kathairein) എന്ന ഗ്രീക്ക് വാക്കിൽ നിന്നുണ്ടായതാണ്. ലൈംഗികമായ സമ്മർദം ലൈംഗിക വേഴ്ചയ്ക്ക് ശേഷം കുറയുന്നു. മൂത്രശങ്ക മൂത്രമൊഴിച്ചു കഴിയുമ്പോൾ ശമിക്കുന്നു. ഇതാണ് ദേഷ്യത്തിന്‍റെ കാര്യത്തിലും ആളുകൾ ഉപയോഗിച്ചത്. ദേഷ്യപ്പെട്ടാൽ ദേഷ്യമങ്ങ് പൊയ്ക്കൊള്ളും എന്ന അപയുക്തി.
ആധുനിക മനഃശാസ്ത്രത്തിന്‍റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് catharsis ന്‍റെ ഒരു പ്രയോക്താവായിരുന്നു. ഉള്ളിൽ അമർന്നു കിടക്കുന്ന അടിച്ചമർത്തപ്പെട്ട വികാരങ്ങൾ പുറത്തേക്ക് പോകുന്നതോട് കൂടി മാനസികമായി ഊർജ്ജം കൈവരിക്കാമെന്നും, ഇതുവഴി മനോജന്യ രോഗങ്ങൾ സുഖപ്പെടും എന്നും അദ്ദേഹം കരുതിയിരുന്നു. അടിച്ചമർത്തപ്പെട്ട വികാരങ്ങളും ആഗ്രഹങ്ങളെല്ലാം പുറത്തേയ്ക്ക് വിട്ട് മനസ്സ്‌ ശുദ്ധീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കരുതി.

എന്നൽ 1990ൽ ബ്രാഡ് ബുഷ്മാൻ എന്ന മനഃശാസ്ത്രജ്ഞൻ നടത്തിയ പഠനത്തിൽ തെളിയുന്നത് നമ്മുടെ അക്രമ സ്വഭാവം ഏത് വിധത്തിൽ പുറത്തുവിട്ടാലും അത് ആവർത്തിക്കപ്പെടാനുള്ള പ്രവണത മസ്തിഷ്കത്തിൽ ആലേഖനം ചെയ്യപ്പെടുകയാണ് എന്നാണ്.പിന്നെങ്ങിനെ ദേഷ്യം നിയന്ത്രിക്കും?ദേഷ്യം കുറയാൻ യഥാർഥത്തിൽ കുറുക്കു വഴികൾ ഒന്നുമില്ല. ദേഷ്യം കുറയാനുള്ള കുറുക്കു വഴി ഓരോ പ്രാവശ്യവും ദേഷ്യം വരുമ്പോൾ ദേഷ്യപ്പെടാതെ ഇരിക്കുക എന്നത് മാത്രമാണെന്നർഥം. പക്ഷേ, ദേഷ്യം നിങ്ങൾക്ക് നിയന്ത്രിക്കാനായാൽ ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നാകും അത്.

നമ്മുടെ വികാരങ്ങളെ ഏതുവിധത്തിൽ പ്രകടിപ്പിച്ചാലും അത് തിരിച്ചു വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുകളിൽ പറഞ്ഞല്ലോ. അതിനാൽ വികാരങ്ങളെ വഴി മാറ്റുവാനുള്ള കഴിവാണ് നമ്മൾ അർജ്ജിക്കണ്ടത്. ദേഷ്യം വന്നാൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറിപ്പോവുകയും അർത്ഥവത്തായ മറ്റു ജോലികളിൽ അല്ലെങ്കിൽ പ്രവൃത്തികളിൽ ഏർപ്പെടുകയുമാണ് ചെയ്യേണ്ടത്. എന്നാൽ ഇത് അത്ര എളുപ്പമല്ല അതിന് വ്യക്തമായ ട്രെയിനിങ് തന്നെ ആവശ്യമായി വരും.

Advertisement

മറ്റൊന്ന്, ദേഷ്യം വരുമ്പോൾ മിണ്ടാതെ ഇരിക്കുക. ദേഷ്യപ്പെടുന്നത് നിങ്ങളുടെ ഒരു കുറവായി കണക്കാക്കി മൗനം പാലിക്കാം. മസ്തിഷ്കം ഒരു ജെല്ലി പോലെ ആണ്. നമുക്ക് അതിനെ ഏതു രൂപത്തിൽ വേണമെങ്കിലും പാകപ്പെടുത്തിയെടുക്കാം. ദേഷ്യം വരുമ്പോൾ മൗനിയാകുന്നത് തുടർന്നാൽ, അതൊരു ശീലമായാൽ പിന്നെ നിങ്ങൾ നിങ്ങളെ ജയിച്ചു എന്നർത്ഥം.

 415 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement