വീട്ടിൽ കറന്റ് ബില്ല് കുറക്കാൻ ചില പൊടിക്കൈകൾ

0
376

വീട്ടിൽ കറന്റ് ബില്ല് കുറക്കാൻ ചില പൊടിക്കൈകൾ

  1. മാസത്തിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജിന്റെ പുറകിലുള്ള ഗ്രില്ല് അഥവാ ആ കുഴലുകൾ ഒന്ന് വൃത്തിയാക്കണം. അവിടെ അടിഞ്ഞുകൂടിയിരിക്കുന്ന പൊടിപടലങ്ങൾ ഒഴിവാക്കുക വഴി ഫ്രിഡ്ജ് വലിച്ചെടുക്കുന്ന താപം എളുപ്പം വായുവിലേക്ക് കൈമാറ്റം ചെയ്യപ്പെടാൻ സഹായിക്കും.

2. ആ ഗ്രില്ല് വഴി ആയാസ രഹിതമായി ചൂട് പുറം തള്ളുവാൻ ഫ്രിഡ്ജിനെ പുറകിലുള്ള ഭിത്തിയിൽ നിന്നും ഒരു ചെറിയ സ്കെയിലിന്റെ അകലത്തിൽ – 15 സെ.മീ. – എങ്കിലും നീക്കി വയ്ക്കുക.

3. രാത്രിയിൽ ഫ്രിഡ്ജ് ഓഫ് ചെയ്ത് പ്ലഗ് ഊരിമാറ്റി കത്തിച്ച് വച്ച ഒരു ടോർച്ച് ഫ്രിഡ്ജിനകത്ത് വച്ച് ഡോർ അടച്ച് പുറത്തേക്ക് വെളിച്ചം വരുന്നില്ല എന്ന് ഉറപ്പു വരുത്തുക. – വെളിച്ചം വന്നാൽ ഏതാണ്ട് 50 രൂപയിൽ താഴെ വരുന്ന റബർ ബീഡിംഗ് മാറ്റി സ്ഥാപിക്കാം നമുക്ക്, ആയത്
(യൂടൂബ് – ഗൂഗിൾ പറഞ്ഞു തരും)

4.പഴയ ശ്രേണിയിലെ ഫ്രിഡ്ജുകൾ ദിവസേന ശരാശരി 1.8 യൂണിറ്റ് വൈദ്യുതോർജ്ജം ഉപയോഗിക്കുമെങ്കിൽ പുതിയ തരം ബ്യൂറോ ഓഫ് എനർജ്ജി എഫിഷ്യൻസി (BEE) അംഗീകരിച്ച 5 സ്റ്റാർ ഫ്രിഡ്ജ് 0.8 യൂണിറ്റ് വൈദ്യുതോർജ്ജമേ ഒരു ദിവസം ഉപയോഗിക്കുകയുള്ളൂ എന്നത് ഓർത്ത് വയ്ക്കണം നാം, എത്ര യൂണിറ്റ് വൈദ്യുതി വാർഷികമായി ഉപയോഗിക്കും എന്നത് ഫ്രിഡ്ജിന് പുറത്ത് എഴുതി ഒട്ടിച്ചും വച്ചിട്ടുണ്ടാകും അത് കാണണം നാം

5. വേനൽ ചൂടിൽ കുളിരേകാനായി നാം വാങ്ങി ഉപയോഗിക്കുന്ന AC ഫൈവ് സ്റ്റാർ ഉള്ളത് തന്നെ വാങ്ങിക്കുവാൻ സുഹൃത്തുക്കളോട് പറയണം

എയർ കണ്ടീഷനറുകൾ മുറിക്കുള്ളിലെ വായു വലിച്ചെടുത്ത് തണുപ്പിക്കുമ്പോൾ കൂടെ മുറിയിലെ വായുവിലെ ഈർപ്പവും കൂടി വലിച്ചെടുക്കും എന്നിട്ട് ഒരു കുഴൽ വഴി മുറിക്ക് പുറത്തേക്ക് കളയും എന്നതിനാൽ മുറിക്കുള്ളിൽ വരൾച്ച അനുഭവപ്പെടുകയും പിന്നെ മുറിയിൽ കിടന്നുറങ്ങുന്ന ഓരോരുത്തരുടേയും ശരീരത്തിലെ ജലാംശം വലിച്ചെടുക്കാൻ തുടങ്ങുകയും
ത്വക്ക് വരണ്ട് , തൊണ്ട ദാഹനീരിനായി കേഴും ചെയ്യും ആയതിനാൽ മുറിക്കുള്ളിൽ ഒരു ചെറിയ പാത്രത്തിൽ കുറച്ച് നല്ല വെള്ളം കാത്തു വയ്ക്കുക

6. അടഞ്ഞ മറിയിലെ AC പ്രവർത്തിക്കുമ്പോൾ പുറത്തേ വായു അകത്ത് കടക്കാൻ സാദ്ധ്യത ഒരുക്കാത്തതിനാൽ അടഞ്ഞ മുറിയിൽ എ.സി പ്രവർത്തിക്കുമ്പോൾ ഓക്സിജന്റെ അളവ് കുറഞ്ഞ് കുറഞ്ഞ് മുറിക്കുള്ളിൽ നമ്മുക്ക് ക്ഷീണം അനുഭവപ്പെടും എന്നതിനാൽ പുറത്ത് നിന്ന് ഓക്സിജൻ അടങ്ങിയ വായു അകത്തേക്ക് കയറാനും ചൂടു വായു പുറത്തേക്ക് പോകാനും സഹായകരമായ വിധത്തിൽ മുറിയിൽ ഭിത്തിയുടെ ഉയരെ മേൽ ഭാഗത്ത് പരമാവുധി ഒരെട്ട് ഇഞ്ച് എങ്കിലും ആകെ വ്യാസം വരുന്ന ചെറിയ ചെറിയ ദ്വാരങ്ങൾ സ്ഥാപിച്ച് വായു ശുദ്ധീകരണ മാർഗ്ഗം അവലംബിക്കാം.

7. AC സ്ഥാപിച്ച മുറിയിലെ ഡോർകർട്ടനുകൾ വെളുത്തതോ അതോ അനുബന്ധമായ കളറിനാലോ ഉള്ളതാണെങ്കിൽ ഏറെ നല്ലത്

8. ഒരു മണിക്കൂറോ മറ്റോ സമയം കൊണ്ട് പൂരിതമാ വേണ്ട മൊബൈൽ ചാർജിംഗ് രാത്രി കുത്തിയിട്ട് രാവിലെ ഊരിമാറ്റുമ്പോൾ നാം അറിയാതെ ഓർത്ത് വയ്ക്കേണ്ടത് മൊബൈൽ ചാർജ്ജർ ചൂടാകുമെന്നും മൊബൈൽ ബാറ്ററിയുടെ ആയുസ്സ് ഏറെ കുറയുമെന്നും അവിടെ പറഞ്ഞുവച്ചു
പിന്നെ 2mm കനമുള്ള ഫാൻ ലീഫ് മാസത്തിൽ ഒരിക്കലെങ്കിലും തുടച്ച് അതിന്റെ ആയുസ്സ് ഉയർത്തുകയോ കരണ്ട് കാശ് കുറയ്ക്കുകയോ ചെയ്യാമെന്നും യജമാനന്റെ ഉത്തരവ് വരുവതും കാത്തിരിക്കുന്ന ടിവിയുടെ റിമോട്ട് സെൻസർ- തന്റെ ചിലവിനായി കുറച്ച് വൈദ്യുതോർജ്ജം നാമറിയാതെ ഉപയോഗിക്കുമെന്നും ആവശ്യമുള്ളപ്പോൾ ഞാൻ പറയാം എന്നു പറഞ്ഞ് ടിവിയുടെ സ്വിച്ച് തന്നെ ഓഫ് ചെയ്ത് വച്ചു കൂടെ എന്നും കൂടി പറഞ്ഞുവച്ചു നിർത്തുന്നു.